കോടീശ്വരനാകാൻ ആഗ്രഹമില്ലാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഞാൻ എങ്ങനെ കോടീശ്വരനാകും എന്നാണ് പലരുടേയും ചിന്ത. അതുകൊണ്ടു തന്നെ ലോട്ടറി അടിക്കാനാണ് എല്ലാവരും പ്രാർത്ഥിക്കുന്നത്. എന്നാൽ എല്ലാവർക്കും ലോട്ടറി അടിക്കുക എന്നത് നടക്കാത്ത കാര്യമാണ്. അതേ സമയം ദിവസവും ചെറിയ തുക നിക്ഷേപത്തിനായി നീക്കിവെക്കാൻ തയ്യാറാകുന്ന ആർക്കും ഇന്ന് കോടീശ്വരനാകാം. കുറച്ച് വർഷങ്ങളെടുക്കും എന്ന് മാത്രമേയുള്ളു. കൃത്യമായ സാമ്പത്തിക ആസൂത്രണമുള്ളവർക്ക് എളുപ്പമുള്ള കാര്യമാണിത്.
ദിവസവും ചെറിയ തുക നീക്കിവെച്ച് എങ്ങനെ ഉയർന്ന തുക സമ്പാദിക്കാമെന്ന് നമുക്ക് നോക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകൾ
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകൾ (എസ്ഐപി) ഉപയോഗിച്ചുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം സമീപ വർഷങ്ങളിൽ ജനപ്രീതി നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എസ്ഐപി നിക്ഷേപത്തെക്കുറിച്ച് കൂടുതലായി വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുക എന്നതാണ് എസ്ഐപിയുടെ രീതി.
പ്രതിവർഷം 12 ശതമാനം റിട്ടേണാണ് എസ്ഐപി നൽകുന്നത്. അതോടൊപ്പം കൂട്ടുപലിശയുടെ നേട്ടവും എസ്ഐപി നിക്ഷേപകന് നൽകുന്നു.

16 ലക്ഷം രൂപ സമ്പാദിക്കാം
15 വർഷം കൊണ്ട് 16 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെന്ന് കരുതുക. അതിനായി നിങ്ങൾ ദിവസവും 110 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. അതായത് മാസം ഏകദേശം 3,300 രൂപ. ഒരു വർഷം നിക്ഷേപിക്കേണ്ട തുക 39,600 രൂപ.
നിക്ഷേപം 15 വർഷം തുടരുമ്പോൾ നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 5,94,000 രൂപയായിരിക്കും. എന്നാൽ എസ്ഐപി കാൽക്കുലേറ്റർ അനുസരിച്ച് 10,71,101 രൂപ (10.7 ലക്ഷം രൂപ) മൂലധന നേട്ടം ലഭിക്കും. അതായത് പലിശയിനത്തിലൂടെ. അങ്ങനെ കണക്ക് കൂട്ടുമ്പോൾ 15 വർഷം കൊണ്ട് ആകെ 16,65,101 രൂപ (16.7 ലക്ഷം) നേടാം.
20 വർഷം കൊണ്ട് 33 ലക്ഷം
20 വർഷത്തേക്ക് എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ പ്രതിദിനം 110 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 7,92,000 രൂപ (7.9 ലക്ഷം രൂപ) ആയിരിക്കും.
20 വർഷത്തിന് ശേഷം, ശരാശരി 12 ശതമാനം വാർഷിക റിട്ടേണിൽ 25,05,188 (25.1 ലക്ഷം രൂപ) നേടാം. അങ്ങനെയെങ്കിൽ 20 വർഷം കൊണ്ട് ആകെ 32,97,188 രൂപ (33 ലക്ഷം) നേടാം.

25 വർഷത്തേക്ക് പ്രതിദിനം 110 രൂപ നിക്ഷേപിക്കുക
25 വർഷത്തേക്ക് എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ പ്രതിദിനം 110 രൂപ നിക്ഷേപിക്കുന്നു; 25 വർഷത്തിനുള്ളിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 9,90,000 രൂപ (9.9 ലക്ഷം രൂപ) ആയിരിക്കും. മൂലധന നേട്ടം 52,72,196 രൂപ (52.7 ലക്ഷം രൂപ) ആയിരിക്കും. അതായത് ആകെ 62,62,196 (62.6 ലക്ഷം) നേടാൻ സാധിക്കും.
30 വർഷം കൊണ്ട് 1 കോടി
30 വർഷത്തേക്ക് പ്രതിദിനം 110 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ, നിങ്ങളുടെ മെച്യൂരിറ്റി തുക നിങ്ങളെ കോടീശ്വരനാക്കിയേക്കാം. എങ്ങനെ എന്ന് നോക്കാം.
30 വർഷത്തിനുള്ളിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 11,88,000 രൂപ (11.9 ലക്ഷം രൂപ) ആയിരിക്കും. 12 ശതമാനം റിട്ടേൺ നിരക്കിൽ, നിങ്ങളുടെ മൂലധന നേട്ടം 1,04,60,715 രൂപ (1 കോടി രൂപ) ആയിരിക്കുമെന്ന് കണക്കാക്കുമ്പോൾ, നിങ്ങളുടെ മെച്യൂരിറ്റി തുക 1,16,48,715 രൂപ (1.2 കോടി) ആയിരിക്കും.
നേട്ടം ചെറുതല്ല
ഇപ്പോൾ നിങ്ങൾക്ക് 35 വയസുണ്ടെന്ന് കരുതുക. എസ്ഐപി നിക്ഷേം ആരംഭിച്ചാൽ നിങ്ങൾ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ മറ്റെല്ലാ ആനുകൂല്യത്തിനും പുറമെ 1.2 കോടി രൂപ കണ്ടെത്താൻ സാധിക്കും എന്നത് ചെറിയ കാര്യമല്ലല്ലോ.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications