A Oneindia Venture

3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?

മ്യൂച്വല്‍ ഫണ്ട് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ രീതികളിലൊന്നായി മാറുവാന്‍ കാരണങ്ങള്‍ പലതാണ്. കരിയറിന്റെ തുടക്ക കാലത്തുള്ള വ്യക്തികള്‍ക്ക്

മ്യൂച്വല്‍ ഫണ്ട് സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപ രീതികളിലൊന്നായി മാറുവാന്‍ കാരണങ്ങള്‍ പലതാണ്. കരിയറിന്റെ തുടക്ക കാലത്തുള്ള വ്യക്തികള്‍ക്ക് ഒന്നിച്ച് വലിയൊരു തുക നിക്ഷേപിക്കുവാന്‍ കൈയ്യില്‍ ഇല്ല എങ്കിലും, ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത് സൃഷ്ടിക്കുവാന്‍ സഹായിക്കുമെന്നതാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങളുടെ പ്രത്യേകത.

മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപം

മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപം

നികുതി, നിക്ഷേപ വിദഗ്ധരുടെ അഭിപ്രായത്തില്‍ ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തിലൂടെ ഏറ്റവും ചുരുങ്ങിയത് 10 ശതമാനമെങ്കിലും നികുതി കഴിഞ്ഞുള്ള ആദായമായി സ്വന്തമാക്കുവാന്‍ നിക്ഷേപകന് സാധിക്കും. റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യമായും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ കണക്കാക്കാവുന്നതാണ്.

ഓരോ മാസവും 3 ലക്ഷം രൂപ ആദായം

ഓരോ മാസവും 3 ലക്ഷം രൂപ ആദായം

നിലവിലെ സാഹചര്യത്തില്‍ ഇന്ന് ഒരു മധ്യ വര്‍ഗ്ഗ കുടുംബത്തിന് റിട്ടയര്‍മെന്റ് കാലത്തില്‍ പ്രതിമാസം ഏകദേശം 40,000 രൂപ മുതല്‍ 45,000 രൂപ വരെ ചിലവ് വരും. എന്നാല്‍ ഒരു 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴുള്ള പണപ്പെരുപ്പ നിരക്ക് കൂടി കണക്കാക്കിയാല്‍ ഓരോ മാസവും ആവശ്യമായി വരുന്ന തുക 3 ലക്ഷം രൂപയോളമാകും. അതിനാല്‍ തന്നെ ഓരോ മാസവും 3 ലക്ഷം രൂപ ആദായം ലഭിക്കുന്ന രീതിയിലായിരിക്കണം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തേണ്ടത്.

റിട്ടയര്‍മെന്റ് നിക്ഷേപം

റിട്ടയര്‍മെന്റ് നിക്ഷേപം

റിട്ടയര്‍മെന്റ് കാലത്തേക്ക് നാം ഇപ്പോള്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ ചുരുങ്ങിയത് 6.5 ശതമാനമെങ്കിലും പണപ്പെരുപ്പം മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം നിക്ഷേപം നടത്തേണ്ടത്. റിട്ടയര്‍മെന്റിന് ശേഷം 25 വര്‍ഷത്തേക്ക് ആയുര്‍ദൈര്‍ഘ്യം പ്രതീക്ഷിക്കുകയാണെങ്കില്‍ പ്രതിമാസം 3 ലക്ഷം രൂപ അടുത്ത 25 വര്‍ഷങ്ങളിലേക്ക് ലഭിക്കണമെങ്കില്‍ ഒരാളുടെ പക്കല്‍ ഏകേദശം 7.2 കോടി രൂപ ഉണ്ടായിരിക്കണം.

3 ലക്ഷം രൂപ ഓരോ മാസവും വരുമാനം ലഭിക്കുന്നതിനായി 7.2 കോടി രൂപ എസ്ഡബ്ള്യൂപി അഥവാ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ രീതിയില്‍ നിക്ഷേപിക്കുകയാണ് വേണ്ടത്. ചുരുങ്ങിയത് 8 ശതമാനം ആദായം ഇതിലൂടെ നിക്ഷേപകന് ലഭിക്കും. അതായത് 6 ശതമാനമെന്ന പണപ്പെരുന്ന നിരക്കിന്റെ 2 ശതമാനം ഉയര്‍ന്ന നിരക്ക്.

10 ശതമാനം നിരക്കില്‍ എസ്ഐപി തുകയില്‍ വര്‍ധനവ്

10 ശതമാനം നിരക്കില്‍ എസ്ഐപി തുകയില്‍ വര്‍ധനവ്

ഒരു വ്യക്തി തന്റെ മുപ്പതാം വയസ്സില്‍ എസ്ഐപി നിക്ഷേപം ആരംഭിച്ചാല്‍ അയാള്‍ക്ക് നിക്ഷേപം നടത്തുവാനായി 30 വര്‍ഷങ്ങള്‍ മുന്നിലുണ്ട്. ഈ 30 വര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും വേതനത്തിലുണ്ടാകുന്ന വര്‍ധനവ് അനുസരിച്ച് എസ്ഐപി നിക്ഷേപ തുകയിലും വര്‍ധനവും വരുത്തും. ഓരോ വര്‍ഷവും 10 ശതമാനം നിരക്കില്‍ എസ്ഐപി തുകയില്‍ വര്‍ധനവ് വരുത്തിയാല്‍ നിക്ഷേപകന് തന്റെ നിക്ഷേപ ലക്ഷ്യം എളുപ്പത്തില്‍ സ്വന്തമാക്കും.

ഏറ്റവും കുറഞ്ഞത് 12 ശതമാനം ആദായം

ഏറ്റവും കുറഞ്ഞത് 12 ശതമാനം ആദായം

മ്യൂച്വല്‍ ഫണ്ട് എസ്ഐപിയില്‍ 30 വര്‍ഷത്തെ നിക്ഷേപം നടത്തിയാല്‍ നിക്ഷേപം അവസാനിപ്പിക്കുന്ന സമയത്ത് നിക്ഷേപകന് എത്ര തുകയാണ് ലഭിക്കുക? 30 വര്‍ഷമെന്ന ദീര്‍ഘകാല നിക്ഷേപത്തിലൂടെ നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 12 ശതമാനം ആദായമോ അല്ലെങ്കില്‍ ആദായ നികുതിയ്ക്ക് ശേഷം 10 ശതമാനം ആദായമോ ലഭിക്കും.

നികുതിയ്ക്ക് ശേഷം 10 ശതമാനം ആദായം

നികുതിയ്ക്ക് ശേഷം 10 ശതമാനം ആദായം

12 ശതമാനം മൊത്ത ആദായമോ അല്ലെങ്കില്‍ 10 ശതമാനം നികുതിയ്ക്ക് ശേഷമുള്ള ആദായമോ 30 വര്‍ഷത്തെ എസ്ഐപി നിക്ഷേപത്തിലൂടെ നിക്ഷേപകന് ലഭിക്കണമെങ്കില്‍ അയാള്‍ 9.61 കോടി രൂപയാണ് നിക്ഷേപത്തിലൂടെ വളര്‍ത്തേണ്ടത്. ആദായ നികുതി ബാധ്യതകള്‍ക്ക് ശേഷം ആ തുക 7.23 കോടിയായി കുറയും.

പ്രതിമാസം 12,000 രൂപ വീതം നിക്ഷേപം

പ്രതിമാസം 12,000 രൂപ വീതം നിക്ഷേപം

മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്റര്‍ പ്രകാരം 30 വര്‍ഷത്തെ എസ്ഐപി നിക്ഷേപം ആരംഭിക്കേണ്ടത് പ്രതിമാസം 12,000 രൂപ വീതം നിക്ഷേപം നടത്തിക്കൊണ്ടാണ്. അതിനൊപ്പം ഓരോ വര്‍ഷവും 10 ശതമാനം വീതം നിക്ഷേപ തുകയില്‍ വര്‍ധനവും വരുത്തണം. എങ്കില്‍ റിട്ടയര്‍മെന്റ് പ്രായത്തിന് ശേഷം ഓരോ മാസവും 3 ലക്ഷം രൂപ പ്രതിമാസ വരുമാനമായി നിക്ഷേപകന് ലഭിക്കും.

എസ്‌ഐപി നിക്ഷേപത്തിലൂടെ സ്ഥിരമായ നിക്ഷേപം

എസ്‌ഐപി നിക്ഷേപത്തിലൂടെ സ്ഥിരമായ നിക്ഷേപം

എസ്‌ഐപി നിക്ഷേപത്തിലൂടെ ചെറിയ തുകയാണെങ്കിലും അത് സ്ഥിരമായി നിക്ഷേപം നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപത്തിന്റെ ശരാശരി ചിലവ് കുറച്ചു കൊണ്ടുവരുവാന്‍ സാധിക്കുമെന്നതാണ് സ്ഥിരമായ നിക്ഷേപത്തിലൂടെ നിക്ഷേപകന് ലഭിക്കുന്ന നേട്ടം. നിങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപം നടത്തുമ്പോള്‍ വില കുറഞ്ഞിരിക്കുന്ന സമയത്ത് നിങ്ങള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങിക്കുകയും, വില ഉയര്‍ന്നിരിക്കുന്ന സമയത്ത് കുറഞ്ഞ എണ്ണം യൂണിറ്റുകള്‍ വാങ്ങിക്കുകയുമാണ് ചെയ്യുന്നത്.ഈ രീതിയില്‍ ഓരോ യൂണിറ്റിന്റെയും വില ശരാശരിയിലെത്തിക്കുവാന്‍ നിക്ഷേപകന് സാധിക്കും. റുപ്പീ കോസ്റ്റ് ആവറേജിംഗ് എന്നാണ് ഈ രീതിയ്ക്ക് പറയുന്നത്.

ദീര്‍ഘകാല പ്രകടനം

ദീര്‍ഘകാല പ്രകടനം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കും മുമ്പ് അതിന്റെ ദീര്‍ഘകാല പ്രകടനം പരിശോധിച്ച് വിലയിരുത്തുകയാണ് ശരിയായ രീതി. പലരും തൊട്ടടുത്ത കാലത്തെ പ്രകടനം മാത്രം നോക്കിക്കൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്യുന്നത്. അത് തെറ്റായ രീതിയാണ്. 3 മുതല്‍ 5 വര്‍ഷങ്ങള്‍ വരെയുള്ള ഫണ്ടിന്റെ പ്രകടനം ഫണ്ടില്‍ നിന്ന് ലഭിക്കുന്ന ആദായത്തിന് എത്രത്തോളം സ്ഥിരതയുണ്ട് എന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ സഹായിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X