സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിരമിക്കലിനുശേഷം സാമൂഹിക സുരക്ഷ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ശമ്പളക്കാരായ ജീവനക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജനറൽ പ്രൊവിഡന്റ് ഫണ്ട് (GPF) സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്. 20 ൽ കൂടുതൽ ജീവനക്കാരുള്ള ഒരു സ്വകാര്യ മേഖലയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇപിഎഫ് പദ്ധതി ലഭ്യമാണ്.
ജീവനക്കാരനും തൊഴിലുടമയും തുല്യ അനുപാതത്തിൽ ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന നൽകുന്നു. ഇരുവർക്കും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (ഡിഎ) പരമാവധി 12 ശതമാനം വരെ സംഭാവന ചെയ്യാം. തൊഴിലുടമയുടെ 12 ശതമാനം സംഭാവനയിൽ 8.33 ശതമാനം ഇപിഎഫിലേക്കും 3.67 ശതമാനം ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കുമാണ് പോവുക.

എല്ലാ വർഷവും ഇപിഎഫിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്. 2023-24 സാമ്പത്തിക വർഷത്തിൽ ഇപിഎഫ് പലിശ നിരക്ക് പ്രതിവർഷം 8.25 ശതമാനമാണ്. ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇപിഎഫിൽ നികുതി ഇളവുണ്ട്. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയ്ക്കും നികുതി ഇല്ല.
വിരമിക്കുന്നതിനു മുൻപുതന്നെ പിഎഫ് തുക ഭാഗികമായോ പൂർണമായോ പിൻവലിക്കാവുന്നതാണ്. തൊഴിൽ ഇല്ലാത്ത സാഹര്യത്തിൽ തുകയുടെ 75% അംഗങ്ങൾക്ക് ക്ലെയിം ചെയ്യാം. രണ്ട് മാസം തൊഴിലില്ലാത്ത സാഹചര്യമാണെങ്കിൽ നിക്ഷേപം പൂർണമായും പിൻവലിക്കാം. ഇപിഎഫ് അംഗങ്ങൾക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ തുക പിൻവലിക്കുന്നതിന് അപേക്ഷ നൽകാം.
12,000, 15,000, 20,000 മാസശമ്പളമുള്ളവർക്ക് ലഭിക്കുന്ന ഇപിഎഫ് തുക
ഉറപ്പുള്ള ഒരു റിട്ടേൺ സ്കീമാണ് ഇപിഎഫ്. നേരത്തെ പദ്ധതിയിൽ അംഗമാവുകയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം സംഭാവന നൽകുകയും എല്ലാ വർഷവും തുക 10 ശതമാനം വർധിപ്പിക്കുകയും ചെയ്താൽ, റിട്ടയർമെന്റാകുമ്പോൾ നല്ലൊരു തുക ലഭിക്കും. ഒരാൾ 25 വയസ് മുതൽ സംഭാവന നൽകാൻ തുടങ്ങുകയും 12 ശതമാനം സംഭാവന ചെയ്യുകയും പ്രതിവർഷം 10 ശതമാനം തുക വർധിപ്പിക്കുകയും ചെയ്യുക.
അങ്ങനെയെങ്കിൽ, 12,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാളുടെ മുഴുവൻ സംഭാവന 93.67 ലക്ഷമാണ്. പലിശയായി കിട്ടുക 1.61 കോടിയാണ്. റിട്ടയർമെന്റ് സമയത്ത് കിട്ടുന്ന മൊത്ത തുക 2.54 കോടിയാണ്. 15,000 ആണ് അടിസ്ഥാന ശമ്പളമെങ്കിൽ നിങ്ങളുടെ സംഭാവന 1.17 കോടിയാണ്. പലിശയായി 2.01 കോടിയാണ് കിട്ടുക. വിരമിക്കൽ സമയത്ത് കയ്യിൽ കിട്ടുക 3.18 കോടിയാണ്. അടിസ്ഥാന ശമ്പളം 20,000 രൂപയാണെങ്കിൽ നിങ്ങളുടെ സംഭാവന 1.56 കോടിയാണ്. 2.68 കോടി രൂപ പലിശയടക്കം വിരമിക്കുന്ന സമയത്ത് 4.24 കോടി നേടാനാകും.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications