പ്രതിമാസം 1,000 രൂപ മാത്രം; ഒടുവില്‍ ലാഭം 12 ലക്ഷം രൂപയും; റിസ്‌കുമില്ല; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷാരംഭത്തില്‍ മാറ്റങ്ങള്‍ക്കും മെച്ചപ്പെടലുകള്‍ക്കു വേണ്ടിയും ഒരിക്കലെങ്കിലും മനസില്‍ പ്രതിജ്ഞ എടുക്കാത്തവര്‍ ചുരുക്കമായിരിക്കും. സാമ്പത്തിക കാര്യങ്ങളിലും പല കണക്കുക്കൂട്ടലുകളും നടത്തിയിട്ടുണ്ടാകാം. അതൊന്നും 'ട്രാക്കിലേക്ക്' വീണില്ലെങ്കില്‍ പുതിയൊരു സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടുമൊരു ശ്രമം നടത്താവുന്നതേയുള്ളൂ. സാമ്പത്തിക അസ്ഥിരതയും ചെലവും വര്‍ധിക്കുന്ന കാലഘട്ടത്തില്‍ നിക്ഷേപങ്ങള്‍ക്കും പ്രസക്തി വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ യാതൊരു റിസ്‌കുകള്‍ ഇല്ലാത്തതും തീര്‍ത്തും സുരക്ഷിതവും മറ്റ് സ്ഥിരവരുമാന പദ്ധതികളേക്കാള്‍ മികച്ച ആദായം നല്‍കുന്നതുമായൊരു ചെറുകിട സമ്പാദ്യ പദ്ധതിയെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. 1968-ലാണ് പദ്ധതിയുടെ തുടക്കം. ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണിത്. പിപിഎഫ് അക്കൗണ്ടിന്റെ കാലയളവ് 15 വര്‍ഷമാണ്. ആദ്യ കാലാവധി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്ന് 5 വര്‍ഷം വീതമുള്ള കാലയളവില്‍ എത്ര തവണ വേണമെങ്കിലും നിക്ഷേപം നിലനിര്‍ത്താനാകും.

Also Read: താമസിയാതെ ഈ മിഡ് കാപ് ഓഹരി 200 തൊടും; ഇപ്പോള്‍ വാങ്ങിയാല്‍ 67% ലാഭം നേടാംAlso Read: താമസിയാതെ ഈ മിഡ് കാപ് ഓഹരി 200 തൊടും; ഇപ്പോള്‍ വാങ്ങിയാല്‍ 67% ലാഭം നേടാം

ഉയര്‍ന്ന

ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതും പിപിഎഫിലാണ്. നിലവില്‍ 7.1 ശതമാനമാണ് പലിശ. ഓരോ സാമ്പത്തിക പാദത്തിലും കേന്ദ്ര സര്‍ക്കാരാണ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പ്രവാസികള്‍ക്ക് പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനാവില്ല. എന്നാല്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പെ ആരംഭിച്ച അക്കൗണ്ട് നിലനിര്‍ത്താനാകും.

ആനൂകൂല്യങ്ങള്‍

ആനൂകൂല്യങ്ങള്‍

പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80-സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. പിപിഎഫ് അക്കൗണ്ടില്‍ നിന്ന് നേടിയ പലിശയും കാലാവധി പൂര്‍ത്തിയാക്കുന്ന തുകയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സേവിങ്‌സ് ബാങ്ക് നിയമപ്രകാരം പിപിഎഫ് അക്കൗണ്ടിലെ ബാലന്‍സ് തുക പിടിച്ചെടുക്കുന്നതിനായി ഉത്തരവിടാന്‍ യാതൊരു സാഹചര്യത്തില്‍ പോലും കോടതിക്ക് സാധിക്കില്ല. എന്നാല്‍ നികുതി കുടിശിക പിരിച്ചെടുക്കുന്നതിനായി സര്‍ക്കാരിന് വേണമെങ്കില്‍ പിപിഎഫ് തുക പിടിച്ചെടുക്കാന്‍ സാധിക്കും.

Also Read: കോളടിച്ചു! അടുത്തയാഴ്ച അധിക ഓഹരി അനുവദിക്കുന്ന 4 മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകള്‍ ഇതാAlso Read: കോളടിച്ചു! അടുത്തയാഴ്ച അധിക ഓഹരി അനുവദിക്കുന്ന 4 മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകള്‍ ഇതാ

പലിശ

വര്‍ഷം തോറും നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. പരമാവധി നിക്ഷേപ തുക 1,50,000 രൂപയും. ഒറ്റത്തവണയായോ 12 ഗഡുക്കളായോ പ്രതിവര്‍ഷം നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയായതിനുശേഷം മാത്രമേ ഫണ്ടുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കാവൂ. 7 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം എല്ലാ വര്‍ഷവും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്. കൂടാതെ നിസാരമായ പലിശയില്‍ നിക്ഷേപത്തുകയ്ക്ക് അനുസൃതമായി ആവശ്യമെങ്കില്‍ വായ്പ എടുക്കാനുമാകും. പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വളരെ എളുപ്പമാണ്. ഓണ്‍ലൈന്‍ മുഖേനയും അക്കൗണ്ട് ആരംഭിക്കാം. അല്ലെങ്കില്‍ ബാങ്കുകളിലോ പോസ്റ്റ് ഓഫിസിലോ അക്കൗണ്ട് തുറക്കാനാകും.

എങ്ങനെ 12 ലക്ഷം ?

എങ്ങനെ 12 ലക്ഷം ?

പ്രതിമാസം 1,000 രൂപ വീതം 15 വര്‍ഷത്തേക്കാണ് പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് എങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1.80 ലക്ഷമാകും നിക്ഷേപത്തുക. ഇതിന്മേല്‍ ലഭിച്ച പലിശ 1.45 ലക്ഷം രൂപയും. അതായത്, 15 വര്‍ഷ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 3.25 ലക്ഷം രൂപ തിരികെ ലഭിക്കും. എന്നാല്‍ ആദ്യ കാലാവധി പൂര്‍ത്തിയായ തുക പിന്‍വലിക്കാതെ 5 വര്‍ഷം വീതം മൂന്ന് തവണ കൂടി പ്രതിമാസം 1,000 രൂപ വീതം നിക്ഷേപം തുടര്‍ന്നാല്‍ (ആകെ 30 വര്‍ഷം) 12.36 ലക്ഷം രൂപ ലഭിക്കും. ഇതില്‍ നിക്ഷേപത്തുക 3.60 ലക്ഷവും പലിശ ഇനത്തില്‍ 8.76 ലക്ഷം രൂപയും ചേര്‍ത്താവും തിരികെ ലഭിക്കുന്നത്.

Read more about: investment smart investment
English summary

how simple 1000 rupees monthly ppf investment become 12 lakh profit on maturity check details

how simple 1000 rupees monthly ppf investment become 12 lakh profit on maturity check details
Story first published: Friday, March 18, 2022, 18:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X