കല്യാണം കഴിച്ചാൽ ക്രെഡിറ്റ് സ്കോർ കുറയുമോ? അതെവിടുത്തെ ന്യായം? സത്യാവസ്ഥ അറിയണ്ടേ?

വിവാഹം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സാമൂഹ്യ, മാനസിക മാറ്റങ്ങൾക്കിടയാക്കുന്നതുപോലെ തന്നെ, സാമ്പത്തിക നിലയെയും ക്രെഡിറ്റ് സ്കോറിനെയും സ്വാധീനിക്കുന്ന ഒരു ഘടകം കൂടിയാണ്. കാരണം ഒരു പുതിയ വ്യക്തി ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അതിന്റേതായിട്ടുള്ള മാറ്റങ്ങൾ ജീവിതശൈലിയിലും സാമ്പത്തിക സ്ഥിതിയിലും ഉണ്ടാകും. അത് തീർച്ചയായും സ്കോറിനെ ബാധിക്കുന്ന ഒന്നുതന്നെയാണ്.

ക്രെഡിറ്റ് സ്കോർ കുറഞ്ഞതിന്റെ പേരിൽ വിവാഹം മുടങ്ങിപ്പോകുന്ന ഒരു അവസ്ഥ പോലും അടുത്തിടെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹം കഴിക്കുന്നതിനു മുൻപും കഴിച്ചതിനുശേഷവും എടുക്കേണ്ട ചില പ്രധാന തീരുമാനങ്ങൾ ഉണ്ട് അവ കൃത്യമായി സ്വീകരിച്ചില്ലെങ്കിൽ തീർച്ചയായും അത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെയും, സാമ്പത്തിക ഭദ്രതയെയും കാര്യമായി ബാധിക്കാം.

എന്താണ് ക്രെഡിറ്റ് സ്കോർ?

ക്രെഡിറ്റ് സ്കോർ എന്നത് 300-900 വരെയുള്ള ഒരു അളവാണ്, ഇത് ഒരു വ്യക്തിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള വിശ്വാസ്യത വ്യക്തമാക്കുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗവും വായ്പയെടുത്ത് തിരിച്ചടച്ച രീതിയും അടിസ്ഥാനമാക്കി, ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആ വ്യക്തി വായ്പ തിരിച്ചടയ്ക്കാൻ യോഗ്യനാണോ എന്നത് വിലയിരുത്താൻ കഴിയുന്നു. ഈ ക്രെഡിറ്റ് സ്കോറിന്റെ അളവ് നോക്കിയാണ് അവരത് കൃത്യമായി മനസ്സിലാക്കുന്നത്.

*750+ സ്കോർ →

മികച്ച ക്രെഡിറ്റ് റേറ്റിംഗ്; കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കും.

*750-ൽ താഴെ സ്കോർ →

വായ്പ ലഭിക്കാതെ പോകുമോ, അതോ ഉയർന്ന പലിശനിരക്കിലായിരിയ്ക്കുമോ എന്നത് ആശങ്കയാകും.

വിവാഹം ക്രെഡിറ്റ് സ്കോറിനെ എങ്ങനെ ബാധിക്കും?

വിവാഹത്തിലൂടെ രണ്ടു വ്യക്തികൾ ഒന്നാകുന്നത് പോലെ രണ്ടു വ്യക്തികളുടെ ക്രെഡിറ്റ് സ്കോറും ഒന്നാകും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് മണ്ടത്തരമാണ്. ക്രെഡിറ്റ് ബ്യൂറുകളുടെ മുൻപിൽ രണ്ടു വ്യക്തികളും എപ്പോഴും രണ്ടു തന്നെയാണ്. ഓരോ വ്യക്തിയുടെയും ബാധ്യതയും തിരിച്ചടവും ക്രെഡിറ്റ് ഹിസ്റ്ററിയും എല്ലാം നോക്കി തന്നെയാണ് ബ്യൂറോകൾ അവരുടെ ക്രെഡിസ്കോർ നിർണയിക്കുന്നത്. അതിൽ വിവാഹം എന്ന ഒന്ന് വരുന്നേയില്ല.

*ഓരോ വ്യക്തിയുടെ ക്രെഡിറ്റ് റിപ്പോർട്ടും വേറെയായിരിക്കും

മ്പതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അവരവരുടെ ക്രെഡിറ്റ് സ്കോറിനെ സ്വാധീനിക്കും, എന്നാൽ ഒന്നിച്ച് ലയിക്കില്ല.

*ജോയിന്റ് അക്കൗണ്ടുകൾ സ്വാധീനിക്കും

ഒരുമിച്ച് എടുത്ത വായ്പകളും, ക്രെഡിറ്റ് കാർഡുകളും, മറ്റ് ധനകാര്യ ഇടപാടുകളും രണ്ട് പേരുടെയും ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കും.

*ഒരു പങ്കാളിയുടെ മോശം ക്രെഡിറ്റ് സ്കോർ മറ്റൊരാളെയും ബാധിക്കാം

ജോയിന്റ് ലോൺ അല്ലെങ്കിൽ കൂട്ടായി ക്രെഡിറ്റ് കാർഡ് എടുത്താൽ, ഒരു വ്യക്തി മോശം ക്രെഡിറ്റ് മാനേജ്മെന്റ് നടത്തിയാൽ മറ്റൊരാളുടെയും സ്കോറിന് ദോഷം വരാം.

വിവാഹിതർ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ എന്ത് ചെയ്യണം?

*ക്രെഡിറ്റ് സ്കോർ നിരീക്ഷിക്കുക

ഇരുവരുടെയും നിലവിലെ സ്കോർ പരിശോധിക്കുക.

*ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക

തിരുത്തലുകൾ, പിഴവുകൾ എന്നിവ ഉണ്ടെങ്കിൽ പരിഹാരം കാണുക.

*വായ്പയും കടബാധ്യതയും ശരിയായി കൈകാര്യം ചെയ്യുക

പൊതു സാമ്പത്തിക ഭാവി ഉദ്ദേശിച്ച് കടങ്ങൾ കുറയ്ക്കുക.

* ആരാണോ ധനകാര്യ വിദഗ്ധർ, അവരത് കൃത്യമായി നിറവേറ്റുകയും, പങ്കാളിയെ കൂടി അതിൽ ഉൾപ്പെടുത്തുകയും ചെയ്യുക

* എങ്ങനെ ക്രെഡിറ്റ് കാർഡുകളും മറ്റു ഉപയോഗിക്കണമെന്ന് കൂടെയുള്ളയാൾ അറിയാത്ത ആൾ ആണെങ്കിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.

വിവാഹം നേരിട്ട് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?

വിവാഹിതരാകുന്നത് ക്രെഡിറ്റ് ബ്യൂറോകൾ നേരിട്ട് നിങ്ങൾക്കുള്ള സ്കോർ കണക്കാക്കുന്നതിനുള്ള ഘടകമായി പരിഗണിക്കില്ല. എന്നാൽ വിവാഹിതരായി എടുത്ത സാമ്പത്തിക തീരുമാനങ്ങൾ, സംയുക്ത വായ്പകൾ, കാർഡുകൾ എന്നിവ വസ്തുതാപരമായി ക്രെഡിറ്റ് സ്കോറിനെ സ്വാധീനിക്കാം. അതായത് നിങ്ങളും പങ്കാളിയും ഒന്നിച്ചു ചേർന്ന് ഒരു ലോൺ എടുത്തിട്ട് അതിന്റെ അടവ് മുടങ്ങിയാൽ തീർച്ചയായിട്ടും ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം. മറ്റൊന്ന് നിങ്ങൾ നിങ്ങളുടെ പങ്കാളിയുടെ ലോണുകൾക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കിൽ, ആ ലോണിന് എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം.

കല്യാണം കഴിച്ചാൽ ക്രെഡിറ്റ് സ്കോർ കുറയുമോ? അതെവിടുത്തെ ന്യായം? സത്യാവസ്ഥ അറിയണ്ടേ?

വിവാഹം കഴിഞ്ഞവർക്ക് ഒരു സമഗ്ര ഉപദേശം

*അനാവശ്യ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആദ്യമേ ചെലവുകളും വരുമാനവും ആസൂത്രണം ചെയ്യുക.

*സാമ്പത്തിക കാര്യങ്ങൾ തമ്മിൽ തുറന്നു സംസാരിക്കുക - പരസ്പരം സഹായിക്കുകയും സ്ഥിരതയോടെ സാമ്പത്തിക ശീലങ്ങൾ പാലിക്കുകയും ചെയ്യുക.

*വ്യാപകമായ സാമ്പത്തിക ചിന്താഗതിയോടെ തുണയാവുക - ദമ്പതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ധനസമ്പാദനത്തിനും ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും സഹായിക്കണം.

വിവാഹം ജീവിതത്തിലെ ഒരു വലിയ മാറ്റമാണ്, അതുപോലെ സാമ്പത്തികമായും അത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. അതിനാൽ ശ്രദ്ധയോടെ സാമ്പത്തിക തീരുമാനം എടുക്കുകയും, ക്രെഡിറ്റ് സ്കോർ എങ്ങനെ സ്വാധീനിക്കപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുന്നത് ദാമ്പത്യ ജീവിതത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനും വികസനത്തിനും സഹായിക്കും.

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള വഴികൾ

ക്രെഡിറ്റ് സ്കോർ ഉയർത്തുന്നതിനുള്ള പ്രധാന തന്ത്രങ്ങൾ പാലിച്ചാൽ, കുറഞ്ഞ പലിശനിരക്കിൽ വായ്പകളും ക്രെഡിറ്റ് കാർഡുകളും നേടാനും, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുമാകും.

1. ക്രെഡിറ്റ് റിപ്പോർട്ട് നിരന്തരം പരിശോധിക്കുക

*ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്നത്.

*പിഴവുകൾ, അപ്രമാണിത എന്ററികൾ, പഴയ അക്കൗണ്ടുകൾ എന്നിവ പരിശോധിച്ച് തിരുത്തുക.

*TransUnion CIBIL, Experian, Equifax, CRIF High Mark പോലുള്ള ഏജൻസികളിൽ നിന്ന് ക്രെഡിറ്റ് റിപ്പോർട്ട് ലഭ്യമാക്കാം.

2. ക്രെഡിറ്റ് കാർഡുകൾ ശരിയായി ഉപയോഗിക്കുക

*ഓരോ മാസവും ക്രെഡിറ്റ് കാർഡ് ബില്ലുകൾ മുഴുവൻ അടയ്ക്കുക.

*പലിശ ഒഴിവാക്കാൻ സമയാസമയത്ത് തുക അടയ്ക്കുക.

*ഉപയോഗിക്കുന്ന ക്രെഡിറ്റ് പരിധി 30%-ന് താഴെ വയ്ക്കുക (ഉദാഹരണം: ₹1,00,000 ക്രെഡിറ്റ് പരിധിയുള്ള കാർഡിനുള്ളിൽ ₹30,000-ല്‍ താഴെ മാത്രം ഉപയോഗിക്കുക).

3. ലോണുകൾ & ഇ എം ഐ തൽസമയം അടയ്ക്കുക

*വായ്പകളുടെ ഇഎംഐകൾ മുടക്കാതെ അടയ്ക്കുക.

*ഒരു ഇഎംഐ പോലും ലംഘിക്കാതിരിക്കുക, കാരണം ഓരോ ലംഘനവും ക്രെഡിറ്റ് സ്കോറിന് വലിയ തിരിച്ചടിയാകും.

4. പഴയ അക്കൗണ്ടുകൾ അടച്ചുപൂട്ടാതിരിക്കുക

*പഴയ ക്രെഡിറ്റ് അക്കൗണ്ടുകൾ തുറന്നുവയ്ക്കുക, കാരണം പഴയ അക്കൗണ്ടുകളുടെ തുടർച്ച നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം മെച്ചപ്പെടുത്തും.

*വേഗത്തിൽ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിന് പകരം ആലോചിച്ച് തീരുമാനമെടുക്കുക.

5. പുതിയ ലോൺ അപേക്ഷകൾ കുറയ്ക്കുക

*ഒരേ സമയം വിവിധ ബാങ്കുകളിൽ വായ്പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കരുത്.

*മിക്ക ബാങ്കുകളും ഹാർഡ് എൻക്വയറി നടത്തുന്നതിനാൽ ഇത് ക്രെഡിറ്റ് സ്കോറിനെ കുറയ്ക്കും.

6. ക്രെഡിറ്റ് മിശ്രിതം ശരിയായി കൈകാര്യം ചെയ്യുക

*വ്യത്യസ്ത തരത്തിലുള്ള ക്രെഡിറ്റ് - ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ, ഹോം ലോൺ തുടങ്ങിയവയുടെ മിശ്രിതം നിലനിർത്തുക.

*കഴിഞ്ഞിട്ടുള്ള ഒരു ലോൺ അല്ലെങ്കിൽ ക്രെഡിറ്റ് അക്കൗണ്ട് നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ അതിനെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുക.

7. ഓതറൈസ്ഡ് യൂസർ ആയി ചേരുക

*പങ്കാളിയുടെ അല്ലെങ്കിൽ കുടുംബാംഗത്തിന്റെ നല്ല ക്രെഡിറ്റ് ഹിസ്റ്ററിയുള്ള അക്കൗണ്ടിൽ ഓതറൈസ്ഡ് യൂസർ ആയി ചേർന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടാം.

8. ചെലവുകൾ നിയന്ത്രിച്ച് പണം ലാഭിക്കുക

*അനാവശ്യ ചെലവുകൾ കുറയ്ക്കുക - ക്രെഡിറ്റ് കാർഡ് ബില്ലുകൾ നിയന്ത്രിച്ച് ചെലവഴിക്കുക.

*പരിഭവം ഇല്ലാതെ നീണ്ടകാല സാമ്പത്തിക ആസൂത്രണം നിർവ്വഹിക്കുക.

9. ക്രെഡിറ്റ് ബ്യൂറോയെ സമീപിക്കുക

*ഒരു പിഴവ് കണ്ടെത്തിയാൽ അതിനെ കുറിച്ച് ക്രെഡിറ്റ് ബ്യൂറോയുമായി ബന്ധപ്പെടുക.

*വായ്പാ വിവരങ്ങൾ ശരിയാക്കാൻ ബാങ്കുമായി ആശയവിനിമയം നടത്തുക.

10. സാധ്യമായിടത്ത് ക്രെഡിറ്റ് കൗൺസലിംഗ് പരിഗണിക്കുക

*തുടർച്ചയായി ക്രെഡിറ്റ് സ്കോർ കുറയുകയാണെങ്കിൽ സാമ്പത്തിക വിദഗ്ദ്ധരിൽ നിന്ന് നിർദ്ദേശങ്ങൾ തേടുക.

നിലവിലെ ക്രെഡിറ്റ് സ്കോർ 650-ൽ താഴെയാണെങ്കിൽ, 6 മുതൽ 12 മാസങ്ങൾക്കുള്ളിൽ ഇത് 750+ ലേക്ക് ഉയർത്താനാവും, മുകളിൽ പറഞ്ഞ നിയമങ്ങൾ പാലിച്ചാൽ. അനാവശ്യ വായ്പകൾ ഒഴിവാക്കി, ക്രെഡിറ്റ് കാർഡുകൾ ഉചിതമായി ഉപയോഗിച്ച്, ഇ എം ഐ കൾ മുൻപ് അടച്ച്, ക്രെഡിറ്റ് റിപ്പോർട്ട് ശരിയായി കൈകാര്യം ചെയ്യുന്നത് ഈ സ്കോർ ഉയർത്താനുള്ള ഏറ്റവും മികച്ച മാർഗങ്ങളാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X