സമ്പത്ത് വളര്‍ന്ന് വലിയ പണക്കാരനായി മാറണമെന്ന ആഗ്രഹവും ലക്ഷ്യവും ഓരോ നിക്ഷേപകന്റെയും മനസ്സിലുണ്ടാകും. ഒരു നിക്ഷേപകന് ധനവാനാകണമെങ്കില് അയാള്‍ ചെയ്യേണ്ടത് വ്യത്യസ്തങ്ങളായ ഓപ്ഷനുകളില്‍ നിക്ഷേപിക്കുകയല്ല, നിക്ഷേപം വ്യത്യസ്ത
സമ്പത്ത് വളര്‍ന്ന് വലിയ പണക്കാരനായി മാറണമെന്ന ആഗ്രഹവും ലക്ഷ്യവും ഓരോ നിക്ഷേപകന്റെയും മനസ്സിലുണ്ടാകും. ഒരു നിക്ഷേപകന് ധനവാനാകണമെങ്കില് അയാള്‍ ചെയ്യേണ്ടത് വ്യത്യസ്തങ്ങളായ ഓപ്ഷനുകളില്‍ നിക്ഷേപിക്കുകയല്ല, നിക്ഷേപം വ്യത്യസ്തമാക്കുകയാണ് വേണ്ടത്. ഒറ്റത്തവണ നിക്ഷേപം നടത്തുവാന്‍ കയ്യില്‍ പണമില്ലാത്തവര്‍ക്കും ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ സമ്പന്നനാകുവാന്‍ സാധിക്കുമെന്നാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്.
Also Read: 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ
മ്യൂച്വല്‍ ഫണ്ട് എസ്ഐപി
ഒറ്റത്തവണ നിക്ഷേപമായി വലിയ തുകകള്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കാത്ത വ്യക്തികള്‍ക്ക് ധനവാനാകുവാനുള്ള മികച്ച ഒരു മാര്‍ഗവും നിക്ഷേപ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് മ്യൂച്വല്‍ ഫണ്ട് എസ്ഐപി (സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ )കളാണ്. കൈയ്യില്‍ ഒറ്റത്തവ നിക്ഷേപം നടത്തുവാന്‍ മതിയായ തുക ഇല്ലാത്ത നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ട് എസ്ഐപികളിലൂടെ ദീര്‍ഘാകാലാടിസ്ഥാനത്തില്‍ വലിയ തുക തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും.
Also Read: കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്ഷന് പദ്ധതി; ഈ പെന്ഷന് ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?
നിക്ഷേപത്തില്‍ നിന്നും പരമാവധി ആദായം ലഭിക്കുവാന്‍
ഇത്തരത്തില്‍ പ്രതിമാസ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും പരമാവധി ആദായം ഉറപ്പാക്കുന്നതിനായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവും നിക്ഷേപ വിദഗ്ധര്‍ നമ്മെ ഓര്‍പ്പിക്കുന്നത്. അതായത് നിക്ഷേപം ആരംഭിക്കുന്ന വര്‍ഷം മുതല്‍ നിങ്ങളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനവിന് ആനുപാതികമായ വര്‍ധനവ് എസ്ഐപി നിക്ഷേപ തുകയിലും നിര്‍ബന്ധമായും വരുത്തണം.
Also Read: അടല്‍ പെന്ഷന് യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?
ദീര്‍ഘകാല നിക്ഷേപം
ദീര്‍ഘകാല നിക്ഷേപത്തിലൂടെ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിക്കിരട്ടിയായി വര്‍ധിച്ചു വരുന്നതിന്റെ മാന്ത്രികത ദൃശ്യമാകണമെങ്കില്‍ നിക്ഷേപകന് ഓരോ വര്‍ഷവും അയാളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനവിന് ആനുപാതികമായ ഒരു തുക കൂടി കൂട്ടിച്ചേര്‍ത്ത് വേണം എസ്ഐപി നിക്ഷേപം തുടരുവാന്‍. ആരംഭം മുതല്ക്കുള്ള ഒരേ തുക തന്നെ നിക്ഷേപിച്ചു പോയാല്‍ നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന തുക നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.
Also Read: 2 രൂപാ നാണയം കൊണ്ട് ലക്ഷാധിപതിയാകാം; എങ്ങനെയെന്നറിയേണ്ടേ?
മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍ ഏറ്റവും അനുയോജ്യമായത് ആര്‍ക്ക്?
തങ്ങളുടെ കരിയറിന്റെ തുടക്ക ഘട്ടത്തിലുള്ള, കൈയ്യില്‍ നിക്ഷേപം നടത്തുവാന്‍ വലിയ തുകയൊന്നുമില്ല ചെറിയ പ്രായത്തിലുള്ള വ്യക്തികള്‍ക്കാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങള്‍ ഏറ്റവും അനുയോജ്യമായത് എന്നാണ് നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അത്തരം നിക്ഷേപകര്‍ക്ക് പ്രതിമാസ എസ്ഐപി നിക്ഷേപം വാര്‍ഷിക വര്‍ധനവോട് കൂടി തെരഞ്ഞെടുക്കാം. അതായത് ഓരോ വര്‍ഷവും വരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് അനുസരിച്ച് ഒരു നിശ്ചിത ശതമാനം വര്‍ധന നിക്ഷേപ തുകയിലും വരുത്തുക.
Also Read: പണപ്പെരുപ്പം മറികടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍
25 വര്‍ഷം കൊണ്ട് 10 കോടി
25 വര്‍ഷം കൊണ്ട് മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തിലൂടെ 10 കോടി രൂപ നേടുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം എന്നിരിക്കട്ടെ. ആ ലക്ഷ്യം നേടുവാന്‍ ഓരോ മാസവും എത്ര തുക നിക്ഷേപിക്കേണ്ടി വരും? സാധാരണ ഒരു മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപകന് 10 ശതമാനം വീതം വാര്‍ഷിക വര്‍ധനവാണ് ഓരോ വര്‍ഷവും എസ്ഐപി നിക്ഷേപത്തില്‍ വരുത്താറുള്ളത്.
Also Read: 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്
പ്രതിവര്‍ഷ വര്‍ധനവ്
എന്നാല്‍ അത്തരം നിക്ഷേപകര്‍ അവരുടെ റിട്ടയര്‍മെന്റ് പ്രായം വരെ നിക്ഷേപം തുടരാറുണ്ട്. അതായത് ചുരുങ്ങിയത് 30 വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നടത്തിക്കഴിഞ്ഞിട്ടുണ്ടാകുമെന്ന് ചുരുക്കം. ഇവിടെ നമുക്ക് 10 കോടി രൂപ സമ്പാദിക്കേണ്ടത് 25 വര്‍ഷം കൊണ്ടാണ്. ഈ സാഹചര്യത്തില്‍ പ്രതിവര്‍ഷ വര്‍ധനവ് ചുരുങ്ങിയത് 15 ശതമാനമെങ്കിലും വേണ്ടി വരും.
Also Read: ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
25 വര്‍ഷക്കാലയളവിലെ നിക്ഷേപത്തില്‍ നിന്നും
25 വര്‍ഷക്കാലയളവിലെ നിക്ഷേപത്തില്‍ നിന്നും ശരാശരി ഏറ്റവും ചുരുങ്ങിയത് 12 ശതമാനം ആദായം മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ നിന്നും സ്വന്തമാക്കുവാന്‍ സാധിക്കും. അപ്പോള്‍ 25 വര്‍ഷത്തേക്ക് 15 ശതമാനം വാര്‍ഷിക വര്‍ധനവോടു കൂടി ശരാശരി 12 ശതമാനം പ്രതീക്ഷിക ആദായത്തില്‍ ഒരു നിക്ഷേപകന് എസ്ഐപി നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ തുടക്കത്തില്‍ അയാള്‍ ഓരോ മാസവും നിക്ഷേപിക്കേണ്ട തുക 15,000 രൂപയായിരിക്കും. ഈ 25 വര്‍ഷക്കാലയളവിനുള്ളില്‍ നിക്ഷേപകന്റെ ആകെ നിക്ഷേപ തുക 3,83 02, 743 രൂപയായിരിക്കും. ഇക്കാലയളവില്‍ ലഭിക്കുന്ന പലിശ 6,36,52,376 രൂപയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications