ഏപ്രില്‍ മുതല്‍ കൈയ്യില്‍ ലഭിക്കുന്ന ശമ്പള വര്‍ധന ആദായ നികുതി കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍.
ഏപ്രില്‍ മുതല്‍ കൈയ്യില്‍ ലഭിക്കുന്ന ശമ്പള വര്‍ധന ആദായ നികുതി കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍. വര്‍ധിപ്പിച്ച പുതിയ ശമ്പളത്തോടൊപ്പം കൊറോണക്കാലത്ത് മാറ്റിവയ്ക്കപ്പെട്ട ശമ്പളം കൂടി പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ മാസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കൈകളിലെത്തും.

അതായത് 12 മാസത്തെ പുതുക്കിയ ശമ്പളത്തിനൊപ്പം നിലവിലെ ഒരു മാസത്തെ ശമ്പളം കൂടി അടുത്ത വര്‍ഷത്തെ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടും. അതോടെ ഓരോ ജീവനക്കാരന്റേയും ആദായ നികുതി ബാധ്യതയിലും സമാനമായ വര്‍ധനവുണ്ടാകും.
എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്ക മാസമായ ഏപ്രിലില്‍ തന്നെ ശരിയായ ആസൂത്രണം നടത്തി മുന്നോട്ടു പോയാല്‍ ഈ നികുതി ബാധ്യത ലഘൂകരിക്കാം. അല്ലാത്തപക്ഷം ശമ്പളവര്‍ധനവ് നികുതിയായി തന്നെ ചിലവായിപ്പോകുന്ന അവസ്ഥയാകും. പ്രത്യേകിച്ച് 10-20-30 നികുതി സ്ലാബ് ബാധകമായവര്‍ക്ക്.
നിലവിലെ ശമ്പളത്തിന്റെ 1.38 ഇരട്ടിയാകും ജീവനക്കാരുടെ പുതിയ ശമ്പളം. അതോടെ ഏറ്റവും കുറഞ്ഞ ശമ്പള സ്കെയിലില്‍ ഉള്‍പ്പെടുന്നവരും നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥരാകും. 23000 രൂപയാണ് പുതുക്കിയ ഏറ്റവും കുറഞ്ഞ മാസ ശമ്പളം. ആകെ 2.76 ലക്ഷം രൂപയാകും അതോടെ വാര്‍ഷിക വരുമാനം. അതിനാല്‍ അടിസ്ഥാന ശമ്പള പരിധിയായ 2.5 ലക്ഷം മറികടക്കുമെന്നതിനാല്‍ ഇവരും ഇനി മുതല്‍ ഓരോ വര്‍ഷവും ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചേ മതിയാകൂ.
അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതി നല്‍കേണ്ടി വരില്ല എന്നതാണ് ആശ്വാസം. പക്ഷേ നിങ്ങളുടെ നികുതി ബാധക വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെ നിര്‍ത്തുക എന്നതാണ് ഇതനുള്ള പോംവഴി. 80സി അടക്കം ലഭ്യമായ ഇളവുകള്‍ എല്ലാം കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ 7.5 മുതല്‍ പത്തു ലക്ഷം വരെ ഉള്ള വരുമാനം നികുതി കിഴിവില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും.
ഏപ്രില്‍ മുതല്‍ തന്നെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മാസം തോറും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തിയാല്‍ വലിയൊരു തുക ടാക്സ് ഇനത്തില്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാം. അതിനായി ആന്റിസിപ്പേറ്ററി ടാക്സ്് സ്്റ്റേറ്റ്മെന്റ് ഈ മാസം തന്നെയോ ഏപ്രില്‍ ആദ്യവാരമോ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചാല്‍ ടിഡിഎസ് ആയി വലിയൊരു തുക പിടിക്കുന്നതും ഒഴിവാക്കാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
