ഓരോ ദിവസം കഴിയുമ്പോഴും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന നിക്ഷേപകരുടെ എണ്ണം വർദ്ധിക്കുകയാണ്. ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്നുള്ള നിലയിലാണ് നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളെ കാണുന്നത്. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ തന്നെ വ്യത്യസ്ത നിക്ഷേപ രീതികളുണ്ട്. സാമ്പത്തിക ലക്ഷ്യം കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ട് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണം. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ജനപ്രിയ മാര്‍ഗമാണ് ഇന്ന് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അല്ലെങ്കില്‍ എസ്‌ഐ. ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. അതിനുള്ള സൗകര്യം തന്നെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ പ്രത്യേകതയും.
ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നല്ലതാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച വരുമാനം എസ്.ഐ.പിയിലൂടെ ലഭിക്കും. 500 രൂപ വരെ പ്രതിമാസം നിക്ഷേപിക്കാം എന്നത് എസ്.ഐ.പിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. നിക്ഷേപകന് എസ്‌ഐപി നിക്ഷേപങ്ങളിൽ സംയുക്ത പലിശയും ലഭിക്കുന്നതിനാൽ, ദീർഘകാല നിക്ഷേപങ്ങൾ കൂടുതൽ വരുമാനമുണ്ടാക്കാൻ സഹായിക്കുന്നു. ഇക്വിറ്റി, ഡെറ്റ്, ഗോൾഡ്, മ്യൂച്വൽ ഫണ്ടുകളുടെ മറ്റ് കോമ്പിനേഷനുകൾ എന്നിവയിൽ എസ്‌ഐപി നിക്ഷേപങ്ങൾ ലഭ്യമാണ്. അതോടൊപ്പം തന്നെ നിക്ഷേപ കാലാവധി നിക്ഷേപകന് തന്നെ തീരുമാനിക്കാം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാൻ നിക്ഷേപത്തിലൂടെ 10, 15, 20 വർഷം കൊണ്ട് എങ്ങനെ ഒരു കോടി രൂപ നേടാം എന്ന് നോക്കാം. 12 ശതമാനം വാർഷിക വളർച്ചാ നിരക്ക് ലഭിക്കുമ്പോഴുള്ള കണക്കാണിത്.

10 വർഷം കൊണ്ട് കോടീശ്വരൻ
എസ്.ഐ.പി നിക്ഷേപത്തിലൂടെ 10 വർഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കണം എന്നാണ് ലക്ഷ്യമെങ്കിൽ പ്രതിമാസ നിക്ഷേപം 43,041 രൂപയാണ്. 10 വർഷം പൂർത്തിയാകുമ്പോൾ ആകെ നിക്ഷേപിച്ച തുക 51.65 ലക്ഷം രൂപയാകും. അതുവരെയുള്ള മൂലധന നേട്ടം 48.35 ലക്ഷം രൂപ. അതായത് 10 വർഷത്തിനു ശേഷമുള്ള മൊത്തം വരുമാനം ഒരു കോടി രൂപയാകും.
15 വർഷം കൊണ്ട് കോടീശ്വരൻ
15 വർഷത്തിനുള്ളിൽ 1 കോടി രൂപ സമാഹരിക്കണമെങ്കിൽ, പ്രതിമാസമുള്ള എസ്.ഐ.പി നിക്ഷേപം 19,819 രൂപ. മൊത്തത്തിൽ 35.67 ലക്ഷം രൂപ നിക്ഷേപിക്കും. ഈ നിക്ഷേപത്തിന് 64.33 ലക്ഷം രൂപ മൂലധന നേട്ടം ലഭിക്കും. 15 വർഷത്തിന് ശേഷമുള്ള ആകെ വരുമാനം ഒരു കോടി രൂപ.
20 വർഷം കൊണ്ട് കോടീശ്വരൻ
20 വർഷത്തിനുള്ളിൽ 1 കോടി രൂപ ലഭിക്കാൻ പ്രതിമാസം 10,009 രൂപ നിക്ഷേപിക്കണം. മൊത്തം നിക്ഷേപം 24.02 ലക്ഷം രൂപയാകും. 75.98 ലക്ഷം രൂപ മൂലധന നേട്ടം ലഭിക്കും. അങ്ങനെ, 20 വർഷത്തിനുള്ളിൽ മൊത്തം റിട്ടേൺ 1 കോടി.
മുകളിലുള്ള കണക്കുകൾ വിശലനം ചെയ്യുമ്പോൾ ഒരു കാര്യം മനസിലാകും. നിക്ഷേപത്തിന്റെ ദൈർഘ്യം കൂടുമ്പോൾ പ്രതിമാസ എസ്.ഐ.പി നിക്ഷേപം കുറയും. 10 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 43,041 രൂപ നിക്ഷേപിക്കണം. എന്നാൽ നിക്ഷേപ കാലയളവ് 20 വർഷത്തേക്ക് നീട്ടുകയാണെങ്കിൽ, പ്രതിമാസ നിക്ഷേപം 10,009 രൂപയാണ്. 10 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമാഹരിക്കുന്നതിന് ആവശ്യമായ പ്രതിമാസ നിക്ഷേപത്തിന്റെ നാലിലൊന്ന് മതി 20 വർഷം കൊണ്ട് 1 കോടി രൂപ നേടാൻ
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications