കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക ആസൂത്രണം എത്ര നേരത്തേ ആരംഭിക്കുന്നോ അത്രയും നേരത്തേ ആരംഭിക്കുന്നതാണ് നല്ലത്. പണപ്പെരുപ്പം കൂടി വിലയിരുത്തി വേണം വിദ്യാഭാസത്തിനായുള്ള തുക കണക്കാക്കേണ്ടുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക ആസൂത്രണം എത്ര നേരത്തേ ആരംഭിക്കുന്നോ അത്രയും നേരത്തേ ആരംഭിക്കുന്നതാണ് നല്ലത്. പണപ്പെരുപ്പം കൂടി വിലയിരുത്തി വേണം വിദ്യാഭാസത്തിനായുള്ള തുക കണക്കാക്കേണ്ടുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം കുറഞ്ഞ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിക്കും.

നിലവില്‍ രാജ്യത്തെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിരുദ പഠനത്തിനായി ഒരു വിദ്യാര്‍ഥിയ്ക്ക് ആവശ്യമായി വരുന്ന ഫീസ് ഏകദേശം 8 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ. ബിരുദാനന്തര ബിരുദ പഠനത്തിനായി ഇത് 25 ലക്ഷം രൂപവരെയാകാം. വിദ്യാഭ്യാസ ചിലവുകളില്‍ പ്രതിവര്‍ഷം ഏകദേശം 12 ശതമാനത്തിന്റെ വര്‍ധനവ് കൂടി കണക്കാക്കിയാല്‍ ആകെ ചിലവ് ശരാശി 14 ലക്ഷം രൂപയും അതിന് മുകളിലേക്കും വരും. അതായത് നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി ശരാശി 4.5 ലക്ഷം രൂപ ഓരോ വര്‍ഷവും ആവശ്യമായി വരും.
അതുപോലെ തന്നെ വിദേശ രാജ്യങ്ങളില്‍ ഉന്നത പഠനത്തിനായും ഉയര്‍ന്ന തുക ആവശ്യമായി വരുന്നുണ്ട്. യുഎസ്എയിലെ ഐവി ലീഗ് കോളേജുകളില്‍ ട്യൂഷന് ഫീസായി ഈടാക്കുന്നത് 50,000 ഡോളറിനും മുകളിലാണ്. താമസം, പുസതകങ്ങള്‍, മറ്റ് ചിലവുകള്‍ എന്നിവ കൂടി ചേരുമ്പോള്‍ ആകെ ചിലവ് ഇന്ന് 70,000 ഡോളറിന് മുകളിലാകും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോവില്‍ യുഎസ് ഇക്വിറ്റി ഫണ്ടുകള്‍ കൂടി ഉള്‍ക്കൊള്ളിക്കുന്നത് അഭികാമ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിലവിലെ പണപ്പെരുപ്പ അവസ്ഥയില്‍ നിന്നും അത് നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
നിങ്ങള്‍ ലക്ഷ്യമിട്ട തുക സമ്പാദിക്കുന്നതിനായി ചുരുങ്ങിയത് 10 വര്‍ഷത്തെ നിക്ഷേപ ആസൂത്രണം അവശ്യമാണ്. ഓരോ മാസവും നിക്ഷേപം നടത്തേണ്ടതായുണ്ട്. നിങ്ങള്‍ക്ക് മതിയായ തുകയിലേക്ക് നിങ്ങള്‍ അടുക്കുമ്പോള്‍ മൂലധനം സുരക്ഷിതമാക്കുന്നതിനായി അത് ഒരു ഡബ്റ്റ് ഫണ്ടിലേക്ക് മാറ്റാവുന്നതാണ്. പ്രതിമാസ എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍) എന്നത് നിങ്ങളുടെ ഇക്വിറ്റി നിക്ഷേപം നിങ്ങള്‍ ഉദ്ദേശിച്ച തുകയിലെത്തുന്നതിന് അനുസൃതമായിരിക്കണം.
ഓഹരി നിക്ഷേപങ്ങളിലെ ഹ്രസ്വകാല നിക്ഷേപങ്ങള്‍ അസ്ഥിരമാണെന്നും നമ്മള് ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഓഹരിയില്‍ നിന്നും മതിയായ ആദായം ലഭിക്കുന്നതിനായി നിക്ഷേപ കാലാവധി മുഴുവന്‍ ക്ഷമയോടെയും അച്ചടക്കത്തോടെയും നിക്ഷേപം നടത്തേണ്ടതുണ്ട്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications