ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് കഴിഞ്ഞ കുറച്ചു നാളുകളായി കുത്തനെ കുറയുന്നതിനാൽ അതിന് ബദലായി നിക്ഷേപം നടത്താൻ പറ്റുന്ന മാർഗങ്ങൾ തേടുകയാണ് ആളുകൾ. ഇത്തരത്തിൽ ഒരു നിക്ഷേപ മാർഗമാണ് ഡെറ്റ് ഫണ്ടുകൾ. അൽപ്പം റിസ്ക്ക് ഉണ്ടെങ്കിലും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിലൂടെ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന നിക്ഷേപ മാർഗമാണ് ഡെറ്റ് ഫണ്ടുകൾ.
റിട്ടേൺ
മികച്ച പ്രവർത്തനക്ഷമതയുള്ള ഹ്രസ്വകാല ഫണ്ടിൽ നിങ്ങൾ മൂന്ന് വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ, നിങ്ങൾക്ക് ഏകദേശം 8% സമ്പാദിക്കാൻ സാധിക്കും, അതേസമയം നിലവിലെ സാഹചര്യത്തിൽ എസ്‌ബിഐയിൽ നിന്നുള്ള മൂന്ന് വർഷത്തെ എഫ്ഡിയ്ക്ക് നിങ്ങൾക്ക് വെറും 6.85 ശതമാനം നേട്ടമുണ്ടാക്കാനെ സാധിക്കൂ.
വിവിധ സ്കീമുകൾ
മികച്ച ഫണ്ടും ഹോൾഡിംഗ് കാലയളവും നിശ്ചയിക്കുക എന്നതാണ് ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. ഒരു രാത്രി മുതൽ 10 വർഷം വരെ കാലാവധിയുള്ള വ്യത്യസ്ത ഫണ്ടുകളുണ്ട്. വിവിധ വിഭാഗത്തിലുള്ള ഫണ്ടുകൾ മെച്യൂരിറ്റി, ക്രെഡിറ്റ് റിസ്ക് എന്നിങ്ങനെ വ്യത്യസ്ത പ്രൊഫൈലുകൾ വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്ന ഡെറ്റ് ഫണ്ടുകൾ ലഭ്യമാണ്. ബാങ്കിംഗ്, പിഎസ്‌യു ഫണ്ട് പോലുള്ള ഉൽപ്പന്നങ്ങൾ എഫ്ഡിക്ക് സമാനമായ ക്രെഡിറ്റ് പ്രൊഫൈലാണ് നിക്ഷേപകർക്ക് നൽകുന്നത്.
പിൻവലിക്കൽ
എഫ്ഡിയിൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾ ആഗ്രഹിക്കുന്ന ഏത് സമയത്തും പണം പിൻവലിക്കാൻ ഓപ്പൺ-എൻഡ് ഡെറ്റ് ഫണ്ടുകൾ നിങ്ങളെ അനുവദിക്കും. അതായത് നിങ്ങൾക്ക് പണം ആവശ്യമുള്ളപ്പോൾ പിൻവലിക്കാൻ ഡെറ്റ് ഫണ്ടുകൾ നിങ്ങളെ അനുവദിക്കും.
നികുതി ആനുകൂല്യം
36 മാസത്തിലധികം കൈവശം വയ്ക്കുന്ന ഡെറ്റ് ഫണ്ടുകളിൽ നിന്നുള്ള വരുമാനത്തിന് നികുതി ആനുകൂല്യം ലഭിക്കും. എഫ്ഡിയിൽനിന്നുള്ള വരുമാനവും ഡെറ്റ് ഫണ്ടിൽനിന്നുള്ള വരുമാനവും നികുതി വിധേയമാണ്. മൂന്നുവർഷത്തിനു താഴെയുള്ള കാലയളവിൽ എഫ്ഡിക്കും ഡെറ്റ് ഫണ്ടിനുമുള്ള നികുതി കണക്കാക്കുന്നത് ഒരുപോലെയാണ്. മൂന്നുവർഷത്തിനു മുകളിലാണ് ഇൻഡെക്സേഷൻ ആനുകൂല്യം ലഭിക്കുന്നത്. ബാങ്ക് ഫിക്്സ്ഡ് ഡിപ്പോസിറ്റിൽനിന്നുള്ള പലിശയ്ക്ക് ഓരോ ധനകാര്യവർഷവും നികുതി നൽകണം. നിക്ഷേപകൻ ഏതു നികുതി ബ്രാക്കറ്റിലാണോ അതായിരിക്കും ബാധകമാകുക. എന്നാൽ ഡെറ്റ് ഫണ്ടിലെ നികുതി അതിന്റെ റിഡംപ്ഷൻ കാലയളവു വരെ നീട്ടിക്കൊണ്ടുപോകാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
