ഇക്വിറ്റി മാർക്കറ്റിൽ പെട്ടന്ന് ലാഭം കാണുമ്പോൾ നിക്ഷേപം വിറ്റുമാറുന്നവരാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യാണ് നികുതി. നിക്ഷേപ ചെലവുകളും നികുതിയും കിഴിച്ചാൽ ലാഭം നഷ്ടമാകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ ആദായ നികുതി നിയമപ്രകാരം നിക്ഷേപത്തിന് എത്ര നികുതി എന്ന ആദ്യം അറിഞ്ഞിരിക്കണം.

ഓഹരിയെ പോലെ തന്നെ മ്യൂച്വൽ ഫണ്ട് വിറ്റാലും ആദായ നികുതി ബാധകമാകും. മൂലധന നേട്ട നികുതിയാണ് ഇവിടെ ബാധകമാകുന്നത്. മ്യൂച്വൽ ഫണ്ടിൽ മൂലധന നേട്ട നികുതി ബാധകമാകുന്നതിന് രണ്ട് കാര്യങ്ങളാണ് പരിശോധിക്കുന്നത്. മ്യൂച്വൽ ഫണ്ടിന്റെ തരവും കാലാവധിയും.
ഡെറ്റ് മ്യൂച്വൽ ഫണ്ട്, ഇക്വിറ്റി മ്യൂച്വൽ ഫണ്ട് എന്നിവയ്ക്ക് വ്യത്യസ്ത തരത്തിലാണ് മൂലധന നേട്ട നികുതി. എത്രകാലം നിക്ഷേപം നടത്തി എന്നതിനെ അടിസ്ഥാനമാക്കിയാണ് മൂലധന നേട്ട നികുതി ഈടാക്കുക. അതായത്, ഹ്രസ്വകാല മൂലധന നേട്ട നികുതിയും ദീർഘകാല മൂലധന നേട്ട നികുതിയും.
ഇക്വിറ്റി മ്യൂച്വൽ ഫണ്ട്
65 ശതമാനത്തിലധികം ഇക്വിറ്റിയിൽ നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. ഇവ വാങ്ങിയതിന് ഒരു വർഷത്തിനുള്ളിൽ വിറ്റാൽ ഹ്രസ്‌കാല മൂലധന നേട്ട നികുതിയായി 20 ശതമാനം ഈടാക്കും. ഒരു വർഷത്തിന് ശേഷം ലാഭമെടുക്കുമ്പോൾ, ലാഭം 1.25 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 12.5 ശതമാനമാണ് മൂലധന നേട്ട നികുതി. ലാർജ് കാപ്, സ്മോൾ കാപ്, മൾട്ടികാപ്, തീമാറ്റിക് ഫണ്ട് എന്നിങ്ങനെ വ്യത്യസ്ത ഫണ്ടുകൾക്ക് ബാധകമാകുന്നത് ഈ നികുതിയാണ്.
ഇക്കഴിഞ്ഞ യൂണിയൻ ബജറ്റിലാണ് നികുതി പരിഷ്കരിച്ചത്. നേരത്തെ ഹ്രസ്വകാല മൂലധന നേട്ടനികുതി 15 ശതമാനവും ദീർഘകാല നികുതി 1.25 ലക്ഷം രൂപയ്ക്ക് മുകളിൽ 10 ശതമാനവുമായിരുന്നു.
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ
ബോണ്ട് പോലുള്ള ഡെബ്റ്റ് നിക്ഷേപങ്ങളിൽ അലോക്കഷനുള്ള മ്യൂച്വൽ ഫണ്ടുകളാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ. സർക്കാർ, പൊതുമേഖലാ കമ്പനിനികൾ എന്നിവ പുറത്തിറക്കുന്ന കടപത്രം പോലുള്ളവയിലാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ട് നിക്ഷേപിക്കുന്നത്. നികുതി കാര്യങ്ങൾക്കായി ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളെ സെപെഫിഫൈഡ് മ്യൂച്വൽ ഫണ്ടുകൾ എന്നാണ് തിരിച്ചിരിക്കുന്നത്. ആഭ്യന്തര കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം 35 ശതമാനത്തിലധികമാകാത്ത മ്യൂച്വൽ ഫണ്ടുകളാണിവ.
എത്ര ശതമാനം നികുതി
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിന്റെ നികുതി, ഏത് ദിവസം വിൽപ്പന നടത്തി എന്നതിനെ ആശ്രയിച്ചിരിക്കും. 2023 ഏപ്രിൽ ഒന്നിന് മുൻപ് വാങ്ങിയ യൂണിറ്റുകൾ രണ്ടു വർഷത്തിന് ശേഷം വിറ്റാൽ ദീർഘകാല മൂലധന നേട്ട നികുതിയായി, 12.5 ശതമാനം നികുതി ഈടാക്കും. രണ്ടു വർഷത്തിന് മുൻപാണ് വിൽപ്പനയെങ്കിൽ നികുതിദായകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ചാണ് ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാകുക.
2023 ഏപ്രിൽ ഒന്നിന് ശേഷം വാങ്ങിയ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ വിറ്റാൽ ലാഭത്തിന് മുകളിൽ നികുതി ഈടാക്കുന്നത് നികുതിദായകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ചാണ്. ഇവിടെ എത്രകാലം നിക്ഷേപം ഹോൾഡ് ചെയ്തു എന്നത് അടിസ്ഥാനമാക്കുന്നില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications