നിക്ഷേപങ്ങൾ ഭാവി സുരക്ഷിതമാക്കുന്നു. അത് എത്രയും നേരത്തെ ആരംഭിക്കുന്നതാണ് എപ്പോഴും നല്ലത്. സാമ്പത്തിക സ്വാതന്ത്യം നേടുന്നതിലൂടെ സുരക്ഷ തീർച്ചയായും ലഭിക്കും. ഇത് ജോലിയിൽ നിന്ന് വിരമിക്കുമ്പോഴും ആവശ്യമാണ്. റിട്ടയർമെന്റ് ജീവിതത്തിലേക്ക് കാൽവെക്കുന്നവർ തുടർന്നും സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നുണ്ട്. ഇത് പലർക്കും സാധിക്കാത്തതിന് കാരണം സുരക്ഷിത സാമ്പത്തിക നിക്ഷേപങ്ങൾ ഇല്ലാത്തതിനാലാണ്.
ചെറിയ ചില പെൻഷൻ നിക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ റിട്ടയർമെന്റ് സമയത്ത് വലിയ തുകയൊന്നും വാഗ്ദാനം ചെയ്യുന്നില്ല. മാത്രമല്ല അവയൊന്നും സ്ഥിരമായ വരുമാനവും ആവില്ല. എന്നാൽ ഇനി ഉയർന്ന തുകയുള്ള സ്ഥിരമായ വരുമാനം റിട്ടയർമെന്റ് കാലത്തും നിങ്ങൾക്ക് ഉറപ്പാക്കാം. അതിന് നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്) മികച്ച ഓപ്ഷനായിരിക്കും. ജോലിയിലുള്ള സമയത്ത് നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ഒരു ചെറിയ തുക മാറ്റി വെച്ചാൽ മതി റിട്ടയർമെന്റ് ജീവിതം ആനന്ദകരമാക്കാം.
എന്താണ് എൻ.പി.എസ്?
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സുരക്ഷ നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഏറ്റവും ജനപ്രിയ പെൻഷൻ, ഇൻവെസ്റ്റ്മെന്റ് സ്കീമാണ് എൻ.പി.എസ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (PFRDA) ആണ് ഈ സ്കീം പ്രവർത്തിപ്പിക്കുന്നത്. ഇതൊരു ദീർഘകാല സമ്പാദ്യ പദ്ധതിയാണ്. എൻ.പി.എസിന്റെ വരുമാനം വിപണിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഭാവിയിൽ എൻ.പി.എസിൽ നിന്ന് എത്ര നേട്ടം വരുമെന്നും പ്രവചിക്കാൻ സാധിക്കില്ല. ഈ സ്കീം ഒരേ സമയം പെൻഷനായും ഒരു മികച്ച നിക്ഷേപ മാർഗമായും കണക്കാക്കാം.
എൻ.പി.എസ് എന്നത് എല്ലാ പൊതു സ്വകാര്യ മേഖലകളിലെയും ജീവനക്കാർക്ക് നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. നിങ്ങൾ 40 വയസ്സ് മുതൽ നിക്ഷേപിച്ച് തുടങ്ങിയാൽ റിട്ടയർമെന്റ് സമയത്ത് പ്രതിമാസം 50,000 രൂപ ലഭിക്കാൻ എത്ര രൂപ നിക്ഷേപിക്കേണ്ടി വരും? നോക്കാം.

ആർക്ക് നിക്ഷേപിക്കാം?
18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും എൻ.പി.എസിൽ നിക്ഷേപിക്കാം. നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ഒരു സ്ഥിര വരുമാനം ലഭിച്ചു തുടങ്ങിയാൽ എൻ.പി.എസിൽ നിക്ഷേപിച്ചു തുടങ്ങാം. എൻ.പി.എസിൽ നിങ്ങളുടെ നിക്ഷേപ തുക രണ്ട് രീതിയിൽ വിഭജിക്കും. അതായത് വിരമിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന തുകയുടെ 60 ശതമാനം ഒറ്റത്തവണയായി എടുക്കാം. ബാക്കി 40 ശതമാനം ആന്വിറ്റിയിലേക്ക് പോകും. ഈ വാർഷിക തുകയിൽ നിന്നാണ് നിങ്ങൾക്ക് പെൻഷൻ ലഭിക്കുന്നത്. എന്നാൽ 50,000 വരെ പ്രതിമാസം എങ്ങനെ ലഭിക്കും?
പ്രതിമാസം 50,000 രൂപ പെൻഷൻ എങ്ങനെ നേടും?
എൻ.പി.എസിൽ 40 വയസ്സ് മുതൽ നിക്ഷേപിച്ചാൽ പ്രതിമാസം 50,000 രൂപ വരെ എങ്ങനെ ഉറപ്പാക്കാം? ഇത് സാധ്യമാണോ? 40 വയസ്സ് മുതൽ നിക്ഷേപം ആരംഭിച്ചാൽ നിങ്ങളുടെ ശമ്പളത്തിൽ നിന്നും 15,000 രൂപ മാറ്റി വെച്ചാൽ എൻ.പി.എസിൽ പ്രതിമാസം നിക്ഷേപിക്കാം. ഇത് 65 വയസ്സ് വരെ തുടരുക. അതായത് നിങ്ങൾ 25 വർഷത്തേക്ക് പ്രതിമാസം 15,000 രൂപ വീതം നിക്ഷേപിക്കണം.
ഇതേ രീതിയിൽ നിങ്ങൾ നിക്ഷേപിച്ചാൽ 25 വർഷം കൊണ്ട് മൊത്തം 45 ലക്ഷം രൂപ നിക്ഷേപ തുക മാത്രമായി കണക്കാക്കാം. ഈ നിക്ഷേപത്തിന് പ്രതിവർഷം 10% പലിശ നിരക്ക് കണക്കാക്കിയാൽ നിങ്ങൾക്ക് പലിശ മാത്രം 1,55,68,356 രൂപ ലഭിക്കും. എങ്കിൽ നിങ്ങളുടെ മൊത്തം കോർപ്പസ് 2,00,68,356 രൂപയായിരിക്കും.
ഈ തുകയുടെ 60 ശതമാനമായ 1,20,41,013 രൂപ ഒറ്റത്തവണയായി ലഭിക്കും. ബാക്കി 40 ശതമാനമായ 80,27,342 രൂപ അന്വിറ്റിയായി നൽകും. ഈ തുകയുടെ 8% റിട്ടേൺ കണക്കാക്കുമ്പോൾ പ്രതിമാസ പെൻഷൻ മാത്രം 53,516 രൂപയായി ലഭിക്കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
