'നിങ്ങള്‍ ധൈര്യമായി നിക്ഷേപിക്കൂ, നിക്ഷേപിക്കുന്ന തുക ഇരട്ടിയായി ഞങ്ങള്‍ തിരികെ നല്‍കും.' ആള്‍ക്കാരെ നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ഇത്തരം പ്രലോഭിപ്പിക്കുന്ന പരസ്യങ്ങള്‍ കണ്ണില്‍ പെടാത്തവരുണ്ടാകില്ല.
'നിങ്ങള്‍ ധൈര്യമായി നിക്ഷേപിക്കൂ, നിക്ഷേപിക്കുന്ന തുക ഇരട്ടിയായി ഞങ്ങള്‍ തിരികെ നല്‍കും.' ആള്‍ക്കാരെ നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ഇത്തരം പ്രലോഭിപ്പിക്കുന്ന പരസ്യങ്ങള്‍ കണ്ണില്‍ പെടാത്തവരുണ്ടാകില്ല. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ ആകര്‍ഷകമായ വാഗ്ദാനമാണിത്.

എന്നാല്‍ ഈ പണം ഇരട്ടിപ്പിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമാണോ? നമ്മള് നിക്ഷേപിച്ച തുകയുടെ ഇരട്ടി തന്നെ തിരിച്ചു ലഭിക്കുമോ ? അതിന് ചുരുങ്ങിയത് എത്ര സമയം വേണ്ടി വരും? വാഗ്ദാനം കണ്ട് കണ്ണുംപൂട്ടി നിക്ഷേപം നടത്താന്‍ ഒരുങ്ങിയാല്‍ ഇനി എട്ടിന്റെ പണിയാണോ നമ്മളെ കാത്തിരിക്കുന്നത്? നിക്ഷേപിച്ച തുക കൂടി നഷ്ടപ്പെടുമോ? എന്നിങ്ങനെ നിരവധി സംശയങ്ങളും എല്ലാവരുടേയും മനസ്സിലുണ്ടാകും.
നിക്ഷേപത്തിന്റെയും അവര്‍ നല്കുന്ന വാഗ്ദാനങ്ങളുടെയും സാധുത നമ്മുടെ നിക്ഷേപ മാര്‍ഗത്തെ അടിസ്ഥാനമാക്കിയായിരിക്കും. നിക്ഷേപം നടത്തുന്നതിനായി വിശ്വസ്തതയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.
നാം നിക്ഷേപിക്കുന്ന തുക എത്ര കാലം കൊണ്ട് അതിന്റെ ഇരട്ടി തുകയായി മാറും എന്ന് നമുക്ക് തന്നെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. റൂള്‍ ഓഫ് 72 എന്ന മാര്‍ഗത്തിലൂടെയാണ് തുക ഇരട്ടിയാകാനെടുക്കുന്ന സമയം നമുക്ക് കണക്കാക്കാന്‍ സാധിക്കുന്നത്. കൂട്ടുപലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ക്കാണ് റൂള്‍ ഓഫ് 72 മാര്‍ഗം ബാധകമാവുക. നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കിനെ 72 കൊണ്ട് ഹരിക്കുകയാണ് വേണ്ടത്. ഉത്തരമായി ലഭിക്കുന്ന സംഖ്യയാണ് തുക ഇരട്ടിക്കാന്‍ ആവശ്യമായ സമയം. ഉദാഹരണത്തിന് നിങ്ങള്‍ 6 ശതമാനം പലിശ നിരക്കില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചു എന്ന് കരുതുക. അത് 2 ലക്ഷം രൂപയാകുന്നതിനായി വേണ്ടത് 72/6 = 12 വര്‍ഷമായിരിക്കും.
സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചും എക്സല്‍ ഷീറ്റ് വഴിയുമൊക്കെ കൃത്യമായി എത്ര വര്‍ഷങ്ങള്‍, എത്ര മാസങ്ങള്‍, എത്ര ദിവസങ്ങള്‍ എന്നൊക്കെ കണക്കാക്കാന്‍ സാധിക്കുമെങ്കിലും നിക്ഷേപം നടത്തുവാന്‍ നമ്മളെ ചാക്കിലാക്കുന്നതിനായി ആരെങ്കിലും വന്നാല്‍ റൂള്‍ ഓഫ് 72 മാര്‍ഗത്തിലൂടെ മനസ്സില്‍ എളുപ്പത്തില്‍ ഏകദേശ സമയം കണക്കാക്കുവാന്‍ സാധിക്കും.
ഇനി ഒരു നിശ്ചിത കാലത്തേക്ക് ഒരു തുക നിക്ഷേപിക്കുകയാണെങ്കില്‍ അതിന് എത്ര പലിശ നിരക്ക് ലഭിച്ചാല്‍ നിക്ഷേപ തുക ഇരട്ടിയാകും എന്ന് കണ്ടെത്താനും റൂള്‍ ഓഫ് 72 ഉപയോഗിച്ച് സാധിക്കും. അതായത് 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന നിങ്ങളുടെ തുക ഇരട്ടിയാകണമെങ്കില്‍ 72/10= 7.2% പലിശ നിരക്കു ലഭിക്കുന്ന നിക്ഷേപ മാര്‍ഗം സ്വീകരിക്കണം എന്നര്‍ഥം.
5% മുതല്‍ 10% വരെ പലിശനിരക്ക് ലഭിക്കുന്ന നിക്ഷേപങ്ങളുടെ കാര്യത്തിലാണ് റൂള്‍ ഓഫ് 72 കൂടുതല്‍ കൃത്യമായി പ്രാവര്‍ത്തികമാവുക. പലിശ നിരക്ക് അതിനു താഴെയാണെങ്കില്‍ 69 ഉപയോഗിക്കുന്നുണ്ട്. ഇനി 10ല്‍ കൂടുതലാണ് പലിശ നിരക്കെങ്കില്‍ 73 മുതലുള്ള സംഖ്യകളും ഇതേ രീതിയില്‍ സൂത്രവാക്യമായി ഉപയോഗിക്കുന്നവരുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
