കോടികൾ സമ്പാദിക്കണം എന്ന് ആഗ്രഹമില്ലാത്ത മനുഷ്യൻ ഉണ്ടാകില്ല. നിങ്ങൾക്കും ആകാം കോടീശ്വരനിൽ വിജയിക്കുന്നതും ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്നതും എത്ര തവണ സ്വപ്നം കണ്ടിട്ടുണ്ടാകും അല്ലെ. പക്ഷെ ലോട്ടറി അടിച്ചാൽ മാത്രം ലഭിക്കുന്ന ഒന്നല്ല കോടികൾ. മറിച്ച് കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടെങ്കിൽ ആർക്കും കോടീശ്വരൻ ആകാം. വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ട്. സ്ഥിര നിക്ഷേപം, ഓഹരി വിപണി, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി അനന്തമായ നിക്ഷേപ സാധ്യതകളിൽ ഏതെങ്കിലും ഒന്ന് പ്രയോജനപ്പെടുത്തി കോടീശ്വരൻ ആകാൻ ആർക്കും സാധിക്കും. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തി എങ്ങനെ കോടീശ്വരൻ ആകാമെന്ന് വിശദമായി പരിശോധിക്കാം.
എന്താണ് മ്യൂച്വൽ ഫണ്ട്..?
നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക. തുടർന്ന് ഇക്വിറ്റികളായും ബോണ്ടുകളായും മണി മാർക്കറ്റ് ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായും ഈ പണം നിക്ഷേപിക്കപ്പെടുന്നു.

സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാൻ
സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാനുള്ള ഒരു രീതിയാണ്. ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ നിക്ഷേപിച്ചു കൊണ്ടിരിക്കുക. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരമാണിത്. നിശ്ചിത ഗഢുക്കളായി ഒരോ മാസത്തിലോ പാദത്തിലോ ഒക്കെയായി നിക്ഷേപം നടത്താം. നിക്ഷേപകന്റെ സൗകര്യത്തിന് നിക്ഷേപ തുക തെരഞ്ഞെടുക്കുകയും ചെയ്യാം. 1 കോടി രൂപ നേടാൻ എസ്ഐപി നിക്ഷേപത്തെ ഏതൊക്കെ രീതിയിൽ ക്രമീകരിക്കണം എന്ന് നോക്കാം
1. പ്രതിമാസം 10,000 രൂപ
പ്രതിമാസം 10,000 എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. അതിയത് വർഷം 1,20,000 രൂപ. വാർഷികമായി 12 ശതമാനം ആദായവും ലഭിച്ചാൽ 20 വർഷവും 1 മാസവും കൊണ്ട് കോടീശ്വരനാകാം.
2. പ്രതിമാസം 20,000 രൂപ
പ്രതിമാസം 20,000 രൂപ വീതം എസ്ഐപി ആരംഭിച്ചാൽ, ഒരു കോടിയുടെ സമ്പാദ്യം നേടിയെടുക്കാൻ 15 വർഷം മതിയാകും. 12 ശതമാനം വാർഷിക ആദായം ലഭിച്ചാലുള്ള കണക്കാണിത്.
3. പ്രതിമാസം 25,000 രൂപ
എല്ലാ മാസവും 25,000 രൂപ വീതം എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. വാർഷികമായി 12 ശതമാനം വരുമാനം ലഭിച്ചാൽ 13 വർഷവും അഞ്ച് മാസവും കൊണ്ട് കോടീശ്വരനാകാം
4. പ്രതിമാസം 30,000 രൂപ
വാർഷികമായി 12 ശതമാനം നേട്ടം നൽകുന്ന നിക്ഷേപ പദ്ധതിയിലേക്ക്, പ്രതിമാസം 30,000 രൂപ വീതം എസ്ഐപി ആരംഭിച്ചാൽ, ഒരു കോടിയുടെ സമ്പാദ്യം കരസ്ഥമാക്കാൻ 12 വർഷവും നാല് മാസവും മതിയാകും.
5. പ്രതിമാസം 40,000 രൂപ
പ്രതിമാസം 40,000 എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കണം. അതിയത് വർഷം 4,80,000 രൂപ. വാർഷികമായി 12 ശതമാനം ആദായവും ലഭിച്ചാൽ 10 വർഷവും 6 മാസവും കൊണ്ട് 1 കോടി രൂപ സമ്പാദിക്കാം.
6. പ്രതിമാസം 50,000 രൂപ
വാർഷികമായി 12 ശതമാനം നേട്ടം നൽകുന്ന പദ്ധതിയിലേക്ക്, പ്രതിമാസം 50,000 രൂപ വീതം എസ്ഐപിയായി നിക്ഷേപിച്ചാൽ, ഒരു കോടിയുടെ സമ്പാദ്യം നേടിയെടുക്കാൻ ഒമ്പതു വർഷവും രണ്ടു മാസവും മതിയാകും. അതായത് എസ്ഐപി വഴി നിക്ഷേപിക്കുന്ന തുക എത്രത്തോളം വർദ്ധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി നിക്ഷേപ കാലാവധിയിൽ കുറവ് രേഖപ്പെടുത്തും. കൂടുതൽ തുക നിക്ഷേപിച്ചാൽ കുറഞ്ഞ കാലം കൊണ്ട് കോടീശ്വരൻ ആകാമെന്ന് സാരം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

വാരാന്ത്യ എസ്.ഐ.പി: തിങ്കളാഴ്ചകളിൽ അക്കൗണ്ടിൽ നിന്ന് പണം കുറയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു



Click it and Unblock the Notifications