കൈയ്യില്‍ വെറുതേ വച്ചിരിക്കുന്ന പണം ഉപയോഗിച്ച് വീട്ടമ്മമാര്‍ക്കും മികച്ച നിക്ഷേപകരാകാം

മെയ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് രാജ്യത്ത് മാതൃദിനം ആഘോഷിക്കപ്പെടുന്നത്. എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് വീടുകളില്‍ അമ്മമാരാണ് ഏറ്റവും മികച്ച രീതിയില്‍ സാമ്പത്തിക ആസൂത്രണം നടത്തുകയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് രാജ്യത്ത് മാതൃദിനം ആഘോഷിക്കപ്പെടുന്നത്. എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് വീടുകളില്‍ അമ്മമാരാണ് ഏറ്റവും മികച്ച രീതിയില്‍ സാമ്പത്തിക ആസൂത്രണം നടത്തുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യുന്നത് എന്ന്. അവരില്‍ പലരും ഓരോ മാസവും കുറച്ചെങ്കിലും ഒരു തുക മിച്ചം പിടിക്കുകയും ചെയ്യും. എന്നാല്‍ ഈ മിച്ചം പിടിക്കലും സമ്പാദ്യവും ഒന്നല്ല എന്നതായിരിക്കട്ടെ ഈ മാതൃ ദിനത്തില്‍ നാം അവരോട് പങ്കുവയ്‌ക്കേണ്ടുന്ന കാര്യം. വെറുതേ കയ്യിലിരിക്കുന്ന തുകയേക്കാള്‍ അത് ഗുണപരമായി നിക്ഷേപിച്ച് ആ തുക വളര്‍ത്തുവാനുള്ള ആത്മവിശ്വാസം അമ്മമാരിലും ഉണ്ടാകട്ടെ.

കൈയ്യില്‍ വെറുതേ വച്ചിരിക്കുന്ന പണം ഉപയോഗിച്ച് വീട്ടമ്മമാര്‍ക്കും മികച്ച നിക്ഷേപകരാകാം

പണം ചിലവഴിക്കുന്നതിന്റെ കാര്യത്തില്‍ വീട്ടമ്മരും കണിശതയുളളവരകേണ്ടതുണ്ട്. അവര്‍ വീട്ടു ചിലവുകള്‍ക്കായി ഒരു ബഡ്ജറ്റ് തയ്യാറാക്കേണ്ടതുണ്ട്. ചിലവുകള്‍ അത് പ്രകാരം തന്നെ നടത്തുകയും വേണം. ഇത്തരത്തില്‍ കൃത്യമായി ഓരോ മാസവും സമ്പാദിക്കുന്ന തുക നിക്ഷേപിക്കാന്‍ ഉപയോഗിക്കാം. ചെറിയ കാലത്തേക്കാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ ഒരു മ്യൂച്വല്‍ ഫണ്ടിലേക്ക് പ്രതിമാസ എസ്‌ഐപി നിക്ഷേപം നടത്താവുന്നതാണ്.

1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം

റിസ്‌ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്ത വീട്ടമ്മമാരായ നിക്ഷേപകര്‍ക്ക് റെക്കറിംഗ് നിക്ഷേപങ്ങളിലോ, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലോ നിക്ഷേപം നടത്താവുന്നതാണ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളെക്കാള്‍ കുറഞ്ഞ ആദായം മാത്രമേ ഇവയില്‍ നിന്നും ലഭിക്കുകയുള്ളൂവെന്ന് ഓര്‍ക്കണം. ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്.

വീട്ടമ്മമാര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണിത്. 500 രൂപ വരെ ചെറിയ തുകകള്‍ ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇതിലൂടെ ഓഹരി വിപണിയുടെ ഗുണഫലങ്ങളുടെ ഉപയോക്താവാനും അവര്‍ക്ക് സാധിക്കുന്നു.

ഡയറക്ട് ഇക്വിറ്റികളും വീട്ടമ്മമാര്‍ക്ക് നിക്ഷേപിക്കുവാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഓഹരികളില്‍ നിക്ഷേപം നടത്തുന്നത് ഉയര്‍ന്ന റിസ്‌ക് ഉള്ളതാണെങ്കിലും ദീര്‍ഘകാലത്തേക്ക് മികച്ച ആദായം നേടുവാന്‍ ഇതിലൂടെ സാധിക്കും.

9,000 രൂപയുടെ പ്രതിമാസ നിക്ഷേപം നടത്തൂ; സമ്പാദ്യമായി നേടാം 1.11 കോടി9,000 രൂപയുടെ പ്രതിമാസ നിക്ഷേപം നടത്തൂ; സമ്പാദ്യമായി നേടാം 1.11 കോടി

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ് വീട്ടമ്മമാര്‍ക്ക് നിക്ഷേപം നടത്തുവാനുള്ള മറ്റൊരു തെരഞ്ഞെടുപ്പ്. ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന തുടക്കക്കാരായ വീട്ടമ്മ നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമാണിത്.

നിക്ഷേപം നടത്തുമ്പോള്‍ പ്രധാനമായും ഓര്‍ക്കേണ്ടത് പല പദ്ധതികളിലായി നിങ്ങളുടെ നിക്ഷേപം വൈവിധ്യവത്ക്കരിക്കണം എന്നതാണ്. എസ്‌ഐപി, റെക്കറിംഗ് നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നത് സ്മ്പത്തികമായി സ്വയം പര്യാപ്തത നേടുവാനുള്ള യാത്രയില്‍ നിങ്ങള്‍ക്ക് സഹായകമാവും.

ഉറ്റവര്‍ മരണപ്പെട്ടോ ? പിന്തുടര്‍ച്ചാ അവകാശ കൈമാറ്റത്തിനായി ചെയ്യേണ്ടതെന്തെല്ലാം?ഉറ്റവര്‍ മരണപ്പെട്ടോ ? പിന്തുടര്‍ച്ചാ അവകാശ കൈമാറ്റത്തിനായി ചെയ്യേണ്ടതെന്തെല്ലാം?

ഒപ്പം നിങ്ങള്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്, നിക്ഷേപ കാലാവധി തുടങ്ങിയവയും പരിശോധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങളുടെ പണം ഏറ്റവും ഉയര്‍ന്ന ആദായം ഉറപ്പാക്കുന്ന രീതിയില്‍ നിക്ഷേപം നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.

Read more about: investment
English summary

how homemakers can invest their money in to the best schemes? explained |കൈയ്യില്‍ വെറുതേ വച്ചിരിക്കുന്ന പണം ഉപയോഗിച്ച് വീട്ടമ്മമാര്‍ക്കും മികച്ച നിക്ഷേപകരാകാം

how homemakers can invest their money in to the best schemes? explained
Story first published: Sunday, May 9, 2021, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X