വായ്പ എടുത്തിരിക്കുന്ന കാലാവധിയേക്കാള്‍ 6 മുതല്‍ 12 മാസം വരെ അധികം മോറട്ടോറിയം ലഭിക്കുമെന്നതാണ് ഭവന വായ്പ്പകളെയോ, വ്യക്തിഗത വായ്പ്പകളെയോ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പ്പകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.
ഉയര്‍ന്ന അക്കാദമിക് സ്വപ്നങ്ങള്‍ സ്വന്തമാക്കുന്നതിന് വിദ്യാഭ്യാസ വായ്പകളിലൂടെ ലഭിക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല. വായ്പ എടുത്തിരിക്കുന്ന കാലാവധിയേക്കാള്‍ 6 മുതല്‍ 12 മാസം വരെ അധികം മോറട്ടോറിയം ലഭിക്കുമെന്നതാണ് ഭവന വായ്പ്പകളെയോ, വ്യക്തിഗത വായ്പ്പകളെയോ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പ്പകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഈ മോറട്ടോറിയം കാലയളവില്‍ വായ്പ്പയുടെ പ്രതിമാസ തിരിച്ചടവ് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം പൂര്‍ണമായും പൂര്‍ത്തിയാക്കുവാനും അനുയേജ്യമായ തൊഴില്‍ കണ്ടെത്തി വായ്പ്പ തിരിച്ചടവ് ആരംഭിക്കുവാനും നിങ്ങള്‍ക്ക് യഥേഷ്ടം സമയം ലഭിക്കുന്നു.

ഒപ്പം തിരിച്ചടവിന് ലഭിക്കുന്ന നികുതിയളവുകളും വിദ്യാഭ്യാസ വായ്പ്പകളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ആദായ നികുതി നിയമത്തിലെ 80E വകുപ്പ് പ്രകാരം നിങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ്പയുടെ തിരിച്ചടവിന്മേല് നികുതി ഇളവ് ആവശ്യപ്പെടാം. എങ്കിലും ചില കാര്യങ്ങള്‍ ഈ സമയത്ത് നാം ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങള്‍ക്ക് അവകാശപ്പെടാവുന്ന നികുതിയിളവിന് പരമാവധി പരിധി ഇല്ലയെങ്കിലും നിങ്ങള്‍ക്ക് മുതല്‍ തുകയിന്മേല് ഇളവ് ലഭിക്കില്ല. വിദ്യാഭ്യാസ വായ്പയുടെ പലിശയിന്മേല് മാത്രമാണ് ഒരു വ്യക്തിക്ക് നികുതി ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടാവുക.
ഒപ്പം ആരാണോ വായ്പ്പ ഉപയോഗപ്പെടുത്തിയത് അയാള്‍ക്ക മാത്രമാണ് ഇളവിനായി അവകാശമുള്ളത്. ഉദാഹരണത്തിന് നിങ്ങള്‍ നിങ്ങളുടെ മകളുടെ പഠനാവശ്യത്തിനായി വിദ്യാഭ്യാസ വായ്പ എടുക്കുകയും അത് തിരിച്ചടയ്ക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നികുതി ഇളവിനായി അവകാശപ്പെടാം. എന്നാല്‍ നിങ്ങളുടെ മകള്‍ അവളുടെ സ്വന്തം വരുമാനം ഉപയോഗിച്ചാണ് വായ്പ്പ തിരിച്ചടക്കുന്നതെങ്കില്‍ നിങ്ങള്‍ക്കോ മകള്‍ക്കോ നികുതി ഇളവിന് അവകാശപ്പെടാന്‍ സാധിക്കുകയില്ല. വായ്പ്പ നിങ്ങളുടെ പേരില്‍ ആയിരിക്കുമ്പോഴും നിങ്ങളുടെ നികുതി ചുമത്താവുന്ന വരുമാനത്തില്‍ നിന്നുമല്ല അതിന്റെ തിരിച്ചടവ് എന്നതാണ് ഇളവ് ലഭിക്കാതിരിക്കുന്നതിന്റെ കാരണം.
പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എല്ലാ വിദ്യാഭ്യാസ വായ്പകള്‍ക്കും ഈ നികുതി ആനുകൂല്യം ലഭിക്കില്ല എന്നതാണ്. 80E വകുപ്പ് പ്രകാരം ബാങ്കുകളോ കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ഉത്തരവിന് കീഴില്‍ വരുന്ന ധനകാര്യ സ്ഥാപനങ്ങളോ നല്കുന്ന വായ്പ്പകള്‍ മാത്രമാണ് നികുതി ഇളവിന് അര്‍ഹമാവുക. നിങ്ങളൊരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിദ്യാഭ്യാസ വായ്പ്പയ്ക്കായി അപേക്ഷിക്കുകയാണെങ്കില്‍ ആ സ്ഥാപനം ഇതില്‍ ഉള്‍പ്പെടുന്നതാണ് ഉറപ്പുവരുത്തണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications