ജയന് രണ്ട് മക്കളാണുള്ളത്. പന്ത്രണ്ടും, എട്ടും വയസ്സുമാണ് അവര്‍ക്ക് പ്രായം. നിലവില്‍ മൂത്ത കുട്ടിയുടെ ഉപരി പഠനത്തിന് വേണ്ടി യഥേഷ്ടം നിക്ഷേപങ്ങള്‍ ജയനുണ്ട്. ഇപ്പോള്‍ ഇളയ കുട്ടിയുടെ ഉപരി പഠനാവശ്യങ്ങള്‍ കൂടി ലക്ഷ്യമിട്ട് നിക
ജയന് രണ്ട് മക്കളാണുള്ളത്. പന്ത്രണ്ടും, എട്ടും വയസ്സുമാണ് അവര്‍ക്ക് പ്രായം. നിലവില്‍ മൂത്ത കുട്ടിയുടെ ഉപരി പഠനത്തിന് വേണ്ടി യഥേഷ്ടം നിക്ഷേപങ്ങള്‍ ജയനുണ്ട്. ഇപ്പോള്‍ ഇളയ കുട്ടിയുടെ ഉപരി പഠനാവശ്യങ്ങള്‍ കൂടി ലക്ഷ്യമിട്ട് നിക്ഷേപം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ജയന്. അയാളുടെ കണക്കൂകൂട്ടല്‍ പ്രകാരം രാജ്യത്തെ വിദ്യാഭ്യാസ പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തോളമാണ്. അതായത് ഇന്ന് 20 ലക്ഷം രൂപ ചിലവ് വരുന്ന ഒരു കോഴ്സ് അയാളുടെ ഇളയ മകന് 18 വയസ്സ് പൂര്‍ത്തിയാകുന്ന സമയമാകുമ്പോഴേക്കും 50 ലക്ഷമായി മാറും. ശരാശരി 18 വയസ്സാണല്ലോ ഒരു വിദ്യാര്‍ത്ഥി ഉപരി പഠനത്തിന് തയ്യാറെടുക്കുന്ന പ്രായം.
10 വര്‍ഷത്തില്‍ 50 ലക്ഷം നേടാന്‍
10 വര്‍ഷത്തിനുള്ളില്‍ ജയന് 50 ലക്ഷം രൂപ സമ്പാദിക്കുവാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ എങ്ങനെ സാധിക്കും? 10 വര്‍ഷം അതായത് 120 മാസങ്ങളില്‍ 50 ലക്ഷം രൂപ ലഭിക്കണമെങ്കില്‍, ശരാശി 12 ശതമാനം നിരക്കില്‍ ആദായം പ്രതീക്ഷിച്ചാല്‍ പ്രതിമാസ എസ്ഐപി തുകയായി 21,000 രൂപ മുതല്‍ 22,000 രൂപ വരെ വേണ്ടിവരും. ഇനി പ്രതീക്ഷിത ആദായം 15 ശതമാനമാക്കി ഉയര്‍ത്തിയാല്‍ എസ്ഐപി തുക പ്രതിമാസം 18,000 രൂപയോളമാക്കി കുറയ്ക്കുവാനും സാധിക്കും.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപം
നിക്ഷപത്തില്‍ എല്ലാ രീതിയിലും സഹായിക്കുന്നതിനായി ഫണ്ട് മാനേജരുടെ സഹായം നിക്ഷേപകന് എപ്പോഴും ലഭിക്കും. നിക്ഷേപ യോഗ്യമായ മികച്ച കമ്പനികളും ഫണ്ട് മാനേജര്‍മാര്‍ നിര്‍ദേശിക്കും. ചില മ്യൂച്വല്‍ ഫണ്ടുകള്‍ 50 ശതമാനത്തിന് മുകളില്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നവയാണ്. അതേ സമയം മറ്റു ചില ഫണ്ടുകള്‍ നഷ്ടത്തിലേക്കും നയിച്ചേക്കാം. നിക്ഷേപത്തിലെ വിജയം നിശ്ചയിക്കുന്ന കൃത്യതയാര്‍ന്ന ഗവേഷണവും ശരിയായ നിക്ഷേപവുമാണ്.
എസ്ഐപി തുക
എന്നാല്‍ തമ്പ്സ് അപ്പ് റൂള്‍ പ്രകാരം മുകളില്‍ പറഞ്ഞ 50 ലക്ഷം രൂപ 10 വര്‍ഷത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ സ്വന്തമാക്കണമെങ്കില്‍ 18,000 രൂപ മുതല്‍ 21,000 രൂപ വരെയാണ് ശരാശരി എസ്ഐപി തുക. എന്നാല്‍ ഈ പറഞ്ഞ ആദായമൊന്നും സ്ഥിരമല്ല എന്ന കാര്യവും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നാം മനസ്സില്‍ ഓര്‍ക്കേണ്ടതുണ്ട്.
ആന്വുല്‍ സ്റ്റെപ്പ് അപ്പ്
ഇനി നിക്ഷേപം ആരംഭിച്ചു കഴിഞ്ഞാല്‍ ഓരോ വര്‍ഷവും നമ്മുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് അനുസരിച്ചുള്ള ആനുപാതികമായ വര്‍ധനവ് എസ്ഐപി നിക്ഷേപ തുകയിലും വരുത്തേണ്ടതുണ്ട്. അത് നിക്ഷേപകനെ അയാള്‍ക്ക് താങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രതിമാസ എസ്ഐപി ആരംഭിക്കുവാന്‍ സഹായിക്കും. പ്രതി വര്‍ഷം എസ്ഐപി തുകയില്‍ നാം നടത്തുന്ന ഈ വര്‍ധനവിനെ ആന്വുല്‍ സ്റ്റെപ്പ് അപ്പ് എന്ന് വിളിക്കാം.
നിക്ഷേപം ഇങ്ങനെ
10 ശതമാനം ആന്വുല്‍ സ്റ്റെപ്പ് അപ്പ് രീതിയില്‍ 12 ശതമാനം പ്രതീക്ഷിത ആദായത്തില്‍ 10 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ നേടുന്നതിനായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കേണ്ടുന്ന എസ്ഐപി തുക 15,000 രൂപയാണ്. ഇവിടെയും നിക്ഷേപ കാര്യത്തില്‍ ഫണ്ട് മാനേജര്‍ നിങ്ങളെ സഹായിക്കും. തമ്പ്സ് അപ്പ് റൂള്‍ പ്രകാരം 10 ശതമാനം സ്റ്റെപ്പ് അപ്പില്‍ നേരത്തെ പറഞ്ഞ തുക സ്വന്തമാക്കുവാന്‍ ആവശ്യമായ ശരാശരി എസ്ഐപി തുക 14,000 രൂപ മുതല്‍ 15,000 രൂപ വരെയാണ്.
ഇനി ജയന് 10 വര്‍ഷം പിന്നിടുമ്പോള്‍ 50 ലക്ഷം രൂപ നേടുന്നതിനായി 15 ശതമാനം സ്റ്റെപ്പ് അപ്പ് തുകയില്‍ 12 ശതമാനം പ്രതീക്ഷിക ആദായം കണക്കാക്കിക്കൊണ്ട് മാസം 12,500 രൂപയില്‍ എസ്ഐപി നിക്ഷേപം ആരംഭിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
