ലാർജ് ക്യാപ് ഫണ്ടുകളുമായി ഒരു താരതമ്യത്തിൽ സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് മികച്ച റിട്ടേൺസ് നൽകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അതുപോലെ തന്നെ അപകട സാധ്യതയുമുണ്ട്. ഈ റിസ്ക് എടുക്കാൻ തയ്യാറായ നിക്ഷേപകർക്ക്, ദീർഘകാലത്തെ നിക്ഷേപത്തിൽ വലിയ നേട്ടം കൊയ്യാനും സാധിച്ചിട്ടുണ്ട്. ഒരു മാസം 20,000 രൂപ എസ്.ഐ.പി നിക്ഷേപം നടത്തി 10 വർഷത്തിനുള്ളിൽ പ്രകടമായ വളർച്ച വന്ന വലിയൊരു സമ്പത്ത് ആയി മാറ്റിയ മികച്ച അഞ്ച് സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിബാധിക്കുന്നത്.
ക്വാന്ത് സ്മോൾ ക്യാപ് ഫണ്ട് - സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ ഏറ്റവും ശ്രദ്ധേയമായ ഫണ്ടാണ് ക്വാന്ത് സ്മോൾ ക്യാപ് ഫണ്ട്. 2014 മെയ് 15 മുതൽ ഈ ഫണ്ടിൽ മാസത്തിൽ 20,000 രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന് പത്ത് വർഷത്തിനുള്ളിൽ അയളുടെ നിക്ഷേപം 1 കോടി രൂപയായി വളർത്താൻ സാധിച്ചു. ഇത് 27.24 ശതമാനം റിട്ടേൺസ് (XIRR - Extended Internal Rate of Return) ആണ് നൽകിയത്. ഈ കണക്കുകൾ ഫണ്ടിന്റെ സ്ഥിര ലാഭ സാധ്യതയുടെ തെളിവായി കണക്കാക്കാം.

നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട് - മറ്റൊരു ശ്രദ്ധേയ സമ്പാദ്യ സംവിധാനം ആണ് അസറ്റ്സ് മാനേജ്‌മെന്റിലെ ഏറ്റവും വലിയ സ്മോൾ ക്യാപ് ഫണ്ടായ നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്. ഇത് 1 കോടി മാർക്ക് വരെ എത്താതെ, അതിന് അടുത്തായി എത്തിയിരുന്നു. 2014 മെയ് 15 മുതൽ ഈ ഫണ്ടിൽ മാസത്തിൽ 20,000 രൂപ നിക്ഷേപിച്ചാവർക്ക്, അത് 91.78 ലക്ഷം രൂപയായി വളർത്താൻ സാധിച്ചു.
എച്ച്.എസ്.ബി.സി സ്മോൾ ക്യാപ് ഫണ്ട് - മാസത്തിൽ 20,000 രൂപയുടെ എസ്.ഐ.പി നിക്ഷേപം 10 വർഷത്തിൽ 77.54 ലക്ഷം രൂപയായി മാറി. 22.36 ശതമാനം ആയിരുന്നു ഈ ഫണ്ടിലെ റിട്ടേൺസ്. ഉയർന്ന വളർച്ച നേടാൻ ആഗ്രഹിക്കുന്ന നിക്ഷേപകര്ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണിത്.
എസ്.ബി.ഐ സ്മോൾ ക്യാപ് ഫണ്ട് - എസ്ബിഐ സ്മോൾ ക്യാപ് ഫണ്ടും ശ്രദ്ധേയമായ ഫലങ്ങൾ കാഴ്ച വെച്ച് പോരുന്നു. 10 വർഷത്തിനുള്ളിൽ 20,000 രൂപയുടെ മാസ നിക്ഷേപം 76.27 ലക്ഷം രൂപയായി മാറ്റിയിട്ടുണ്ട്. ഈ ഫണ്ടിൽ നിക്ഷേപിച്ച നിക്ഷേപകർക്ക് 22.05 ശതമാനം റിട്ടേൺസ് നേടാനാകും. സ്മോൾ ക്യാപ് സെഗ്മെന്റിൽ ഒരു ശക്തമായ നിക്ഷേപ ഓപ്ഷൻ ആയി ഈ ഫണ്ടിന്റെ പ്രകടനം തെളിയിക്കുന്നു.
എച്ച്.ഡി.എഫ്.സി സ്മോൾ ക്യാപ് ഫണ്ട് - എച്ച്.ഡി.എഫ്.സി സ്മോൾ ക്യാപ് ഫണ്ട്, 10 വർഷത്തിൽ 20,000 രൂപയുടെ എസ്.ഐ.പി 73.53 ലക്ഷം രൂപയായി മാറിയിരുന്നു. ഇത് 21.37 ശതമാനം റിട്ടേൺസ് നൽകുന്നു. സ്മോൾ ക്യാപ് വിഭാഗത്തിൽ തികച്ചും വിശ്വാസയോഗ്യമായ പ്രകടനമാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications