10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തില്‍ ഓരോ വര്‍ഷവും നിശ്ചിത തുക വര്‍ധനവ് വരുത്തുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുകയിലുണ്ടാക്കുന്ന മാറ്റം നിങ്ങള്‍ പ്രതീക്ഷക്കുന്നതിലും വളരെ ഏറെയായിരിക്കും. സ്ഥിരതയോടെയുള്ള സമ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തില്‍ ഓരോ വര്‍ഷവും നിശ്ചിത തുക വര്‍ധനവ് വരുത്തുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുകയിലുണ്ടാക്കുന്ന മാറ്റം നിങ്ങള്‍ പ്രതീക്ഷക്കുന്നതിലും വളരെ ഏറെയായിരിക്കും. സ്ഥിരതയോടെയുള്ള സമ്പാദ്യവും നിക്ഷേപവും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന ഘടകമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവ നിങ്ങളുടെ ജീവിത്തില്‍ ഉണ്ടാക്കുന്ന മാറ്റം വിസ്മായാവഹമായിരിക്കും.

 

Also Read: വായ്പാ ബാധ്യതയുള്ള വീട് എങ്ങനെ വില്‍പ്പന നടത്താം? എളുപ്പത്തില്‍ വില്‍പ്പന നടത്തുവാന്‍ ഇക്കാര്യങ്ങള്‍ അറിയൂAlso Read: വായ്പാ ബാധ്യതയുള്ള വീട് എങ്ങനെ വില്‍പ്പന നടത്താം? എളുപ്പത്തില്‍ വില്‍പ്പന നടത്തുവാന്‍ ഇക്കാര്യങ്ങള്‍ അറിയൂ

 

നേരത്തേ നിക്ഷേപം ആരംഭിച്ചാല്‍ അത്രയും നേട്ടം

നേരത്തേ നിക്ഷേപം ആരംഭിച്ചാല്‍ അത്രയും നേട്ടം

മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന വിപണിയുടെ സ്വഭാവമോ, പലിശ നിരക്കുകളില്‍ ഉണ്ടാകുന്ന വ്യത്യാസമോ നിങ്ങളുടെ സമ്പത്തിനെ ഗുണകരമായോ ദോഷകരമായോ ബാധിക്കാം. എന്നാല്‍ സിസ്റ്റമെറ്റിക് ഇന്‍വസ്റ്റിംഗ് പ്ലാനിലേക്ക് നിങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം മാറ്റി വച്ചു കൊണ്ട് നിക്ഷേപം ആംഭിച്ചാല്‍ നിശ്ചിത കാലയളവിന് പിന്നിട്ട് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സാമ്പത്തീക സ്വാതന്ത്ര്യം കൈവരിക്കുവാന്‍ സാധിക്കും. എത്ര നേരത്തേ നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും നേട്ടം നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും.

Also Read: ഇന്ധന വില വര്‍ധനയില്‍ നിന്ന് രക്ഷ നേടാന്‍ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കുമോ?Also Read: ഇന്ധന വില വര്‍ധനയില്‍ നിന്ന് രക്ഷ നേടാന്‍ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കുമോ?

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍

ഒറ്റത്തവണയായി വലിയൊരു തുക നിക്ഷേപം നടത്തുവാന്‍ സാധിക്കാത്ത നിക്ഷേപകര്‍ക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍. എന്നാല്‍ എസ്‌ഐപി നിക്ഷേപത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഓരോ വര്‍ഷം പിന്നിടുമ്പോഴും നിങ്ങളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് അനുസരിച്ച് എസ്‌ഐപി നിക്ഷേപത്തിലും വര്‍ധനവ് വരുത്തേണ്ടതുണ്ട്. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപ കാലയളവില്‍ ഇത് സമ്പത്ത് വര്‍ധിപ്പിക്കുവാന്‍ നിക്ഷേപകനെ സഹായിക്കും.

Also Read : പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍Also Read : പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍

ഓരോ വര്‍ഷവും നിശ്ചിത ശതമാനം തുകയുടെ വര്‍ധനവും

ഓരോ വര്‍ഷവും നിശ്ചിത ശതമാനം തുകയുടെ വര്‍ധനവും

ശമ്പള വേതനക്കാരായ ജീവനക്കാര്‍ക്ക് അവരുടെ സമ്പാദ്യം വലിയൊരു തുകയാക്കി മാറ്റുന്നതിന് എസ്‌ഐനി നിക്ഷേപത്തിലെ ഈ പ്രതിവര്‍ഷ വര്‍ധനവ് ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ധരും അടിവരയിടുന്നു. ഓരോ വര്‍ഷവും നിക്ഷേപകന്റെ ശമ്പളത്തിലുണ്ടാകുന്ന വര്‍ധനവിന് ആനുപാതികമായി വേണം എസ്‌ഐപി നിക്ഷേപത്തിലും വര്‍ധനവ് വരുത്തുവാന്‍. ഓരോ വര്‍ഷവും ഒരു നിശ്ചിത ശതമാനം തുകയുടെ വര്‍ധനവാണ് എസ്‌ഐപി നിക്ഷേപത്തില്‍ വരുത്തേണ്ടത്. ഉദാഹരണത്തിന് 2021ല്‍ 10,000 രൂപ, 2022ല്‍ 10000 രൂപയും അതിന്റെ 10 ശതമാനം ചേര്‍ന്ന തുകയും എന്നിങ്ങനെ എസ്‌ഐപി വര്‍ധനവ് വരുത്താം.

Also Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെAlso Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

10 വര്‍ഷം കൊണ്ട് 2.47 കോടി രൂപയായി സമ്പാദ്യം വളര്‍ത്തുവാന്‍

10 വര്‍ഷം കൊണ്ട് 2.47 കോടി രൂപയായി സമ്പാദ്യം വളര്‍ത്തുവാന്‍

30 വര്‍ഷത്തെ എസ്‌ഐപി നിക്ഷേപമോ, റിട്ടയര്‍മെന്റ് കാലം വരെയുള്ള എസ്‌ഐപി നിക്ഷേപമോ ആണെങ്കില്‍ സാധാരണ നിക്ഷേപകര്‍ 10 ശതമാനം വീതം വാര്‍ഷിക വര്‍ധനവാണ് എസ്‌ഐപി നിക്ഷേപത്തില്‍ വരുത്താറ്. 10 വര്‍ഷം കൊണ്ട് 2.47 കോടി രൂപയായി സമ്പാദ്യം വളര്‍ത്തുന്നതിന് 23500 രൂപയാണ് ഓരോ മാസവും എസ്‌ഐപിയായി നിക്ഷേപിക്കേണ്ടത്. ശരാശരി 12 ശതമാനമായിരിക്കും ആദായം. 23500 രൂപയുടെ ടോപ്പ് അപ്പും വര്‍ഷം നിക്ഷേപത്തില്‍ വേണം.

Also Read: ഈ കര്‍ഷകര്‍ക്ക് പിഎം കിസ്സാന്‍ പദ്ധതിയുടെ 9ാം ഗഡു ലഭിക്കുകയില്ല; കാരണമറിയാംAlso Read: ഈ കര്‍ഷകര്‍ക്ക് പിഎം കിസ്സാന്‍ പദ്ധതിയുടെ 9ാം ഗഡു ലഭിക്കുകയില്ല; കാരണമറിയാം

ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ നേട്ടം കൊയ്യാം

ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ നേട്ടം കൊയ്യാം

സമ്പത്ത് വളര്‍ന്ന് വലിയ പണക്കാരനായി മാറണമെന്ന ആഗ്രഹവും ലക്ഷ്യവും ഓരോ നിക്ഷേപകന്റെയും മനസ്സിലുണ്ടാകും. ഒരു നിക്ഷേപകന് ധനവാനാകണമെങ്കില്‍ അയാള്‍ ചെയ്യേണ്ടത് വ്യത്യസ്തങ്ങളായ ഓപ്ഷനുകളില്‍ നിക്ഷേപിക്കുകയല്ല, നിക്ഷേപം വ്യത്യസ്തമാക്കുകയാണ് വേണ്ടത്. ഒറ്റത്തവണ നിക്ഷേപം നടത്തുവാന്‍ കയ്യില്‍ പണമില്ലാത്തവര്‍ക്കും ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ സമ്പന്നനാകുവാന്‍ സാധിക്കുമെന്നാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്. കൈയ്യില്‍ ഒറ്റത്തവ നിക്ഷേപം നടത്തുവാന്‍ മതിയായ തുക ഇല്ലാത്ത നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ട് എസ്ഐപികളിലൂടെ ദീര്‍ഘാകാലാടിസ്ഥാനത്തില്‍ വലിയ തുക തന്നെ സ്വന്തമാക്കുവാന്‍ സാധിക്കും.

Read more about: mutual fund
English summary

how much you need to invest in mutual fund SIPs to earn Rs 2.5 Crore in 10 years? Explained | 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ

how much you need to invest in mutual fund SIPs to earn Rs 2.5 Crore in 10 years? Explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X