മികച്ച ആസൂത്രണവും അച്ചടക്കമുള്ള നിക്ഷേപവും ഉണ്ടെങ്കിൽ ഒരു കോടി രൂപ സമ്പാദിക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ അതിന് നിക്ഷേപം കഴിയുന്നത്ര നേരത്തെ ആരംഭിക്കുകയും ദീർഘകാല നിക്ഷേപങ്ങളിൽ പ്രതിജ്ഞാബദ്ധത പുലർത്തുകയും ചെയ്യണം. 15 വർഷത്തിനുള്ളിൽ 1 കോടി രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഏറ്റവും അനുയോജ്യം മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP-കൾ) ആണ്. എസ്ഐപിയിലൂടെ ഉയർന്ന റിട്ടേൺ നേടാം എന്നതിനൊപ്പം തന്നെ ദീർഘകാല നിക്ഷേപം അപകട സാധ്യതകൾ കുറയ്ക്കുകയും ചെയ്യും.
അതോടൊപ്പം സ്വർണവും മികച്ച നിക്ഷേപ മാർഗമാണ്. നിഫ്റ്റിയേയും പരമ്പരാഗത നിക്ഷേപങ്ങളേയും മറികടന്ന് ഏകദേശം 50 ശതമാനം വളർച്ചയാണ് ഈ വർഡഷം സ്വർണം നേടിയത്. അതുകൊണ്ടുതന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് സ്ഥിരത വർദ്ധിപ്പിക്കാനുള്ള മികച്ച മാർഗമാണ്. കൂടാതെ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പോലുള്ള സുരക്ഷിത നിക്ഷേപ മാർഗങ്ങൾ ഉറപ്പായ വരുമാനം നൽകുന്നു. ഇത് സർക്കാരിന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളും മെച്യൂരിറ്റി മൂല്യവും ഇത് നൽകുന്നു. ഇത് ഒരാളുടെ പോർട്ട്ഫോളിയോയ്ക്ക് അനുയോജ്യമായ ഒരു വൈവിധ്യവൽക്കരണ ഉപകരണമാക്കി മാറ്റുന്നു.
15 വർഷത്തെ സമ്പാദ്യം
15 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ എസ്ഐപി, സ്വർണം, പിപിഎഫ് ഇവയിലൂടെ എങ്ങനെ സാധിക്കുമെന്ന് നോക്കാം. മുൻകാല വളർച്ച പരിശോധിക്കുമ്പോൾ എസ്ഐപികൾക്ക് പ്രതിവർഷം 12% വരുമാനം നൽകാൻ കഴിയുമെന്നും സ്വർണ്ണത്തിന് ഏകദേശം 10% വാർഷിക വരുമാനം നൽകാൻ കഴിയുമെന്നും മനസിലാക്കാം. പിപിഎഫ് നിലവിൽ 7.1 ശതമാനം വാർഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു കോടി രൂപ എന്ന ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ നിക്ഷേപ യാത്രയ്ക്ക് വേഗം കൂട്ടാൻ സ്റ്റെപ്പ്-അപ്പ് എസ്ഐപിയും ഉപയോഗിക്കാം. അതുവഴി എല്ലാ വർഷവും ഒരു നിശ്ചിത ശതമാനം നിക്ഷേപ തുക വർദ്ധിപ്പിക്കാൻ കഴിയും.

15 വർഷത്തിനുള്ളിൽ എസ്ഐപി, സ്വർണ്ണം, പിപിഎഫ് എന്നിവയിലെ നിങ്ങളുടെ നിക്ഷേപം എങ്ങനെ വളരുമെന്ന് നോക്കാം:
മ്യൂച്വൽ ഫണ്ട് നിക്ഷേപം
ലക്ഷ്യം: 60 ലക്ഷം രൂപ.
കാലാവധി: 15 വർഷം
പ്രതിമാസ തുക: 7,000 രൂപ
സ്റ്റെപ്പ്-അപ്പ്: 10%
പ്രതീക്ഷിക്കുന്ന വരുമാനം: 12%
നിക്ഷേപിച്ച തുക: 26,68,888 രൂപ
പ്രതീക്ഷിക്കുന്ന വരുമാനം: 34,09,806 രൂപ.
ആകെ മൂല്യം: 60,78,694 രൂപ
സ്വർണ്ണ നിക്ഷേപം
പ്രതിമാസ നിക്ഷേപം: 5,000 രൂപ
നിക്ഷേപ കാലാവധി: 15 വർഷം
പ്രതീക്ഷിക്കുന്ന റിട്ടേൺ നിരക്ക്: 10%
നിക്ഷേപിച്ച തുക: 9,00,000 രൂപ
പ്രതീക്ഷിക്കുന്ന വരുമാനം: 11,89,621 രൂപ.
ആകെ മൂല്യം: 20,89,621 രൂപ
പിപിഎഫ് നിക്ഷേപം
കാലാവധി: 15 വർഷം
പ്രതിമാസ നിക്ഷേപം: 6,500 രൂപ
ആകെ നിക്ഷേപം: 11,70,000 രൂപ
പലിശ നിരക്ക്: 7.1%
ലഭിച്ച പലിശ: 8,81,192 രൂപ
കാലാവധി പൂർത്തിയാകുന്ന തുക: 20,51,192 രൂപ
പ്രതിമാസം 18,500 രൂപ നിക്ഷേപിക്കുന്നതിലൂടെ, 15 വർഷത്തിനുള്ളിൽ ഒരു കോടി രൂപയുടെ കോർപ്പസ് ലക്ഷ്യം കൈവരിക്കാൻ കഴിയും. ഓരോ വർഷവും നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനൊപ്പം നിങ്ങളുടെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതും നല്ലതാണ്. സ്ഥിരത നിലനിർത്തുന്നതിലൂടെ കുറഞ്ഞ നിക്ഷേപ തുകകൾ ഉണ്ടായിരുന്നിട്ടും ഉയർന്ന കോർപ്പസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications