കൃത്യമായ നിശ്ചയിച്ച പോര്‍ട്ട്ഫോളിയോ മാര്‍ക്കറ്റ് റാലികളില്‍ മികച്ച പ്രകടനം ഉറപ്പുവരുത്തുവാന്‍ മാത്രമല്ല നിക്ഷേപ സുരക്ഷിതത്ത്വത്തിലെ പരിമിതികള്‍ ഇല്ലാതാക്കുവാനും സഹായിക്കും.
കൃത്യമായ നിശ്ചയിച്ച പോര്‍ട്ട്ഫോളിയോ മാര്‍ക്കറ്റ് റാലികളില്‍ മികച്ച പ്രകടനം ഉറപ്പുവരുത്തുവാന്‍ മാത്രമല്ല നിക്ഷേപ സുരക്ഷിതത്ത്വത്തിലെ പരിമിതികള്‍ ഇല്ലാതാക്കുവാനും സഹായിക്കും. അത്തരം മികച്ച ഒരു പോര്‍ട്ട് ഫോളിയോ തയ്യാറാക്കുന്നതിന്റെ ആദ്യ ഘട്ടം ആസ്തികളില്‍ വൈവിധ്യവത്ക്കരണം നടത്തുക എന്നതാണ്. എന്നാല്‍ ഇതിനര്‍ഥം ധാരാളം പദ്ധതികൡ നിക്ഷേപം നടത്തണമെന്നതല്ല. കൃത്യമായ ആസൂത്രണത്തോടെ നിക്ഷേപങ്ങള്‍ അര്‍ത്ഥപൂര്‍ണമായി നിക്ഷേപിക്കുക എന്നതാണ്.

നിങ്ങള്‍ റിസ്ക് എടുക്കാന്‍ ഏറെ താത്പര്യമുള്ള വ്യക്തിയാണ് എങ്കിലും നിങ്ങളുടെ പോര്‍ട്ട്ഫോളിയോവില്‍ ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളും ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ പരമ്പരാഗതമായ രീതികള്‍ പിന്തുടരാന് ആഗ്രഹിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ പോര്‍ട്ട്ഫോളിയോവില്‍ ഒരു നിശ്ചിത വിഹിതം ഇക്വിറ്റിയും ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
ആസ്തി വൈവിധ്യവത്ക്കരണത്തിന്റെ കാമ്പ് അതാണ്. വ്യത്യസ്ത തരത്തിലുള്ള ആസ്തികള്‍ ഒരേ സമയം ഉയരുകയോ താഴുകയോ ഇല്ല. ഉദാഹരണത്തിന് 2020 സാമ്പത്തിക വര്‍ഷത്തില്‍ ലാര്‍ജ് ക്യാപ്പ് ഇക്വിറ്റി ഫണ്ടുകള്‍ 23.92 ശതമാനമാണ് മൂല്യത്തില്‍ ഇടിവുണ്ടായത്. അന്താരാഷ്ട്ര സ്കീമുകള്‍ 6.96 ശതമാനവും കുറഞ്ഞു. എന്നാല്‍ അതേസമയം, സ്വര്‍ണം 37.34 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ തുടര്‍ന്നു വന്ന വര്‍ഷം സ്ഥിതി നേരെ തിരിയുകയാണുണ്ടായത്. ലാര്‍ജ് ഇക്വിറ്റി സ്കീമുകളും അന്താരാഷ്ട്ര ഫണ്ടുകളും 72.84 ശതമാനവും 54.59 ശതമാനവുമാണ് വര്‍ധനവ് നേടിയത്. എന്നാല്‍ സ്വര്‍ണം 0.2 ശതമാനമാണ് സ്വര്‍ണം നേടിയത്. മള്‍ട്ടി അസറ്റ് ഫണ്ടുകളിലൂടെ ആസ്തി വിന്യാസം കൂടുതല്‍ എളുപ്പമാകും. റിയല്‍ എസ്റ്റേറ്റുകളുടെ തിരക്ക് പിടിച്ചതും ആസൂത്രണരഹിതവുമായി വാങ്ങള്‍ ഒഴിവാക്കാന്‍ റിയല# എസ്റ്റേറ്റ് ഇന്‍വസ്റ്റ്മെന്റ് ട്രസ്റ്റുകളെ പരിഗണിക്കാവുന്നതാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സ്മോള്‍ ക്യാപ്പ് ഫണ്ടുകള്‍ 93 ശതമാനം ആദായമാണ് നല്‍കിയത്. മിഡ് ക്യാപ്പ് ഫണ്ടുകള്‍ 73 ശതമാനമാണ് ആദായം നല്‍കിയത്. ലാര്‍ജ് ക്യാപ്പ് ഫണ്ടുകള്‍ 56 ശതമാനവും ആദായം നല്കിയിരിക്കുന്നു. ഇത് നോക്കുമ്പോള്‍ നാം സ്മോള്‍ ക്യാപ്പ് ഫണ്ടില്‍ മാത്രം നിക്ഷേപിക്കുവാന്‍ തീരുമാനം എടുക്കുന്നത് അനുയോജ്യമാണെന്ന് തോന്നുന്നുവോ? അതിനാല്‍ ലാര്‍ജ്, മിഡ്, സ്മോള്‍ ക്യാപ്പ് ഫണ്ടുകളില്‍ നിക്ഷേപം വൈവിധ്യവത്ക്കരിക്കുന്നതാണ് അഭികാമ്യം.
ഭൂമിശാസ്ത്രപരമായും നിക്ഷേപങ്ങള്‍ വൈവിധ്യവത്ക്കരണങ്ങള് നടത്തേണ്ടതുണ്ട്. ഉദാഹരണത്തിന് കോവിഡിന്റെ വിവിധ ഘട്ടങ്ങളില്‍ ലോകത്തെമ്പാടുമുള്ള പല രാജ്യങ്ങളും പല രീതിയിലാണ് ബാധിച്ചതെന്ന് നമുക്ക് അറിയാവുന്നതാണ്. അതിനാല്‍ത്തന്നെ പോര്‍ട്ട്ഫോളിയോ തയ്യാറാക്കുമ്പോള്‍ ഇക്കാര്യം ഓര്‍മയില്‍ വയ്ക്കണം. നിങ്ങള്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ ഹ്രസ്വകാല നിക്ഷേപങ്ങളം കോര്‍പ്പറേറ്റ് ബോണ്ടുകളുമാണ് അനുയോജ്യം. പോര്‍ട്ട്ഫോളിയോവില്‍ ഹ്രസ്വകാല നിക്ഷേപങ്ങളുടേയും ദീര്‍ഘകാല നിക്ഷേപങ്ങളുടേയും കൃത്യമായ അനുപാതം ആവശ്യമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications