ആദായ നികുതി പ്രകാരം നിങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണം എത്രയെന്ന് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണമാണ് നമ്മുടെ രാജ്യത്ത് ഏവരും ഏറ്റവും കൂടുതല്‍ താത്പ്പര്യപ്പെടുന്നതും വിലമതിക്കുന്നതുമായ നിക്ഷേപങ്ങളില്‍ ഒന്ന്. എന്നാല്‍ ഇന്‍വോയ്‌സ് ഇല്ലാതെ ഒരു നിശ്ചിത പരിധിയ്ക്ക് അപ്പുറത്തേക്ക് സ്വര്‍ണം കൈയ്യില്‍ സൂക്ഷിക്കുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. സാധാരണയായി എത്ര അളവ് സ്വര്‍ണവും ഇന്‍വോയിസ് കൂടാതെ കൈയ്യില്‍ സൂക്ഷിക്കാം എന്നൊരു മിഥ്യാ ധാരണ പൊതുവില്‍ ഇന്ത്യക്കാര്‍ക്ക് എല്ലാമുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി)യുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഒരു നിശ്ചിത അളവിന് മേല്‍ സ്വര്‍ണം ഇന്‍വോയിസ് ഇല്ലാതെ കൈയ്യില്‍ സൂക്ഷിച്ചാല്‍ അത് ആദായ നികുതി നിയമത്തിലെ 132 ാം വകുപ്പിന് കീഴിലെ നടപടികള്‍ നേരിടേണ്ടതായി വരും.

 
ആദായ നികുതി പ്രകാരം നിങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണം എത്രയെന്ന് അറിയാമോ?

നിങ്ങള്‍ സ്വര്‍ണം വാങ്ങിക്കുകയാണെങ്കില്‍ അത് അതാത് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ആസ്തി വിവരങ്ങളില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ആദായ നികുതി വകുപ്പും നിര്‍ദേശിക്കുന്നു.

ഇന്‍വോയിസിനൊപ്പം ഒരാള്‍ക്ക് നിയമപരമായി കൈയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് എത്രയാണെന്ന് ഇനി നമുക്ക് നോക്കാം. വിവാഹിതയായ ഒരു സ്ത്രീയ്ക്ക് ഇന്‍വോയ്‌സ് ഇല്ലാതെ 500 ഗ്രാം സ്വര്‍ണമാണ് കൈയ്യില്‍ സൂക്ഷിക്കാനാവുക. എന്നാല്‍ അവിവാഹിതയായ ഒരു സ്ത്രീയ്ക്ക് ഇന്‍വോയ്‌സ് ഇല്ലാതെ കൈയ്യില്‍ സൂക്ഷിക്കാവുന്നത് 250 ഗ്രാം സ്വര്‍ണമാണ്. ഒരു പുരുഷന് ഇന്‍വോയ്‌സ് ഇല്ലാതെ കൈയ്യില്‍ വയക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 100 ഗ്രാമാണ്. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍ ഇവയെല്ലാം ആദായ നികുതി വകുപ്പിന്റെ സ്വര്‍ണമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും.

പരമ്പരാഗതമായി കുടുംബങ്ങളില്‍ സ്വര്‍ണം തസമുറകള്‍ക്ക് കൈമാറി വരുന്ന ഒരു രീതി ഇന്ത്യക്കാര്‍ക്ക് ഉണ്ട്. ഇങ്ങനെ കൈമാറിക്കിട്ടുന്ന സ്വര്‍ണത്തിന് ഇന്‍വോയിസുകളോ മറ്റ് രേഖകളോ ഉണ്ടാവില്ല. അതിനാല്‍ തന്നെ പിന്നീടുണ്ടാകുന്ന നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കുവാന്‍ ഒരാള്‍ക്ക് ഇന്‍വോയിസ് കൂടാതെ കൈയ്യില്‍ വയ്ക്കാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്റെ അളവ് എത്രയെന്ന് നമുക്ക് അറിഞ്ഞിരിക്കണം. ആ അളവിന് മുകളില്‍ വരുന്ന സ്വര്‍ണം മുഴുവനും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആസ്തികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സമ്മാനമായോ പാരമ്പര്യമായി കൈമാറിക്കിട്ടിയതോ ആയ ഇന്‍വോയിസുകള്‍ ഇല്ലാത്ത സ്വര്‍ണത്തിന്റെ മൂല്യ നിര്‍ണയം നടത്തി അവയും അസറ്റില്‍ ഉള്‍പ്പെടുത്തി ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതാണ്.

Read more about: gold
English summary

how much quantity of gold that you can kept your self - explained | ആദായ നികുതി പ്രകാരം നിങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണം എത്രയെന്ന് അറിയാമോ?

how much quantity of gold that you can kept your self - explained
Story first published: Friday, April 30, 2021, 17:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X