നിക്ഷേപങ്ങൾ പലവിധത്തിലുണ്ട്. ദീർഘ വരുമാനം നൽകുന്ന അപകട സാധ്യതയില്ലാത്ത നിക്ഷേപങ്ങളാണോ ആഗ്രഹിക്കുന്നത്? എങ്കിൽ മികച്ച ഓപ്ഷനാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (PPF). ഇത് അപകട സാധ്യതയില്ലാത്ത കേന്ദ്ര ഗവൺമെൻ്റിൻ്റെ പിന്തുണയുള്ള ഒരു നിക്ഷേപ മാർഗമാണ്. റിട്ടയർമെന്റ് ജീവിതത്തിലേക്ക് കടക്കുമ്പോൾ ഏറ്റവും മികച്ച വരുമാനം ഉറപ്പ് നൽകാനും പി.പി.എഫിന് സാധിക്കും. നിലവിൽ പി.പി.എഫ് പലിശ നിരക്ക് 7.1 ശതമാനമാണ്.
പി.പി.എഫ് നിക്ഷേപത്തിന്റെ കാലാവധി 15 വർഷമാണ്. എന്നാൽ അത് 5 വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. ഇത് റിട്ടയർമെന്റ് കോർപ്പസിനുള്ള മികച്ച ഓപ്ഷനായി മാറുന്നു. ജോലിയിൽ പ്രവേശിച്ചയുടൻ പി.പി.എഫിൽ നിക്ഷേപിക്കാൻ തുടങ്ങാം. ഒരു പി.പി.എഫ് അക്കൗണ്ടിലേക്ക് നിക്ഷേപകർക്ക് പ്രതിവർഷം 500 രൂപ മുതൽ 1.5 ലക്ഷം വരെ സംഭാവന ചെയ്യാം. കാലാവധി പൂർത്തിയാവുമ്പോൾ ഉയർന്ന റിട്ടേണും ഉറപ്പാക്കാം.

നിങ്ങൾ ഒരു പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടിൽ (പി.പി.എഫ്) പ്രതിമാസം 12,500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിക്ഷേപ കാലയളവിൽ നിങ്ങൾക്ക് ഏകദേശം 41 ലക്ഷം രൂപയുടെ കോർപ്പസ് സമാഹരിക്കാം. അതായത്, പ്രതിവർഷത്തേക്ക് 1,50,000 ലക്ഷം രൂപയാവുന്നു.
പി.പി.എഫ് എങ്ങനെ പ്രവർത്തിക്കുന്നു...
നിങ്ങൾ പ്രതിമാസം 12,500 രൂപയാണ് പി.പി.എഫിൽ നിക്ഷേപിക്കുന്നതെങ്കിൽ ഏകദേശം 7.1% പലിശ നിരക്കിലാണ് വരുമാനം കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ വർഷത്തിൽ 1,50,000 ലക്ഷം രൂപയാണ് നിക്ഷേപം വരുന്നത്. ഇങ്ങനെ 15 വർഷത്തെ നിക്ഷേപം മാത്രം 22,50,000 ലക്ഷം രൂപയാവും. 18,18,209 ലക്ഷം രൂപയോളം പലിശയും നേടാം. മൊത്തം നിക്ഷപത്തിന്റെ തുക കാലാവധി പൂർത്തിയാവുമ്പോൾ 40,68,209 രൂപ വരെ ഉറപ്പാക്കാം.
5 വർഷം കൂടി നീട്ടിയാൽ പി.പി.എഫ് 20 വർഷത്തെ കാലാവധിയിലേക്ക് ഉയരും. 20 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ 66,58,288 ലക്ഷം മൊത്തം തുകയായി നേടാം. എന്നാൽ കോമ്പണ്ടിംഗ് ആനുകൂല്യത്തിലൂടെ അടുത്ത 15 വർഷത്തേക്ക് പി.പി.എഫ് കാലാവധി നീട്ടിയാൽ മൊത്തം കാലാവധി 30 വർഷമായി ഉയരുന്നു. എങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ 1 കോടിക്ക് മുകളിൽ നിക്ഷേപത്തിന്റെ മൊത്തം തുകയും സ്വന്തമാക്കാം. അതായത് പലിശ മാത്രം 1,09,50,911 കോടി ഉറപ്പാക്കാം.
പി.പി.എഫ് നേട്ടങ്ങൾ
സുരക്ഷ: കേന്ദ്ര ഗവൺമെന്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന നിക്ഷേപ മാർഗമാണിത്. അതിനാൽ പൂർണമായും സുരക്ഷിതമായ നിക്ഷേപമാണ് പി.പി.എഫ്.
നികുതി ആനുകൂല്യങ്ങൾ: നികുതി ദായകർക്കിടയിൽ പി.പി.എഫ് വളരെ ജനപ്രിയമാണ്. അതിനു കാരണം പി.പി.എഫ് നിക്ഷേപം നികുതി രഹിതമാണ് എന്നതു കൊണ്ടാണ്.
EEE നികുതി വ്യവസ്ഥയ്ക്ക് പി.പി.എഫ് യോഗ്യത നേടുന്നു. ഐ.ടി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, പി.പി.എഫ് നിക്ഷേപങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും . മാത്രമല്ല, നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയും പി.പി.എഫ് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന തുകയും നികുതി രഹിതമാണ്.
മെച്യൂരിറ്റി തുക: നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ, സമ്പാദിച്ച പലിശ ഉൾപ്പെടെ മുഴുവൻ തുകയും നികുതി രഹിതമായി ലഭിക്കും.


Click it and Unblock the Notifications