കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനായാണ് ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്) അംഗങ്ങള്‍ക്ക് ഒന്നിലധികം തവണ പണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി
കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനായാണ് ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്) അംഗങ്ങള്‍ക്ക് ഒന്നിലധികം തവണ പണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സര്‍ക്കാര്‍ ഈ സംവിധാനം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജീവനക്കാരന് തന്റെ 3 മാസത്തെ അടിസ്ഥാന വേതനത്തോടൊപ്പം ക്ഷാമ ബത്തയും ചേര്‍ന്ന തുകയോ, ഇപിഎഫ് ബാലന്‍സ് തുകയുടെ 75 ശതമാനമാനോ, ഏതാണോ കുറഞ്ഞ തുക അത് തിരിച്ചടവ് ഇല്ലാതെ പിന്‍വലിക്കുവാന്‍ സാധിക്കും.
ഇപിഎഫ് പിന്‍വലിക്കലുകള്‍
ഇപിഎഫ്ഒയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ) പദ്ധതിയ്ക്ക് കീഴില്‍ 2,367,65 കോടി രൂപയാണ് കോവിഡ് ക്ലെയിമുകളായി തീര്‍പ്പാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 740,000 ക്ലെയിമുകളാണ് പദ്ധതിയ്ക്ക് കീഴില്‍ തീര്‍പ്പാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഏറെ വ്യക്തികള്‍ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ പിഎഫില്‍ നിന്നുള്ള ഈ പിന്‍വലിക്കലുകള്‍ നിക്ഷേപകന്റെ റിട്ടയര്‍മെന്റ് ഫണ്ടിനെ ബാധിക്കുമെന്ന കാര്യം എപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്.
റിട്ടയര്‍മെന്റ് സമ്പാദ്യത്തെ ബാധിക്കും
റിട്ടയര്‍മെന്റ് കാലം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ദീര്‍ഘകാല നിക്ഷേപ സമ്പാദ്യങ്ങളില്‍ നിന്നും പണം പിന്‍വലിക്കുന്നത് ഒരിക്കലും പ്രൊത്സാഹിപ്പിക്കാവുന്ന ഒരു കാര്യമല്ല. പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്ന എന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ നിക്ഷേത്തിന്മേലുള്ള കോംപൗണ്ടിംഗ് ഇഫക്ട് ഇല്ലാതാക്കുകയാണ്. അതുവഴി റിട്ടയര്‍മെന്റ് സമയത്ത് നിങ്ങള്‍ പ്രതീക്ഷിച്ച അളവിലുള്ള തുക നിങ്ങള്‍ സമ്പാദ്യമായി കരുതാന്‍ സാധിക്കാതെ വരികയും ചെയ്യും.
പിഎഫ് പിന്‍വലിക്കലുകള്‍ അഭികാമ്യമല്ല
നിങ്ങള്‍ക്ക് അടിയന്തിരമായി പണത്തിനായി ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഒരിക്കലും പ്രൊഫിഡന്റ് ഫണ്ട് ആയിരിക്കരുത് നിങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പ്. നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപങ്ങളോ, ലിക്വിഡിറ്റി അളവ് കൂടിയ മറ്റേതെങ്കിലും നിക്ഷേപമോ ഉണ്ടെങ്കില്‍ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ അവ ഉപയോഗപ്പെടുത്താം.
എമര്‍ജന്‍സി ഫണ്ട്
എല്ലാത്തിലും ഉപരിയായി ഇത്തരം അടിയന്തിര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുവാനാണ് എല്ലായ്പ്പോഴും ഒരു നിശ്ചിത തുക എമര്‍ജന്‍സി ഫണ്ടായി കരുതി വയ്ക്കണമെന്ന് നിര്‍ദേശിക്കുന്നത്. അത് തന്നെയാണ് എമര്‍ജന്‍സി ഫണ്ടിന്റെ പ്രാധാന്യവും. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ എമര്‍ജന്‍സി ഫണ്ട് നിങ്ങള്‍ക്ക് സഹായകമാകും. എമര്‍ജന്‍സി ഫണ്ടിന്റെ അഭാവത്തിലാണ് ഒരു വ്യക്തിയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ നേരത്തെ പിന്‍വലിക്കേണ്ടി വരിക, സ്വര്‍ണം പോലുള്ള ആസ്തികള്‍ വില്‍പ്പന നടത്തി പണം കണ്ടെത്തുക എന്ന അവസ്ഥയിലേക്ക് കടക്കേണ്ടി വരുന്നത്.
എമര്‍ജന്‍സി ഫണ്ടിന്റെ പ്രാധാന്യം?
എല്ലായ്പ്പോഴും എമര്‍ജന്‍സി ഫണ്ട് കരുതി വയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഏറ്റവും ചുരുങ്ങിയത് 1 വര്‍ഷത്തേക്കെങ്കിലുമുള്ള നിങ്ങളുടെ ചിലവുകള്‍ക്ക് പര്യാപ്തമായ തുകയായിരിക്കണം എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. എളുപ്പം പിന്‍വലിക്കാവുന്ന സേവിംഗ്സ് അക്കൗണ്ടകളില്‍ ഈ തുക സൂക്ഷിക്കാം. പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ബിസിനസ് അവസാനിപ്പിക്കേണ്ടിയുമൊക്കെ വന്ന ഈ കോവിഡ് സാഹചര്യം എമര്‍ജന്‍സി ഫണ്ടിന്റെ ഫണ്ടിന്റെ ആവശ്യകത നമുക്ക് മുന്നില്‍ ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
