ആദായ നികുതി നിയമത്തിലെ 80D വകുപ്പ് പ്രകാരം ഒരു വ്യക്തി ഒരു വര്‍ഷം അയാളുടെയും അയാളുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കുന്ന ആകെ തുക ആദായ നികുതി ഇളവിന് അര്‍ഹമാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് നമ്മുടെ അനിവാര്യതയാണ്. ഒപ്പം നികുതി ലാഭിക്കുവാനും ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ നമ്മെ സഹായിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?
ആദായ നികുതി നിയമത്തിലെ 80D വകുപ്പ് പ്രകാരം ഒരു വ്യക്തി ഒരു വര്‍ഷം അയാളുടെയും അയാളുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കുന്ന ആകെ തുക ആദായ നികുതി ഇളവിന് അര്‍ഹമാണ്. പ്രസ്തുത വ്യക്തിയുടെ മാതാപിതാക്കള്‍ സാമ്പത്തികമായി സ്വയം പര്യാപ്തരാണോ അല്ലയോ എന്ന് പരിഗണിക്കാതെയാണ് 80D വകുപ്പിന് കീഴിലുള്ള ഈ ഇളവ് ലഭിക്കുന്നത്.

മാതാപിതാക്കള്ക്കായുള്ളതിന് മാത്രമാണ് നികുതി ഇളവിന് അര്‍ഹമാവുക. ഭര്‍ത്താവിന്റെയോ/ഭാര്യയുടേയോ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള തുകയ്ക്ക് നികുതിയിളവ് ലഭിക്കുകയില്ല. എന്നാല്‍ നിങ്ങളുടെ പങ്കാളിയും തൊഴില്‍ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് വഴി പങ്കാളിയ്ക്കും ആദായ നികുതിയില്‍ 50,000 രൂപ വരെ ഇളവ് നേടാന്‍ സാധിക്കും. നിങ്ങളുടെ വീട്ടിലെ ആകെ വരുമാനത്തിന്റെ നികുതിയിളവില്‍ പരമാവധി നേടുവാന്‍ ഇത്തരത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വഴി സാധിക്കും.
നേരിട്ട് പണമായി നല്‍കാതെ മറ്റേതെങ്കിലും രീതിയിലായിരിക്കണം ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കേണ്ടത്. എങ്ങനെയാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുകയില്‍ നികുതി ഇളവ് നേടാനാകുന്നത് എന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ പേരിലും പങ്കാളിയുടേയും കുട്ടികളുടെ പേരിലുള്ള പ്രീമിയം തുകയ്ക്ക് 25,000 രൂപ. അതിനൊപ്പം, 60 വയസ്സിന് താഴെയുള്ള നിങ്ങളുടെ മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുകയ്ക്ക് 25,000 രൂപ. കൂടാതെ 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരായ മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുകയ്ക്ക് 50,000 രൂപ.
എന്നിരുന്നാലും നികുതി ഇളവ് നേടുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ആയിരിക്കരുത് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത്. പെട്ടെന്ന് ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ആവശ്യങ്ങള്‍ വരുമ്പോള്‍ പണത്തെ ഓര്‍ത്ത് പരിഭ്രമം കൂടാതെ ആശ്വാസത്തോടെ മുന്നോട്ട് പോകുവാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications