പുതിയ വേതന നിയമം നിങ്ങളുടെ ശമ്പളത്തില്‍ എന്ത് മാറ്റങ്ങള്‍ ഉണ്ടാക്കും ? അറിയാം

സര്‍ക്കാര്‍ പുതിയ വേതന നിയമം നടപ്പിലാക്കുന്നതോടെ അതിനനുസരിച്ച മാറ്റങ്ങള്‍ നിങ്ങളുടെ ശമ്പള ഘടനയിലും നിങ്ങളുടെ കമ്പനി വരുത്തും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍ക്കാര്‍ പുതിയ വേതന നിയമം നടപ്പിലാക്കുന്നതോടെ അതിനനുസരിച്ച മാറ്റങ്ങള്‍ നിങ്ങളുടെ ശമ്പള ഘടനയിലും നിങ്ങളുടെ കമ്പനി വരുത്തും. 2019 ലെ വേജ് കോഡ് ബില്‍ അഥവാ കോഡ് ഓഫ് വേജസ് 2019 ല്‍ വേതനം എന്നതിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പുതിയ നിര്‍വചനം പ്രകാരം വേതനം എന്നത് ജീവനക്കാരന് ലഭിക്കുന്ന ശമ്പളത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഉള്‍ക്കൊള്ളണം. ഇത് നിങ്ങളുടെ അടിസ്ഥാന ശമ്പളത്തില്‍ മാറ്റങ്ങളുണ്ടാക്കും. ഒപ്പം സ്വാഭാവികമായും അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്ന പ്രൊവിഡന്റ് ഫണ്ട് വിഹിതം, ഗ്രാറ്റുവിറ്റി, തുടങ്ങിയ ഘടകങ്ങളിലും മാറ്റങ്ങളുണ്ടാകും. ടേക്ക് ഹോം സാലറിയില്‍ കുറവ് വരാനും റിട്ടയര്‍മെന്റ് നിക്ഷേപ സ്‌കീമുകളിലേക്ക് കൂടിയ വിഹിതങ്ങള്‍ മാറ്റിവയ്ക്കുന്നതിനും പുതിയ മാറ്റങ്ങള്‍ കാരണമാകും. പുതുക്കി നിശ്ചയിക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ശമ്പള ഘടനയിലും നികുതി ബാധ്യതകളെയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

 

വേതനത്തിന്റെ പുതിയ നിര്‍വചനം

വേതനത്തിന്റെ പുതിയ നിര്‍വചനം

ഒരു ജീവനക്കാരന്റെ കോസ്റ്റ് ടു കമ്പനി അഥവാ സിടിസി പ്രധാനമായും മൂന്ന് മുതല്‍ നാല് വരെ ഘടകങ്ങള്‍ ചേര്‍ന്നതാണ്. അടിസ്ഥാന ശമ്പളം, ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആര്‍എ), പ്രൊവിഡന്റ് ഫണ്ട്,ഗ്രാറ്റുവിറ്റി, എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സകീം) തുടങ്ങിയ റിട്ടയര്‍മെന്റ് സമ്പാദ്യ പദ്ധതികള്‍, നികുതി ഇളവിന് പ്രാപ്തമാക്കുന്ന അവധി യാത്രാ ബത്തകള്‍, വിനോദ ബത്ത എന്നിവയാണവ.

പുതിയ നിര്‍വചനം പ്രകാരം വേതനം കണക്കാക്കുമ്പോള്‍ ഉള്‍ക്കൊള്ളിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങളും പുനര്‍ നിശ്ചയിച്ചിട്ടുണ്ട്. അത് പ്രകാരം ഒഴിവാക്കലുകള്‍ ആകെ ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കവിയാന്‍ പാടില്ല. അതായത് ഒരാളുടെ മാസ ശമ്പളം 1 ലക്ഷം രൂപയാണെങ്കില്‍ ഒഴിവാക്കലുകള്‍ ശമ്പളത്തിന്റെ 50 ശതമാനം കടക്കുവാന്‍ പാടില്ല. അതിനാല്‍ അടിസ്ഥാന ശമ്പളം 50,000 രൂപയായിരിക്കും. അടിസ്ഥാന ശമ്പളം 50 ശതമാനമാക്കുന്നതിനായി പല അലവന്‍സുകളും കമ്പനിയ്ക്ക് കുറയ്‌ക്കേണ്ടതായി വരും.

റിട്ടയര്‍മെന്റ് സമ്പാദ്യങ്ങള്‍ക്ക് കൂടുതല്‍ വിഹിതം

റിട്ടയര്‍മെന്റ് സമ്പാദ്യങ്ങള്‍ക്ക് കൂടുതല്‍ വിഹിതം

അടിസ്ഥാന ശമ്പളത്തിലുള്ള മാറ്റം പിഎഫ് വിഹിതത്തിലും മാറ്റങ്ങളുണ്ടാക്കും. ഉയര്‍ന്ന പിഎഫ് നിരക്ക് കൈയ്യിലെത്തുന്ന ശമ്പളത്തില്‍ കുറവ് വരുവാന്‍ കാരണമാകും. അടിസ്ഥാന ശമ്പളത്തിലുണ്ടാകുന്ന വര്‍ധനവ് ഗ്രാറ്റുവിറ്റി വിഹിതത്തിലും വര്‍ധനവുണ്ടാക്കും.

നികുതികള്‍

നികുതികള്‍

ഉയര്‍ന്ന ശമ്പളക്കാരായ ജീവനക്കാര്‍ നികുതി ഇനത്തിലും ഉയര്‍ന്ന തുക ചിലവഴിക്കേണ്ടി വരും. എന്നാല്‍ താഴ്ന്ന ശമ്പള സ്‌കെയിലിലുള്ള ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റുകളിലേക്ക് കൂടുതല്‍ വിഹിതം മാറ്റി വയ്‌ക്കേണ്ടി വരികയും നികുതി ബാധ്യത കുറയുകയും ചെയ്യും. ഒപ്പം അടിസ്ഥാന ശമ്പളം ഉയരുന്നതിനാല്‍ ഹൗസ് റെന്റ് അലവന്‍സ് ഇനത്തില്‍ ലഭിക്കാവുന്ന തുകയിലും കുറവ് വരും.

അയവുള്ള ശമ്പള ഘടന

അയവുള്ള ശമ്പള ഘടന

ശമ്പള ഘടന നിശ്ചയിക്കുന്നതില്‍ തൊഴില്‍ ദാതാക്കള്‍ക്ക് അയവ് ലഭിക്കും. നിലവിലെ നികുതി നിയമങ്ങള്‍ക്കനുസരിച്ച് സിടിസിയിലും അയവു വരുത്താന്‍ സാധിക്കും. ശമ്പള ഭേദഗതികള്‍ക്കനുസരിച്ച് നിങ്ങളുടെ ശമ്പള ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍വ്യക്തമാവകവാനും നിക്ഷേപങ്ങള്‍ അതിനനുസരിച്ച് ആസൂത്രണം ചെയ്യുവാനും ഒരു വിദഗ്ധന്റെ സേവനം തേടുന്നത് അഭികാമ്യമായിരിക്കും.

Read more about: salary
English summary

how new wage code restructure your salary? know more

how new wage code restructure your salary? know more
Story first published: Friday, March 26, 2021, 13:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X