ജീവിതത്തിൽ കോടീശ്വരനാകണമെന്ന് ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല. കേരളത്തിൽ വിറ്റഴിയുന്ന ലോട്ടറികളുടെ എണ്ണം അറിയുമ്പോൾ ഭാഗ്യ പരീക്ഷണം നടത്തുന്ന ആളുകൾ എത്രയാണെന്ന് നമുക്ക് മനസിലാക്കാം. എന്നാൽ ലോട്ടറി അടിച്ചാൽ മാത്രമാണോ ഒരാൾക്ക് ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കുകയുള്ളു..? അല്ല എന്ന് തന്നെയാണ് അതിനുള്ള ഉത്തരം.
പുതിയ കാലത്ത് നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അതിൽ നിന്നും നമുടെ സാമ്പത്തിക നിലയ്ക്ക് അനുസരിച്ചുള്ള പദ്ധതി തിരഞ്ഞെടുക്കുകയും നിക്ഷേപം കൃത്യമായി തുടരുകയും ചെയ്താൽ ആർക്കും ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കും. അതേസമയം നിക്ഷേപത്തിൻ്റെ കാലാവധിയും കണക്കാക്കിയ വരുമാന നിരക്കും അടിസ്ഥാനമാക്കി ആവശ്യമായ നിക്ഷേപ തുകയിൽ വ്യത്യാസമുണ്ടാകും.
10, 15, 20 വർഷങ്ങളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ എത്ര രൂപ നിക്ഷേപം ആവശമായി വരുമെന്ന് നമുക്ക് നോക്കാം.
പത്ത് വർഷം, 1 കോടി
10 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പ്രതിമാസ അടിസ്ഥാനത്തിൽ ഉയർന്ന തുക നിക്ഷേപിക്കേണ്ടി വരും. നിക്ഷേപം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലോ ഓഹരികളിലൊ നടത്താം. 12 ശതമാനം വാർഷിക വരുമാനം ലഭിക്കുന്ന പദ്ധതിയാണെങ്കിൽ പ്രതിമാസം ഏകദേശം 44,640 രൂപ നിക്ഷേപിക്കേണ്ടി വരും.

15 വർഷം, 1 കോടി
15 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കണമെങ്കിൽ പ്രതിമാസം 21,020 രൂപ നിക്ഷേപിക്കണം. 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുന്ന പദ്ധതിയാണെങ്കിലാണ് 15 വർഷം കൊണ്ട് 1 കോടി സമ്പാദ്യം ലഭിക്കുക.
20 വർഷം, 1 കോടി
20 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ പ്രതിമാസം നിക്ഷേപിക്കേണ്ട തുക താരതമ്യേന കുറവായിരിക്കും. 12% വാർഷിക റിട്ടേണിൽ, ഒരു കോടി രൂപ ലക്ഷ്യത്തിലെത്താൻ ഒരു നിക്ഷേപകന് പ്രതിമാസം 10,880 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
ഈ മൂന്ന് കാലയളവുകളും പരിശോധിക്കുമ്പോൾ നമുക്ക് ഒരു കാര്യം മനസിലാക്കാം. കാലാവധി കൂടുന്നതിന് അനുസരിച്ച് പ്രതിമാസ നിക്ഷേപ തുകയും കുറയുന്നുണ്ട്. അതായത് എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും ലാഭം നേടാൻ സാധിക്കുമെന്ന് സാരം.
അച്ചടക്കത്തോടെയുള്ള നിക്ഷേപം
1 കോടി രൂപ എന്ന സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് അച്ചടക്കത്തോടെയുള്ള നിക്ഷേപവും ആദായം വർദ്ധിപ്പിക്കുന്നതിന് കൃത്യമായ നിക്ഷേപ കൃമീകരണവും ആവശ്യമാണ്. നിക്ഷേപകർ വിപണിയിലെ അപകടസാധ്യതകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. കൂടാതെ അവരുടെ നിക്ഷേപ തന്ത്രം അവരുടെ റിസ്ക് ടോളറൻസും സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

നിക്ഷേപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
1. നിക്ഷേപ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കുക.
2. സ്ഥിരവും അച്ചടക്കമുള്ളതുമായ നിക്ഷേപം സമ്പത്ത് ശേഖരണത്തിന് നിർണായകമായതിനാൽ എത്രയും വേഗം നിക്ഷേപം ആരംഭിക്കുക.
3. സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വരുമാനം നൽകുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ പോലുള്ള ഉചിതമായ നിക്ഷേപ വാഹനങ്ങൾ തിരഞ്ഞെടുക്കുക.
4. നിക്ഷേപങ്ങൾ പതിവായി അവലോകനം ചെയ്യുകയും അപകട സാധ്യതകളുണ്ടെങ്കിൽ അവ മനസാലാക്കുകയും അതിനനുസരിച്ച് നിക്ഷേപ തന്ത്രങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുക.
സാമ്പത്തിക സുരക്ഷിതത്വമാണ് മനുഷ്യ ജീവിതത്തിന്‍റെ അടിസ്ഥാന ഘടകം. അതുണ്ടെങ്കിൽ മാത്രമേ ജീവിതം ആസ്വദിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടു തന്നെ കൃത്യമായി സാമ്പത്തി ലക്ഷ്യം സജ്ജീകരിക്കുകയും അതിനനുസരിച്ച് നിക്ഷേപം കൃമീകരിക്കുകയും ചെയ്യുക. അതുവഴി മികച്ച ജീവിതം സ്വന്തമാക്കാൻ സാധിക്കും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications