ലോകത്തെമ്പാടും പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് രോഗ വ്യാപനം കാരണം സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വന്നത് കോടാനുകോടി ജനങ്ങള്‍ക്കാണ്. ഇക്കാലത്ത് പലരും സാമ്പത്തികമായി വളരെയധികം പുറകിലേക്ക് പോകുന്ന സാഹചര്യമാണ് ഉണ്ടായത്.
ലോകത്തെമ്പാടും പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് രോഗ വ്യാപനം കാരണം സാമ്പത്തിക ഞെരുക്കം നേരിടേണ്ടി വന്നത് കോടാനുകോടി ജനങ്ങള്‍ക്കാണ്. ഇക്കാലത്ത് പലരും സാമ്പത്തികമായി വളരെയധികം പുറകിലേക്ക് പോകുന്ന സാഹചര്യമാണ് ഉണ്ടായത്. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പലരുടേയും ബിസിനസുകള്‍ പാതി വഴിയില്‍ അടച്ചുപൂട്ടേണ്ടതായി വന്നു.
സ്വര്‍ണ വായ്പ
ഇന്ത്യയില്‍ ഏറെപ്പേരാണ് ഈ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും ആശ്വാസം തേടുവാന്‍ സ്വര്‍ണ വായ്പയെ ആശ്രയിച്ചത്. പെട്ടെന്നുള്ള പണത്തിന്റെ അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വര്‍ണ വായ്പയുടെ സഹായത്തോടെ പലര്‍ക്കും സാധിച്ചു. മിതമായ സാങ്കേതികത്വങ്ങള്‍ മാത്രമുള്ളതിനാല്‍ സ്വര്‍ണ വായ്പ അപേക്ഷകന് സ്ഥാപനങ്ങള്‍ എളുപ്പത്തില്‍ അനുവദിച്ചു നല്കുവാറുണ്ട്. അതും കൂടുതല്‍ പേര് സ്വര്‍ണ വായ്പ തെരഞ്ഞെടുക്കുവാന്‍ കാരണമായി. സാധാരണയായി പരമാവധി 1 വര്‍ഷം മാത്രം തിരിച്ചടവ് കാലാവധിയുള്ള ഹ്രസ്വകാല വായ്പകളാണ് സ്വര്‍ണ വായ്പകള്‍.
സ്വര്‍ണവിലയും വായ്പയും
ചുരുങ്ങിയത് 18 കാരറ്റ് ശുദ്ധതയുള്ള സ്വര്‍ണം മാത്രമാണ് വായ്പ അനുവദിക്കുന്നതിനായി ഈടായി സ്വീകരിക്കാറുള്ളത്. ആഭരണങ്ങളിലെ വ്യത്യസ്ത സ്റ്റോണുകളും മറ്റും ശുദ്ധത അളയ്ക്കുമ്പോള് ഒഴിവാക്കപ്പെടും. കോവിഡ് കാലയളവില്‍ സ്വര്‍ണ വിലയില്‍ അതിന്റെ ഉയര്‍ന്ന നിരക്കില്‍ നിന്നും 20 ശതമാനത്തോളം ഇടിവ് സംഭവിക്കുകയുണ്ടായി. ഇപ്പോള്‍ 10 ഗ്രാമിന് ഏകദേശം 46,000 രൂപയോടുത്താണ് സ്വര്‍ണ വില. സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്ന കുത്തനെയുള്ള ഈ ഇടിവ് പുതുതായി സ്വര്‍ണ വായ്പ എടുക്കുന്നവരിലും നിലവില്‍ വായ്പ ഉള്ളവരിലും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് നമുക്ക് നോക്കാം.
പുതുതായി വായ്പ എടുക്കുന്നവര്‍
സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് എന്നത് കൊണ്ട് അര്‍ഥമാകുന്നത് വായ്പ അപേക്ഷിക്കുന്ന വ്യക്തിയ്ക്കും കുറഞ്ഞ തുക മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ്. നിലവില്‍ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വായ്പകള്‍ നല്‍കാറുണ്ട്. ലോണ്‍ ടു വാല്യു അഥവാ എല്‍ടിവി അനുപാതം 75 ശതമാനമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 31 വരെ ബാങ്കുകള്‍ക്ക് എല്‍ടിവി അനുപാതം 90 ശതമാനമായി ഉയര്‍ത്തി നിശ്ചയിച്ചിരുന്നു.
എല്‍ടിവി
എല്‍ടിവി എന്നത്, നിങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന ഈടിന്മേല് നിങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി തുകയുടെ അനുപാതമാണ്. അതായത് നിങ്ങള്‍ 100 രൂപ മൂല്യമുള്ള സ്വര്‍ണമാണ് വായ്പയ്ക്ക് ഈടായി സമര്‍പ്പിക്കുന്നതെങ്കില്‍ ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിങ്ങള്‍ക്ക് അനുവദിച്ചു തരാന്‍ സാധിക്കുന്ന പരമാവധി വായ്പാ തുക 75 രൂപയായിരിക്കും എന്നര്‍ഥം. അതുകൊണ്ട് തന്നെ സ്വര്‍ണവില കുറയുമ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള ഈട് സമര്‍പ്പിക്കേണ്ടതായി വരും. അതായത് ഒരേ തുകയ്ക്ക് തന്നെ കൂടുതല്‍ അളവിലുള്ള സ്വര്‍ണം അപ്പോള്‍ ഈടായി നല്‍കേണ്ടി വരും.
നിലവിലുള്ള വായ്പാ ഉപഭോക്താക്കള്‍
നിങ്ങള്‍ നേരത്തെ തന്നെ സ്വര്‍ണ വായ്പ എടുത്തിട്ടുള്ള വ്യക്തിയാണെങ്കില്‍ ആര്‍ബിഐ നിശ്ചയിച്ച നിരക്കിനേക്കാള്‍ എല്‍ടിവി അനുപാതം ഉയരുകയാണെങ്കില്‍ നേരത്തേ പണം അടയ്ക്കുവാന്‍ നിങ്ങള്‍ വായ്പ എടുത്തിട്ടുള്ള സ്ഥാപനം നിങ്ങളെ നിര്‍ദേശിക്കും. സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ എല്‍ടിവി അനുപാതം ഉയര്‍ന്നേക്കും.
അധികമായ തുകയ്ക്ക് ആനുപാതികമായ സ്വര്‍ണം
അത്തരം സാഹര്യങ്ങളില്‍ അതിനാനുപാതികമായ തുക പണമായോ ചെക്കായോ തിരിച്ചടയ്ക്കുവാന്‍ സ്ഥാപനത്തിന് വായ്പ എടുത്തിയിട്ടുള്ള വ്യക്തിയോട് ആവശ്യപ്പെടാം. അല്ലെങ്കില്‍ അധികമായ തുകയ്ക്ക് ആനുപാതികമായ സ്വര്‍ണം വീണ്ടും ഈടായി ചേര്‍ത്താലും മതി. സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ അധിക തുക തിരിച്ചടയ്ക്കുന്നതില്‍ വായ്പ എടുത്ത വ്യക്തി വീഴ്ച വരുത്തിയാല്‍ ഈടായി സമര്‍പ്പിച്ചിരിക്കുന്ന സ്വര്‍ണം വില്ക്കുവാന് സ്ഥാപനത്തിന് അധികാരമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
