ദീര്‍ഘകാല നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോള്‍ നിക്ഷേപകന് എപ്പോഴും തന്റെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് പൂര്‍ണമായ ബോധ്യം വേണം.
ദീര്‍ഘകാല നിക്ഷേപത്തിന് തയ്യാറെടുക്കുമ്പോള്‍ നിക്ഷേപകന് എപ്പോഴും തന്റെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് പൂര്‍ണമായ ബോധ്യം വേണം. റിട്ടയര്‍മെന്റ് കാല സമ്പാദ്യത്തിനായി നിക്ഷേപം നടത്തുമ്പോള്‍ തീര്‍ച്ചയായും പണപ്പെരുപ്പവും മനസ്സില്‍ വയ്ക്കേണ്ടതുണ്ട്. അത്തരം നിക്ഷേപകര്‍ത്ത് തങ്ങളുടെ സാമ്പത്തിക ലക്ഷ്യം എളുപ്പത്തില്‍ കൈവരിക്കുന്നതിന് സാധിക്കും.

എന്നാല്‍ സാമ്പത്തീകമായി സുരക്ഷതയുള്ള റിട്ടയര്‍മെന്റ് കാലത്തിനായി ആകെ എത്ര തുക കരുതി വയ്ക്കണമെന്ന് കണക്കാക്കുവാന്‍ അല്പം പ്രയാസമുള്ള കാര്യമാണ്. നികുതി വിദഗ്ധരുടെ അഭിപ്രായ പ്രകാരം ഒരു വ്യക്തിയുടെ റിട്ടയര്‍മെന്റിന് ശേഷം എത്ര തുക കൈയ്യില്‍ വേണമെന്ന് കണ്ടെത്തുവാനുള്ള എളുപ്പ വഴി അയാളുടെ പ്രതിമാസ ചിലവുകള്‍ ഇപ്പോഴുള്ള വിലയില്‍ കണക്കാക്കുക എന്നതാണ്. പിന്നീട് 7 ശതമാനം പണപ്പെരുപ്പം കണക്കാക്കി റിട്ടയര്‍മെന്റ് കാലത്തേക്കുളള തുകയുടെ മൂല്യം കണക്കാക്കാം.
മധ്യവര്‍ഗക്കാര്‍ക്ക് ഏകദേശം 45,000 മുതല്‍ 50,000 രൂപ വരെയാണ് റിട്ടയര്‍മെന്റ് കാലത്തില്‍ ഒരു മാസത്തേക്ക് ആവശ്യമായി വരിക. അതായത് ഒരു വര്‍ഷം 6 ലക്ഷം രൂപ. റിട്ടയര്‍മെന്റിനായി 4 ശതമാനം പിന്‍വലിക്കല്‍ നിയമം ഉപയോഗിച്ചാല്‍ ഇന്ന് റിട്ടയര്‍ ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് 1.5 കോടി രൂപ ( 6ലക്ഷം x 25) യാണ് ആവശ്യം വരിക. 4 ശതമാനം പിന്‍വലിക്കല്‍ നിയമം റിട്ടയര്‍മെന്റിന് ശേഷമുള്ള 25 വര്‍ഷത്തേക്കാണ് നിക്ഷേപ തുക കണക്കാക്കുക.
ഇന്ന് 30 വയസ്സുള്ള ഒരു നിക്ഷേപകന് ഈ 1.5 കോടിയുടെ കണക്ക് മനസ്സില്‍ വയ്ക്കേണ്ടതുണ്ട്.ഒപ്പം റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതച്ചിലവുകള്‍ക്കായി എത്ര തുക വേണമെന്ന് കണക്കാക്കുമ്പോള്‍ 7 ശതമാനം പണപ്പെരുപ്പ നിരക്കും ഓര്‍മയില്‍ വയ്ക്കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്റര്‍ പ്രകാരം 7 ശതമാനം വാര്‍ഷിക പണപ്പെരുപ്പ വര്‍ധനവ്് പരിഗണിച്ചാല്‍ 30 വര്‍ഷത്തിന് ശേഷം റിട്ടയര്‍ ചെയ്യുന്ന വ്യക്തിയ്ക്ക് വേണ്ടത് 11.5 കോടി രൂപയാണ്.
7 ശതമാനമോ അതില്‍ കൂടുതലോ പലിശ നിരക്ക് ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നതാണ് പണപ്പെരുപ്പത്തെ മറികടന്ന് മതിയായ റിട്ടയര്‍മെന്റ് സമ്പാദ്യം ഉറപ്പു വരുത്തുന്നതിനുള്ള മാര്‍ഗം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
