ഒരു കോടി സമ്പാദ്യമെന്നത് പലരുടെയും സ്വപ്നമാണ്. ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മൂച്വൽ ഫണ്ടുകൾ സഹായിക്കും. മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ അച്ചടക്കമുള്ള നിക്ഷേപവും കോമ്പൗണ്ടിങ്ങിന്റെ ശക്തിയും ഉപയോഗിച്ച് ഈ ലക്ഷ്യം കൈവരിക്കുന്നത് ഇപ്പോൾ മുമ്പത്തേക്കാൾ എളുപ്പമായി മാറിയിട്ടുണ്ട്. 1 കോടി കയ്യിൽ കിട്ടാൻ പ്രതിമാസം എത്ര നിക്ഷേപിക്കണമെന്ന് നോക്കാം.

എസ്ഐപി വഴി 10 വർഷത്തിനുള്ളിൽ ഒരു കോടി രൂപ നേടാനും 12% വാർഷിക വരുമാനം പ്രതീക്ഷിക്കാനും നിങ്ങൾ ലക്ഷ്യമിടുന്നുണ്ടെങ്കിൽ, പ്രതിമാസം ഏകദേശം 45,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
നിക്ഷേപ കാലയളവ്: 10 വർഷം (120 മാസം)
പ്രതീക്ഷിക്കുന്ന വാർഷിക വരുമാനം: 12 ശതമാനം
ലക്ഷ്യം: 1 കോടി രൂപ
പ്രതിമാനം നിങ്ങൾ ഏകദേശം 43,000 രൂപ നിക്ഷേപിക്കുക. 10 വർഷം കഴിയുമ്പോൾ നിങ്ങളുടെ മൊത്തം നിക്ഷേപം 54,00,000 ലക്ഷം രൂപയിൽ നിന്ന് ഏകദേശം 1,00,81,615 രൂപയായി വളരും. അതായത് 10 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഏകദേശം 46,81,615 ലക്ഷം രൂപ ലാഭം ലഭിക്കും. 12 ശതമാനം വാർഷിക വരുമാനമാണ് ഇവിടെ കണക്കാക്കിയിട്ടുള്ളത്.
കോമ്പൗണ്ടിങ്ങിന്റെ ശക്തിയിലൂടെയാണ് എസ്ഐപികൾ മികച്ച സമ്പാദ്യം നൽകുന്നത്. ലളിതമായി പറഞ്ഞാൽ, നിങ്ങൾ ഓരോ മാസവും നേടുന്ന വരുമാനം വീണ്ടും നിക്ഷേപിക്കപ്പെടുന്നു, ഇത് കാലക്രമേണ സമ്പത്ത് ക്രമാതീതമായി വളരാൻ സഹായിക്കുന്നു. നിങ്ങൾ എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും കൂടുതൽ നേട്ടം നിങ്ങൾക്ക് ലഭിക്കും.
എസ്ഐപിയുടെ നേട്ടങ്ങൾ
നിക്ഷേപ കാര്യങ്ങളില്‍ കൂടുതല്‍ അച്ചടക്കമുള്ളവരും ചിട്ടയുള്ളവരുമാകാന് സഹായിക്കുന്ന ഒന്നാണ് എസ്ഐപി. എത്രകാലം വേണമെങ്കിലും എസ്ഐപി തുടരാം. ഫണ്ടിന്റെ പ്രകടനം മികച്ചതാണെങ്കില്‍ നിക്ഷേപ നിര്‍ത്തുകയോ മറ്റ് ഫണ്ടുകളിലേയ്ക്ക് മാറുകയോ ചെയ്യേണ്ട ആവശ്യമില്ല. വര്‍ഷംതോറും എസ്ഐപി തുക വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പുതിയതില്‍ ചേരുന്നതിന് പകരം നിലവിലെ ഫണ്ടിലെ തുക വര്‍ധിപ്പിച്ചാല്‍ മതിയാകും. കൂട്ടുപലിശ അഥവാ കോമ്പൗണ്ടിങ് ആണ് എസ്ഐപികളുടെ നട്ടെല്ല്. എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയധികം സമയം പണത്തിന് വളരാന്‍ ലഭിക്കുന്നു.
പ്രതിമാസം 250 രൂപ പോലെയുള്ള ചെറിയ തുകയില്‍ തുടങ്ങാം. ക്രമേണ കൂട്ടുകയും ചെയ്യാം. എപ്പോള്‍ വേണമെങ്കിലും എസ്ഐപി താല്‍ക്കാലികമായി നിര്‍ത്താനോ തുക കൂട്ടാനോ അല്ലെങ്കില്‍ പൂര്‍ണ്ണമായി നിര്‍ത്താനോ സാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ ജീവിതം, സ്വപ്ന ഭവനം പോലുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ രീതിയാണിത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications