നിങ്ങൾക്ക് സ്വർണം പണയം വെക്കാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതാണ് ബെസ്റ്റ് ടൈം

ഇന്ത്യയിലെ വായ്പാ രീതികളിൽ പല തരത്തിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ സംഭവിച്ചത്. സുരക്ഷിതമല്ലാത്ത പേഴ്സണൽ ക്രെഡിറ്റിൻ്റെ റെഗുലേഷൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമാക്കിയതോടെ, ബാങ്കുകളും എൻബിഎഫ്‌സികളും സുരക്ഷിതമായ വായ്പാ രീതികളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വായ്പാ മാർ​ഗമായി ഉയർന്നു വരുന്നത് സ്വർണ വായ്പകളാണ്. ഇതിലൂടെ അതിവേഗത്തിൽ തന്നെ സാമ്പത്തിക പരിഹാരങ്ങൾ ലഭിക്കുന്നു, മാത്രമല്ല മറ്റു വായ്പകളേക്കാളും വിശ്വസനീയവുമാണ്.

2024 ജൂൺ വരെ, കുടിശ്ശികയുള്ള സ്വർണ്ണ വായ്പകൾ വർഷം തോറും 20-30% വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതായി ഡാറ്റ സൂചിപ്പിക്കുന്നു. പൊതു സ്വകാര്യ മേഖലയിലെ ബാങ്കുകളിൽ 30% വർദ്ധനയോടെ സ്വർണ്ണ വായ്പ കുടിശ്ശിക 1,23,776 കോടി രൂപയായി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വായ്പ ആവശ്യമുള്ളവരെല്ലാം ഇത്തരത്തിൽ സ്വർണ പണയത്തിലേക്ക് തിരിയുന്നത് ഒരു വലിയ ട്രെൻഡായി മാറി. സ്വർണ വില ഉയരുന്നതും ഈ മാറ്റങ്ങൾക്ക് കാരണമാവുന്നു.

നിങ്ങൾക്ക് സ്വർണം പണയം വെക്കാൻ പ്ലാൻ ഉണ്ടോ? ഇത് തന്നെയാണ് ബെസ്റ്റ് ടൈം

കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 25% ലധികം സ്വർണവിലയിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. പലർക്കും, പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു സുപ്രധാന മാർ​ഗമായി സ്വർണ്ണം പ്രവർത്തിക്കുന്നു. ആഗോള സ്വർണ്ണ വില ചരിത്രത്തിലെ പുതിയ ഉയരങ്ങളിലെത്തി നിൽക്കുന്ന സാഹചര്യമാണ് നിലവിലത്തേത്. സ്വർണ്ണ വായ്പകൾ സെക്വേർഡ് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ വലിയ സങ്കീർണതകളില്ലാതെ വായ്പ ലഭ്യമാകുന്ന സാഹചര്യമാണുള്ളത്.

ഡിജിറ്റൽ പ്രയോജനം

സ്വർണ്ണ വായ്പകളുടെ ഉയർച്ചയ്ക്ക് കാരണമാവുന്ന പ്രധാന ഘടകങ്ങളിലൊന്ന് വായ്പാ വ്യവസായത്തിൽ വന്ന ഡിജിറ്റൽ വളർച്ചയാണ്. ധനകാര്യ സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ഓൺബോർഡിംഗ് പ്രക്രിയകൾ വർദ്ധിപ്പിക്കുന്നു, ലോൺ അപേക്ഷയും മറ്റും വളരെ ലളിതമാക്കുന്നു. കടം വാങ്ങുന്ന വ്യക്തികൾക്ക് അതിന്റെ പ്രവർത്തനങ്ങൾ എളുപ്പമാക്കി അവരെ പ്രോത്സാഹിപ്പിക്കുക എന്നത് മാത്രമല്ല, മുൻപ് സുരക്ഷിതമല്ലാത്ത വായ്പകൾ എടുത്തവർക്ക് ഇത്തരം സൗകര്യങ്ങളെ കുറിച്ച് മനസിലാക്കി കൊടുക്കുക എന്നതാണ് ഉദ്ദേശം.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ അപ്രതീക്ഷിതമായി വരുന്ന സാമ്പത്തിക പ്രതിസന്ധികളോ ചെലവുകളോ ഉണ്ടെങ്കിൽ സ്വർണവായ്പ ഒരു മികച്ച ബദൽ മാർ​ഗമാണ്. നല്ല പലിശ നിരക്കുള്ളതിനാൽ പലർക്കും സ്വർണ്ണ വായ്പകളോട് തന്നെയാണ് ഏറെ താത്പര്യം.

സ്ട്രാറ്റജിക് ഫിനാൻഷ്യൽ ടൂൾ

ജനങ്ങൾക്കിടയിൽ സ്വർണ്ണ വായ്പകളുടെ ഈ പ്രാധാന്യം വർദ്ധിച്ചതോടെ വായ്പാ വിപണിയുടെ ഈ വലിയ മാറ്റത്തിന് അടിവരയിടുന്നു. സുരക്ഷിതമല്ലാത്ത വായ്പകളുടെ വളർച്ച മന്ദഗതിയിലാണ്. മറ്റ് പേഴ്സണൽ ലോണുകൾക്ക് മുൻവർഷങ്ങളിൽ 30% മായിരുന്നു വളർച്ചയെങ്കിൽ 2024 ജൂണിൽ അത് വെറും 15% മാത്രമായി. കൂടുതൽ തുക കടം വാങ്ങുന്നവർ സുരക്ഷിതമായ ലോൺ സൗകര്യങ്ങളെ കുറിച്ച് മനസിലാക്കുന്നു.

നിങ്ങൾക്ക് സ്വർണം പണയം വെക്കാൻ പ്ലാൻ ഉണ്ടോ? ഇത് തന്നെയാണ് ബെസ്റ്റ് ടൈം

പെട്ടെന്ന് പണം ലഭിക്കും എന്നതു മാത്രമല്ല, കടം വാങ്ങുന്നവർക്ക് സുരക്ഷിതത്വബോധവും നൽകാൻ ഗോൾഡ് ലോണുകൾക്ക് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വ്യക്തികൾക്ക് ഒരു സ്ഥിരമായ വരുമാന മാർ​ഗം ഉണ്ടെങ്കിലും സ്വർണ്ണ വായ്പകളുടെ ആവശ്യം ഒരിക്കലും ഇല്ലാതെ വരുന്നില്ല. ഇന്നത്തെ സാമ്പത്തിക വ്യവസ്ഥയിൽ സ്വർണ്ണ വായ്പകൾ വഹിക്കുന്ന പങ്ക് നിർണായകമാണ്.

സ്വർണ്ണ വായ്പകളുടെ ഭാവി

സ്വർണ്ണ വായ്പ വിപണിയുടെ ഭാവി മുന്നോട്ട കുതിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക സാഹചര്യങ്ങൾ വികസിക്കുകയും ഉപഭോക്താക്കളുടെ മുൻഗണനകൾ മാറുകയും ചെയ്യുമ്പോൾ നിത്യ ജീവിതത്തിൽ സ്വർണ്ണ വായ്പകൾ ഒരു സുപ്രധാന ഘടകമായി മാറുന്നു. സ്വർണ വായ്പകളെ കുറിച്ച് വായ്പ എടുക്കുന്നവർ കൃത്യമായി മനസിലാക്കുന്നതും അത്യന്താപേക്ഷിതമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X