മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കൂടുതൽ ആളുകൾ തയ്യാറാകുന്ന കാലമാണിത്. കൃത്യമായ നിക്ഷേപത്തിലൂടെ മികച്ച സമ്പാദ്യം എന്നതാണ് മ്യൂച്വൽ ഫണ്ട് വാഗ്ധാനം ചെയ്യുന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് ഏറ്റവും ലളിതമായ നിക്ഷേപ രീതി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ ആണ്. എന്താണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ എന്നും 10,000 രൂപയുടെ എസ്ഐപി നിക്ഷേപം കൊണ്ട് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നും നമുക്ക് നോക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ജനപ്രിയ മാര്‍ഗമാണ് ഇന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അല്ലെങ്കില്‍ എസ്‌ഐപി(SIP). ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം.
എത്ര നേരത്തെ, അത്ര സമ്പാദ്യം
എസ്ഐപികൾ ഓഹരി വിപണിയുടെ പ്രകടനവുമായി ബന്ധമുണ്ടെങ്കിലും മറ്റ് നിക്ഷേപ ഓപ്ഷനുകളെ അപേക്ഷിച്ച് അവ മികച്ച ദീർഘകാല വരുമാനം വാഗ്ദാനം ചെയ്യുന്നു. വെറും 1000 രൂപയുടെ പ്രതിമാസ എസ്ഐപി ഉപയോഗിച്ച് ഒരു കോടി രൂപ സമ്പാദിക്കാൻ എസ്ഐപി വഴി സാധിക്കും. അതിനായി കഴിയുന്നത്ര നേരത്തെ നിക്ഷേപം ആരംഭിക്കേണ്ടത് പ്രധാനമാണ്. നേരത്തെയുള്ള ആസൂത്രണം നിങ്ങളുടെ പണം വളരാൻ കൂടുതൽ സമയം അനുവദിക്കുന്നു.

10,000 രൂപയുടെ നിക്ഷേപത്തിലൂടെ 10 കോടി
25 വയസ്സുള്ള ഒരു നിക്ഷേപകനെ നമുക്ക് ഉദാഹരണമായി എടുക്കാം, ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (SIP) വഴി മ്യൂച്വൽ ഫണ്ടിലേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിക്കും. 12%, 13%, 14%, 15% എന്നിവയുടെ വാർഷിക വളർച്ചാ നിരക്കുകളെ അടിസ്ഥാനമാക്കി 10 കോടി രൂപ സമ്പാദിക്കാൻ എത്ര വർഷമെടുക്കും എന്ന് നോക്കാം.
12% വാർഷിക വരുമാനം
എസ്ഐപി നിക്ഷേപത്തിന് 12 ശതമാനം റിട്ടേൺ ലഭിക്കുമ്പോൾ 41 വർഷം കൊണ്ട് 10 കോടി രൂപ സമ്പാദിക്കാം. അതായത് 25 ആം വയസിൽ ആരംഭിക്കുന്ന നിക്ഷേപം 66 ആം വയസിൽ പൂർത്തിയാകും.ഈ കാലയളവിലെ മൊത്തം നിക്ഷേപം 49,20,000 രൂപയും 10,48,90,060 രൂപ പലിശയായും ലഭിക്കും. ആകം സമ്പാദ്യം 10,98,10,060 രൂപ.

13% വാർഷിക വരുമാനം
13% വാർഷിക റിട്ടേണിൽ, 10 കോടി രൂപയുടെ റിട്ടയർമെൻ്റ് കോർപ്പസിൽ എത്താൻ ഏകദേശം 38 വർഷമെടുക്കും, അപ്പോഴേക്കും നിക്ഷേപകന് 63 വയസ്സ് തികയും. മൊത്തം നിക്ഷേപം 45,60,000 രൂപയായിരിക്കും, 9,70,74,541 രൂപ ദീർഘകാല മൂലധന നേട്ടം ഉൾപ്പെടെ 10,16,34,541 രൂപ ആകെ സമ്പാദ്യമായി നേടാം.
14% വാർഷിക വരുമാനം
14% വാർഷിക റിട്ടേൺ ഉപയോഗിച്ച്, നിക്ഷേപകൻ ഏകദേശം 36 വർഷത്തിനുള്ളിൽ 10 കോടി രൂപ സമ്പാദ്യം നേടാം. അതായത് 61 വയസ് ആകുമ്പോൾ നിങ്ങൾക്ക് 10 കോട നേടാം. മൊത്തം നിക്ഷേപം 43,20,000 രൂപയും പലിശ ഇനത്തിൽ 9,77,40,795 രൂപയും ലഭിക്കും. ആകെ സമ്പാദ്യം 10,20,60,795 രൂപ.
15% വാർഷിക വരുമാനം
15% വാർഷിക റിട്ടേണിൽ, നിക്ഷേപകൻ വെറും 34 വർഷത്തിനുള്ളിൽ 10 കോടി രൂപയുടെ സമ്പാദ്യം നേടാം. അതായത് 60 വയസിനുള്ളിൽ കോടീശ്വരനാകാം. ഈ കാലയളവിൽ മൊത്തം നിക്ഷേപം 40,80,000 രൂപയായിരിക്കും. പലിശയായി 9,50,66,868 രൂപ ലഭിക്കും. ആകെ സമ്പാദ്യം 9,91,46,868 രൂപ.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ



Click it and Unblock the Notifications