എടിഎം പണം പിന്‍വലിക്കല്‍ മുതല്‍ മിനിമം ബാലന്‍സ് വരെ; അറിഞ്ഞിരിക്കേണ്ട അടിസ്ഥാന ബാങ്ക് ചാര്‍ജുകള്‍

സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ആരും ഉണ്ടാവില്ല. എന്നാല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഒരിക്കലും നിങ്ങള്‍ക്ക് ലഭിക്കുന്നത് സൗജന്യമായല്ല. ഓരോ സേവനങ്ങള്‍ക്കുമായി ബാങ്ക് നിശ്ചിത തുക ചാര്‍ജായി ഈടാക്കുന്നുണ്ട്.

സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ആരും ഉണ്ടാവില്ല. എന്നാല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഒരിക്കലും നിങ്ങള്‍ക്ക് ലഭിക്കുന്നത് സൗജന്യമായല്ല. ഓരോ സേവനങ്ങള്‍ക്കുമായി ബാങ്ക് നിശ്ചിത തുക ചാര്‍ജായി ഈടാക്കുന്നുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊഡാക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ വിവിധ സേവനങ്ങള്‍ക്കായി ഈടാക്കുന്ന ചാര്‍ജുകള്‍ എത്രയാണെന്ന് നമുക്ക് നോക്കാം.

പണ ഇടപാടുകള്‍

പണ ഇടപാടുകള്‍

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഒരു മാസം നടത്താവുന്ന പണ ഇടപാടുകള്‍ 3 മുതല്‍ 5 വരെയായി ബാങ്കുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇടപാടുകള്‍ ഈ പരിധി കടന്നാല്‍ ബാങ്ക് നിങ്ങളില്‍ നിന്നും അധിക തുക ഈടാക്കും. ആക്‌സിസ് ബാങ്ക് ഒരു മാസം 2 ലക്ഷം രൂപ വരെയോ, 4 സൗജന്യ പിന്‍വലിക്കലുകളോ ആണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഏതാണ് ആദ്യം നടക്കുന്നത് അതാണ് പരിഗണിക്കുക. ഈ പരിധി ലംഘിച്ചാല്‍ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നുള്ളപണ പിന്‍വലിക്കലുകള്‍ക്ക് ഓരോ 1000 രൂപയ്ക്കും 10 രൂപയോ, 150 രൂപയോ ഏതാണ് ഉയര്‍ന്നത്, അത്രയും തുക പിഴയായി ഈടാക്കും.

എടിഎം പിന്‍വലിക്കലുകള്‍

എടിഎം പിന്‍വലിക്കലുകള്‍

സാധാരണയായി ബാങ്കുകള്‍ അവരുടെ തന്നെ എടിഎമ്മുകളില്‍ നിന്ന് ഒരു മാസം 5 തവണവരെയാണ് പിന്‍വലിക്കലുകള്‍ അനുവദിക്കുന്നത്. ഒപ്പം മറ്റു ബാങ്കുകളിലെ എടിഎമ്മുകള്‍ വഴി നടത്തുന്ന 3 ഇടപാടുകളും സൗജന്യമാണ്. എസ്ബിഐയും ഐസിഐസിഐ ബാങ്കും റെഗുലര്‍ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നും മെട്രോ നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് 8 സൗജന്യ ഇടപാടുകളാണ് നല്‍കുന്നത്. സ്വന്തം എടിഎമ്മുകളില്‍ നിന്നുള്ള അഞ്ചെണ്ണവും മറ്റ് ബാങ്കുകളില്‍ നിന്ന് മൂന്നെണ്ണവുമാണ് അനുവദിക്കുക. ഈ പരിധി കടന്നാല്‍ ഓരോ പിന്‍വലിക്കലുകള്‍ക്കും 20 രൂപ മുതല്‍ 50 രൂപ വരെ പിഴ ഈടാക്കും. ഓരോ ബാങ്കുകള്‍ക്കും അനുസരിച്ച് ഈ പിഴ തുക വ്യത്യാസപ്പെട്ടിരിക്കും.

 എടിഎം ഇടപാടുകള്‍ പരാജയപ്പെട്ടാല്‍

എടിഎം ഇടപാടുകള്‍ പരാജയപ്പെട്ടാല്‍

എടിഎം ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും ചാര്‍ജുകള്‍ ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിര്‍ദേശമുണ്ട്. നിങ്ങളുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാതെ ഇടപാട് പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് ഉപയോക്താവില്‍ നിന്നും ചാര്‍ജ് ഈടാക്കുന്നുണ്ട്. മതിയായ ബാലന്‍സ് ഇല്ലാതെ എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ 20 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് എസ്ബിഐ ഇടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊഡാക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക് എന്നിവ ഓരോ ഇടപാടിനും 25 രൂപയാണ് പിഴയായി ഈടാക്കുന്നത്.

മിനിമം ബാലന്‍സ്

മിനിമം ബാലന്‍സ്

എല്ലാ സേവിംഗ്‌സ് അക്കൗണ്ടകളിലും ഒരു നിശ്ചിത തുക മിനിമം ബാലന്‍സായി കരുതേണ്ടതുണ്ട്. ഈ നിശ്ചിത നിരക്കില്‍ നിന്നും ബാലന്‍സ് തുക താഴേക്ക് പോയാല്‍ ബാങ്ക് നിങ്ങളില്‍ നിന്നും പിഴ ഈടാക്കും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഐസിഐസിഐ ബാങ്കില്‍ ഒരു സേവിംഗ് അക്കൗണ്ട് ഉണ്ടെങ്കില്‍ മെട്രോ നഗരങ്ങളിലും നഗരങ്ങളിലും 10,000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 5,000 രൂപയും മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടതുണ്ട്. മിനിമം ബാലന്‍സ് തുക അക്കൗണ്ടില്‍ ഇല്ല എങ്കില്‍ 100 രൂപയും മിനിമം ബാലന്‍സിന് ആവശ്യമായ തുകയില്‍ കുറവുള്ള തുകയുടെ 5 ശതമാനവും പിഴയായി ഈടാക്കും.

എസ്ബിഐ മിനിമം ബാലന്‍സ്

എസ്ബിഐ മിനിമം ബാലന്‍സ്

കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മിനിമം ബാലന്‍സ് തുകയില്ലാത്ത അക്കൗണ്ടുകളില്‍ നിന്നും പിഴ ഈടാക്കുന്നത് എസ്ബിഐ ഒഴിവാക്കിയിട്ടുണ്ട്. ഉപയോക്താക്കളില്‍ നിന്നും ഈടാക്കുന്ന എസ്എംഎസ് ചാര്‍ജും ഒഴിവാക്കി. നേരത്തെ മെട്രോ നഗരങ്ങളില്‍ 3,000 രൂപയും, നഗര പ്രദേശങ്ങളില്‍ 2000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയുമായിരുന്നു എസ്ബിഐ നിശ്ചയിച്ചിരുന്ന മിനിമം ബാലന്‍സ്.

ഡെബിറ്റ് കാര്‍ഡുകളും ചെക്കും

ഡെബിറ്റ് കാര്‍ഡുകളും ചെക്കും

ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് പുതുക്കി നല്‍കുന്നതിനായി ബാങ്ക് 50 മുതല്‍ 500 രൂപ വരെ ഈടാക്കാം. എടിഎം പിന്‍ നമ്പര്‍ മറന്നുപോയാല്‍ ഓരോ തവണ അത് പുതുക്കുമ്പോഴും ബാങ്ക് നിശ്ചിത തുക ഈടാക്കിയേക്കാം. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകളുടെ സ്പീഡ് ക്ലിയറിംഗിനായി 150 രൂപവരെയാണ് ബാങ്കുകള്‍ക്ക് ഈടാക്കാവുന്നത്. അതിന് മുകളില്‍ ഈടാക്കുവാന്‍ ആര്‍ബിഐ അനുവദിക്കുകയില്ല. 1 ലക്ഷം രൂപ വരെയുള്ള ചെക്കുകള്‍ക്ക് ചാര്‍ജുകളൊന്നും തന്നെയില്ല. ചെക്ക് മടങ്ങിയാല്‍ 100 മുതല്‍ 150 രൂപ വരെയും ഈടാക്കും.

എസ്എംഎസ് ചാര്‍ജുകള്‍

എസ്എംഎസ് ചാര്‍ജുകള്‍

അക്കൗണ്ടില്‍ നടക്കുന്ന ഇടപാടുകളുടെ വിവരങ്ങള്‍ അതാത് സമയം ഉപയോക്താവിനെ എസ്എംഎസ് സന്ദേശമായി ലഭിക്കുന്ന സംവിധാനമാണിത്. ഇതിനായി ബാങ്കുകള്‍ പ്രത്യേക ചാര്‍ജും ഈടാക്കുന്നുണ്ട്. ആക്‌സിസ് ബാങ്ക് ഓരോ എസ്എംഎസിനും 25 പൈസയാണ് ഈടാക്കുന്നത്. ഒരു മാസം പരമാവധി 25 രൂപയാണ് ഈടാക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X