ഇടപാടുകൾ അതിവേഗത്തൽ നടത്താനും എക്‌സ്‌ക്ലൂസീവ് റിവാർഡുകളും ഡിസ്‌കൗണ്ടുകളും നേടാനുമുള്ള മികച്ച മാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെ ബാധിക്കുകയും ക്രെഡിറ്റ് സ്കോറിനെയും ഭാവിയിൽ വായ്പ ലഭ്യതകളെ ബാധിക്കുകയും ചെയ്തേക്കാം. ക്രെഡിറ്റ് കാർഡ് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നല്ല ക്രെഡിറ്റ് സ്കോർ സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കും.
എന്നാൽ, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ സാരമായി ബാധിക്കും. ക്രെഡിറ്റ് കാർഡുകൾ ക്രെഡിറ്റ് ചരിത്രത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഭാവിയിൽ വായ്പകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസിലാക്കാം.
ക്രെഡിറ്റ് ചരിത്രം സൃഷ്ടിക്കുക
സാധാരണയായി ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. ഒരു തരത്തിൽ ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തിന്റെ അടിത്തറയാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തുടങ്ങുമ്പോൾ, കടം കൊടുക്കുന്നവർ നിങ്ങളുടെ ചെലവ് ശീലങ്ങൾ വിശകലനം ചെയ്യാൻ തുടങ്ങുകയും തിരിച്ചടവ് ചരിത്രം, ക്രെഡിറ്റ് വിനിയോഗം, ക്രെഡിറ്റ് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ ക്രെഡിറ്റ് ബ്യൂറോകൾക്ക് അയയ്ക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ, ക്രെഡിറ്റ് ബ്യൂറോകൾ ക്രെഡിറ്റ് സ്കോർ സൃഷ്ടിക്കുന്നു. ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ കൃത്യസമയത്ത് അടച്ചാൽ നല്ലൊരു ക്രെഡിറ്റ് സ്കോർ സൃഷ്ടിക്കാൻ കഴിയും. ഇതുവഴി ഭാവിയിൽ വായ്പകൾക്ക് ശ്രമിക്കുമ്പോൾ കുറഞ്ഞ പലിശനിരക്ക് നേടാൻ കഴിയും.

ക്രെഡിറ്റ് സ്കോറിലെ സ്വാധീനം
ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന്റെയും ചെലവ് ശീലങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ വിലയിരുത്തുന്നത്. ക്രെഡിറ്റ് കാർഡ് ബില്ലുകളുടെ സമയബന്ധിതമായ പേയ്‌മെന്റുകളും നിർണായകമാണ്. ഒരു തവണ പേയ്മെന്റ് നടത്തുന്നത് വൈകിയാൽ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ക്രെഡിറ്റ് റിപ്പോർട്ടിൽ ദീർഘ കാലം നിലനിൽക്കുകയും ചെയ്യും. 30% ൽ താഴെയുള്ള ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിർത്തുന്നത് നല്ല ക്രെഡിറ്റ് മാനേജ്മെന്റ് കാണിക്കുന്നു. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നു.
വായ്പകളിലെ ക്രെഡിറ്റ് കാർഡുകളുടെ സ്വാധീനം
ലോൺ അംഗീകാരം: ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ വിലയിരുത്തുന്നതിന് കടം കൊടുക്കുന്നയാൾ എപ്പോഴും ക്രെഡിറ്റ് സ്കോർ പരിഗണിക്കാറുണ്ട്. ക്രെഡിറ്റ് കാർഡ് ബാലൻസ് കൃത്യസമയത്ത് അടയ്ക്കുന്നതും ക്രെഡിറ്റ് ഉപയോഗ അനുപാതം നിലനിർത്തുന്നതും നല്ല ക്രെഡിറ്റ് പ്രൊഫൈലിനെ പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ ലോൺ എളുപ്പത്തിൽ നേടാനാകും. ക്രെഡിറ്റ് ചരിത്രം മോശമാണെങ്കിൽ ക്രെഡിറ്റ് സ്കോർ കുറയ്ക്കുകയും വായ്പ ലഭിക്കാനുള്ള സാധ്യത കുറയുകയും ചെയ്യും.
പലിശ നിരക്ക്: നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ പലിശ നിരക്ക് കുറയും. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് നൽകിയ അതേ വായ്പക്കാരനെ സമീപിക്കുകയാണെങ്കിൽ വായ്പ ലഭിക്കാൻ എളുപ്പമാകും.
ലോൺ തുക: ക്രെഡിറ്റ് കാർഡ് ശരിയായ രീതിയിൽ ഉപയോഗിക്കുകയും തിരിച്ചടവിൽ മുടക്കം വരുത്താതിരിക്കുകയും ചെയ്താൽ ക്രെഡിറ്റ് സ്കോർ കൂടും. ഇത് വലിയൊരു ലോൺ തുക ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
