നിങ്ങളുടെ നിക്ഷേപങ്ങള്‍ ഇരട്ടിയാകാന്‍ എത്ര കാലം വേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് കണക്കാക്കുന്നതിനായി നിങ്ങള്‍ക്ക് റൂള്‍ 72 അറിയേണ്ടതുണ്ട്.
നിങ്ങളുടെ നിക്ഷേപങ്ങള്‍ ഇരട്ടിയാകാന്‍ എത്ര കാലം വേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അത് കണക്കാക്കുന്നതിനായി നിങ്ങള്‍ക്ക് റൂള്‍ 72 അറിയേണ്ടതുണ്ട്.
നിങ്ങളുടെ നിക്ഷേപം എത്ര കാലം കൊണ്ട് ഇരട്ടിയാകും എന്ന് എളുപ്പം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യമാണ് റൂള്‍ 72. നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കിനെ 72 കൊണ്ട് ഹരിച്ചാല്‍ നിങ്ങള്‍ക്ക് നിക്ഷേപം ഇരട്ടിയാകാനെടുക്കുന്ന സമയം കണ്ടെത്താന്‍ സാധിക്കും.

ഉദാഹരണത്തിന് നിങ്ങള്‍ക്ക് നിങ്ങളുടെ പിപിഎഫ് നിക്ഷേപത്തിലെ തുക ഇരട്ടിയാകുവാന്‍ എത്ര കാലം വേണ്ടി വരുമെന്ന് കണക്കാക്കണമെന്ന് കരുതുക. പിപിഎഫിന് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ആ പലിശ നിരക്ക് ഓരോ പാദത്തിലും സര്‍ക്കാര്‍ വിലയിരുത്തുകയും പുതുക്കുകയും ചെയ്യും. ഏതായാലും നിങ്ങള്‍ക്ക് 7.1 ശതമാനം പലിശ നിരക്ക് ലഭിക്കുന്നുണ്ടെന്ന് കരുതുക. 72 നെ 7.1 നെക്കൊണ്ട് ഹരിച്ച് നോക്കുക. ലഭിക്കുന്ന ഉത്തരം 10.14 വര്‍ഷങ്ങളാണ്. അതായത് നിലവിലെ പലിശ നിരക്കില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുവാന്‍ 10.14 വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നര്‍ഥം.
ഓരോ നിക്ഷേപ പദ്ധതികളിലും നിങ്ങളുടെ തുക ഇരട്ടിയാകാന്‍ എത്ര കാലം വേണ്ടി വരുമെന്ന് നമുക്കൊന്ന് നോക്കാം.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് : എന്എസ്സി വാഗ്ദാനം ചെയ്യുന്നത് 6.8 ശതമാനം പലിശ നിരക്കാണ്. എന്എസ്സിയില് നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുവാന്‍ 10.58 വര്‍ഷങ്ങള്‍ ആവശ്യമാണ്.
സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം : എസ്സിഎസ്എസ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.4 ശതമാനമാണ്. 9.72 വര്‍ഷങ്ങള്‍ കൊണ്ട് ഇവിടെ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും.
അതായത് പലിശ നിരക്ക് ഉയരുമ്പോള്‍ നിങ്ങള്‍ക്ക് പണം ഇരട്ടിക്കാനാവശ്യമാ കാലാവധി കുറയുകയാണ് ചെയ്യുക. അതുകൊണ്ട് നിങ്ങളുടെ പണം വേഗത്തില്‍ ഇരട്ടിക്കുന്നതിനായി കൂടുതല്‍ പലിശ നിരക്ക് ലഭിക്കുന്ന നിക്ഷേ പദ്ധതികളിലാണ് നിക്ഷേപിക്കേണ്ടത്.
എന്നാല്‍ പലിശ നിരക്ക് ഉയരുമ്പോള്‍ നിങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന റിസ്കിന്റെ അളവും വര്‍ധിക്കും. പലിശ നിരക്ക് കുറയുമ്പോള്‍ റിസ്കും കുറയും. ഓഹരി നിക്ഷേപങ്ങളില്‍ ആദായം ഉയര്ന്നതാകുമ്പോള് അവിടെ ഏറ്റെടുക്കേണ്ടി വരുന്ന റിസ്കും നഷ്ട സാധ്യതയും ഏറെയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
