ഒരു വ്യക്തിക്ക് ഒരു ജോലിയിൽ നിന്നോ ബിസിനസ് അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിൽ നിന്നോ വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ, ആ പണം വലിയൊരു സമ്പാദ്യമാക്കുന്നതിനെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. കരിയറിന്റെ തുടക്കത്തിൽ തന്നെ അവർ ഒരു വിരമിക്കൽ സമ്പാദ്യം ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല. പല വ്യക്തികളും ആദ്യം ജീവിതം ആസ്വദിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. പിന്നീട് ഒരു 40 വയസെത്തുമ്പോഴാണ് അവർ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ. ഒരു വ്യക്തി 25 വയസിൽ തന്നെ വിരമിക്കുന്നതിൽ ആസൂത്രണം ആരംഭിക്കുകയാണെങ്കിൽ, 40 വയസിൽ നിക്ഷേപം ആരംഭിക്കുന്ന വ്യക്തിയേക്കാൾ അവർക്ക് കാര്യമായ സമ്പാദ്യം നേടിയെടുക്കാൻ സാധിക്കും.
40 വയസിൽ ആരംഭിക്കുന്നതിനെ സംബന്ധിച്ച്, 25 വയസിൽ നിക്ഷേപം ആരംഭിക്കുമ്പോൾ അധിക വർഷത്തിലെ നിക്ഷേപം കാരണം ചെറിയ നിക്ഷേപത്തിൽ നിന്ന് തന്നെ വലിയൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. അങ്ങനെയാകുമ്പോൾ, 10,000 രൂപ പ്രതിമാസ എസ്.ഐ.പി ഉപയോഗിച്ച് 10 കോടി രൂപ വിരമിക്കൽ സമ്പാദ്യമായി ഉണ്ടാക്കാൻ എത്ര വർഷം വേണ്ടി വരുമെന്നും അതിന് എത്ര ശതമാനം വാർഷിക വരുമാനം വേണമെന്നും നമുക്ക് നോക്കാം.

25 വയസുള്ള ഒരു വ്യക്തി ഒരു മൂച്വൽ ഫണ്ട് പദ്ധതിയിൽ എസ്.ഐ.പി വഴി പ്രതിമാസം 10,000 രൂപ നിരക്കിൽ നിക്ഷേപം നടത്തുമ്പോൾ, 12 ശതമാനം 13 ശതമാനം 14 ശതമാനം 15 ശതമാനം എന്നീ വാർഷിക വരുമാനത്തിൽ 10 കോടി രൂപ വളർച്ചാ നിരക്കിനെ കണക്കാക്കിയാൽ, 12 ശതമാനം വാർഷിക എസ്.ഐ.പി റിട്ടേണിൽ 41 വർഷവും 13 ശതമാനം വാർഷിക എസ്.ഐ.പി റിട്ടേണിൽ 38 വർഷവും 14 ശതമാനം വാർഷിക എസ്.ഐ.പി റിട്ടേണിൽ 36 വർഷവും 15 ശതമാനം വാർഷിക എസ്.ഐ.പി റിട്ടേണിൽ 34 വർഷവും കാലതാമസം ഉണ്ടാകും.
12 ശതമാനം റിട്ടേണിലെ 41 വർഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക 49,20,000 രൂപയും പലിശയിനത്തിൽ നിന്ന് മാത്രം ലഭിക്കുന്നത്, 10,48,90,060 രൂപയും ചേർത്ത് ആകെ 10,98,10,060 രൂപ സമ്പാദിക്കാൻ സാധിക്കും. 13 ശതമാനം വാർഷിക റിട്ടേണിൽ 40 വർഷം കൊണ്ട് ആകെ നിക്ഷേപം 45,60,000 രൂപയും വരുമാന നേട്ടം 9,70,74,541 രൂപയും ചേർത്ത് ആകെ 10,16,34,541 രൂപ സമ്പാദിക്കാൻ സാധിക്കും. 14 ശതമാനം വാർഷിക റിട്ടേണിൽ 36 വർഷം കൊണ്ട് ആകെ നിക്ഷേപം 43,20,000 രൂപയും ആകെ വാർഷിക വരുമാന നേട്ടം 9,77,40,795 രൂപയും കൂടിച്ചേർന്ന് ആകെ 10,20,60,795 രൂപ സമ്പാദിക്കാൻ സാധിക്കുന്നു. 15 ശതമാനം വാർഷിക വരുമാനത്തിൽ 34 വർഷം കൊണ്ട് ആകെ നിക്ഷേപ തുക 40,80,000 രൂപയും പലിശയിനത്തിൽ നിന്ന് മാത്രമുള്ള 9,50,66,868 രൂപയും ചേർത്ത് ആകെ 9,91,46,868 രൂപ സമ്പാദിക്കാൻ സാധിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അംഫി ഓഗസ്റ്റ് കണക്കുകൾ പുറത്ത്; എസ്ഐപി നിക്ഷേപം തുടരണോ അതോ മാറ്റണോ? നിക്ഷേപകർ അറിയേണ്ട നിർണായക കാര്യങ്ങൾ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?



Click it and Unblock the Notifications
