പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപം 15 വര്‍ഷത്തിലാണ് മെച്വൂരിയാകുന്നത്. എന്നാല്‍ 15 വര്‍ഷത്തെ നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കിക്കഴിഞ്ഞാലും നിക്ഷേപകന് പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കണമെന്ന് യാതൊരു വിധ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപം 15 വര്‍ഷത്തിലാണ് മെച്വൂരിയാകുന്നത്. എന്നാല്‍ 15 വര്‍ഷത്തെ നിക്ഷേപ കാലാവധി പൂര്‍ത്തിയാക്കിക്കഴിഞ്ഞാലും നിക്ഷേപകന് പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കണമെന്ന് യാതൊരു വിധ നിബന്ധനകളുമില്ല. 5 വര്‍ഷം വീതം എത്ര തവണ വേണമെങ്കില്‍ നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്.
നിക്ഷേപകന് മുന്നിലുള്ള ഒരു മാര്‍ഗം മെച്യൂരിറ്റി സമയമാകുമ്പോള്‍ പലിശയടക്കമുള്ള മുഴുവന്‍ തുകയും പിന്‍വലിച്ചുകൊണ്ട് പിപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാം. എന്നാല്‍ പിപിഎഫില്‍ നിന്നുമുള്ള പരമാവധി ആദായം നിങ്ങള്‍ക്ക് നേടണമെങ്കില്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് വരെ പിപിഎഫ് നിക്ഷേപം ദീര്‍ഘിപ്പിക്കുന്നതാണ് നല്ലത്. എത്രയധികം കാലം നിങ്ങള്‍ നിക്ഷേപത്തില്‍ തുടരുന്നുവോ അത്രയധികം നേട്ടം നിങ്ങള്‍ക്ക് പിപിഎഫിലൂടെ നേടുവാന്‍ സാധിക്കും.

എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് ലളിതമായി നമുക്കൊന്ന് നോക്കാം. നിങ്ങള്‍ എല്ലാ വര്‍ഷവും സ്ഥിരമായി 1 ലക്ഷം രൂപ വീതം പിപിഎഫില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക. 15 വര്‍ഷത്തേക്കുള്ള ശരാശരിപലിശ നിരക്ക് 7.5 ശതമാനമാണെന്നിരിക്കട്ടെ. മെച്യൂരിറ്റി സമയത്ത് നിങ്ങളുടെ പക്കല്‍ ഉണ്ടാകുക 31 ലക്ഷം രൂപയായിരിക്കും. ഇതേ പലിശ നിരക്കില്‍ ഈ തുക ഇരട്ടിയാകാന്‍ എടുക്കുന്ന സമയം 10 വര്‍ഷത്തിലും കുറച്ച് താഴെയായിരിക്കും.
നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുവാനായി നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ നിക്ഷേപ വിഹതം തുടര്‍ന്ന് കൊണ്ട് അക്കൗണ്ട് നിലനിര്‍ത്താം. രണ്ട്, നിക്ഷേപമില്ലാതെ അക്കൗണ്ട് നിലനിര്‍ത്താം. പിപിഎഫ് അക്കൗണ്ട് നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനായി നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അറിയിക്കേണ്ടതാണ്.
നിക്ഷേപം 15 വര്‍ഷം പൂര്‍ത്തിയായി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ഇത് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് പുതിയ നിക്ഷേപ വിഹിതം തുടര്‍ന്ന് നല്കുവാന് സാധിക്കുകയില്ല. നിങ്ങള്‍ പിന്‍വലിക്കുന്നത് വരെ ബാലന്‍സ് തുകയില്‍ പലിശ ലഭിച്ചു കൊണ്ടേയിരിക്കും.
നിക്ഷേപ വിഹിതവുമായി മുന്നോട്ട് പോകുവാനാണ് നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ ഫോറം എച്ച് പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിങ്ങളുടെ അക്കൗണ്ട് ക്രമ വിരുദ്ധമായി കണക്കാക്കുകയും പുതിയ നിക്ഷേപ വിഹിതത്തിന്മേല് പലിശ ലഭിക്കാതിരിക്കുകയും ചെയ്യും. ഒപ്പം വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ഫോറം എച്ച് പൂരിപ്പിച്ച് നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കില്ല.
നിക്ഷേപ വിഹിതത്തോടെ പിപിഎഫ് കാലാവധി ദീര്ഘിപ്പിക്കുവാന് തീരുമാനമെടുത്താല്‍ ദീര്‍ഘിപ്പിക്കുന്ന ഓരോ അഞ്ച് വര്‍ഷത്തിനൊടുവിലും അക്കൗണ്ട് ബാലന്‍സിലെ 60 ശതമാനം വരെ പിന്‍വലിക്കുവാനും അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
