ചെറിയ തുക മാത്രം മാസത്തിൽ മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് വലിയ സ്വപ്‌നങ്ങൾ കാണാൻ സാധിക്കുമോ? എസ്‌ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങിയാൽ സ്വപ്‌നങ്ങൾക്ക് ചിറക് മുളയ്ക്കുമെന്ന് പറയാം. നിശ്ചിത ഇടവേളകളിൽ കൃത്യമായൊരു തുക മ്യൂച്വൽ ഫണ്ട് സ്‌കീമിലേക്ക് നിക്ഷേപിക്കുകയാണ് എസ്‌ഐപി വഴി നിക്ഷേപകർ ചെയ്യേണ്ടത്. ബാങ്കിലെ ആവർത്തന നിക്ഷേപത്തിന് സമാനമായ നിക്ഷേപ രീതി തന്നെയാണ് എസ്ഐപി.

എസ്‌ഐപിയുടെ ഏറ്റവും വലിയ ഗുണം നിക്ഷേപകനുള്ള ഓപ്ഷനുകളാണ്. എത്ര തുക നിക്ഷേപിക്കണം എന്നതും നിക്ഷേപത്തിനുള്ള ഇടവേളകളും നിക്ഷേപകന് തന്നെ തീരുമാനിക്കാം. ആഴ്ചയിലും മാസത്തിലും ത്രൈമാസത്തിലും എസ്‌ഐപി നടത്താം. ശമ്പള തീയതിക്ക് അനുസരിച്ച് എസ്‌ഐപി ക്രമീകരിക്കുന്നത് നിക്ഷേപം മുടങ്ങാതെ തുടരുന്നതിന് സഹായിക്കും.
ചെറിയ തുക മുതൽ എസ്‌ഐപി നിക്ഷേപം തുടങ്ങാം. ഫണ്ടുകൾ അനുസരിച്ച് 500 രൂപ മുതൽ എസ്‌ഐപി തുടങ്ങാനാകും. പ്രതിമാസ കാലയളവിൽ 1000 രൂപ എസ്‌ഐപി വഴി നിക്ഷേപിക്കുമ്പോൾ സമ്പാദ്യം എത്ര കണ്ട് വളരുമെന്ന് നോക്കാം.
1,000 രൂപയുടെ എസ്ഐപി
കുറഞ്ഞ തുകയുടെ നിക്ഷേപം വഴിയും വലിയ സമ്പാദ്യം ഉണ്ടാക്കാൻ എസ്‌ഐപി വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് സാധിക്കും. ഇവിടെ കാലയളവാണ് പ്രധാന ഘടകം. 1,000 രൂപ പ്രതിമാസ എസ്‌ഐപി വഴി നിക്ഷേപിക്കുന്നൊരാൾക്ക് 12 ശതമാനം റിട്ടേൺ പ്രതീക്ഷിച്ചാൽ 30 വർഷം കൊണ്ട് നിക്ഷേപം 34.9 ലക്ഷം രൂപയായി വളരും. 30 വർഷത്തിനിടെ 360 മാസത്തെ എസ്‌ഐപി വഴി നിക്ഷേപിക്കുന്നത് വെറും 3.6 ലക്ഷം രൂപയാണ്.
കാലയളവ് ചുരുക്കുകയാണെങ്കിൽ സമ്പാദ്യവും ചുരുങ്ങും. 20 വർഷത്തേക്ക് എസ്‌ഐപി വഴി പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 12 ശതമാനം റിട്ടേൺ ലഭിച്ചാൽ പോർട്ട്‌ഫോളിയോ മൂല്യം 9.89 ലക്ഷം രൂപയായിരിക്കും. ഇക്കാലയളവിൽ നിക്ഷേപിക്കുന്നത് 2.40 ലക്ഷം രൂപയാണ്. 1000 രൂപയുടെ എസ്‌ഐപി 10 വർഷത്തേക്കാണെങ്കിൽ 1.20 ലക്ഷത്തിന്റെ നിക്ഷേത്തിൽ നിന്ന് 2,30,038 രൂപ സമ്പാദിക്കാൻ സാധിക്കും.
5,000 രൂപയുടെ എസ്ഐപി
നിക്ഷേപിക്കുന്ന തുക ഉയരുമ്പോൾ റിട്ടേണും ഇതിന് അനുസരിച്ച് ഉയരും. 5,000 രൂപയുടെ പ്രതിമാസ എസ്ഐപി അഞ്ചു വർഷത്തേക്ക് തുടരുമ്പോൾ നിക്ഷേപിക്കുന്ന തുക 3,00,000 രൂപയാണ്. 12 ശതമാനം റിട്ടേൺ പ്രതീക്ഷിച്ചാൽ 1,05,518 രൂപയുടെ നേട്ടത്തോടെ 4,05,518 രൂപയാകും ആകെ സമ്പാദ്യം. നിക്ഷേപം പത്തുവർഷത്തേക്ക് തുടരുമ്പോൾ 5,20,179 രൂപയുടെ നേട്ടം പ്രതീക്ഷിക്കാം പോർട്ട്ഫോളിയോ മൂല്യം 11,20,179 രൂപയിലെത്തും. ഇതേസമയത്ത് 10,000 രൂപ മാസം നിക്ഷേപിക്കാൻ സാധിച്ചാൽ 10 വർഷം കൊണ്ട് 20 ലക്ഷം രൂപയോളം ഉണ്ടാക്കാൻ സാധിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications