വീടോ ഫ്ളോറ്റോ വാങ്ങിക്കുമ്പോള്‍ ഏവര്‍ക്കും ജിഎസ്ടി (ഗുഡ്സ് ആന്റ് സര്‍വീസസ് ടാക്സ്, ചരക്ക് സേവന നികുതി) ബാധകമാണ്.
വീടോ ഫ്ളോറ്റോ വാങ്ങിക്കുമ്പോള്‍ ഏവര്‍ക്കും ജിഎസ്ടി (ഗുഡ്സ് ആന്റ് സര്‍വീസസ് ടാക്സ്, ചരക്ക് സേവന നികുതി) ബാധകമാണ്. എന്നാല്‍ ഓരോ മാസവും റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് അഥവാ ആര്ഡബ്ലുഎയ്ക്ക് വീട്ടുടമ നല്കിക്കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കായുള്ള തുക (മെയിന്റനന്‍സ് ചാര്‍ജ്)യ്ക്ക് മേല്‍ ജിഎസ്ടി നല്‍കേണ്ടി വരുമെന്ന് എത്ര പേര്‍ക്ക് അറിയാം?

നികുതി, നിക്ഷേപ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫ്ളാറ്റ് ഉടമയും ആര്ഡബ്യുഎയും ചില നിബന്ധനകള്‍ക്ക് വിധേയമായി ജിഎസ്ടി നല്‍കേണ്ടതുണ്ട്. അത്തരം നിബന്ധനകള്‍ പൂര്‍ത്തികരിക്കുന്ന പക്ഷം ആര്ഡബ്ല്യുഎയും ഫ്ളാറ്റ് ഉടമകളും 18 ശതമാനം ജിഎസ്ടിയാണ് നല്‍കേണ്ടത്. ആര്ഡബ്ല്യുഎയ്ക്ക് ജിഎസ്ടി രജിസ്ട്രേഷന് ഇല്ലെങ്കിലും ഇത് ബാധകമാണ്.
ഫ്ളാറ്റ് ഉടമ അടയ്ക്കുന്ന പ്രതിമാസ മെയിന്റനന്‍സ് ചാര്‍ജ് തുക 7,500 രൂപയോ അതിന് മുകളിലോ ആണെങ്കിലോ, ആര്‍ഡബ്ല്യുഎയുടെ വാര്‍ഷിക ശേഖരണം 20 ലക്ഷം രൂപയോ അതിന് മുകളിലോ ആകുമ്പോഴാണ് ആര്ഡബ്ല്യുഎയ്ക്കും ഫ്ളാറ്റ് ഉടമയ്ക്കും ജിഎസ്ടി ബാധകമാകുന്ന സാഹചര്യം ഉണ്ടാവുക.
ആര്ഡബ്ല്യുഎയ്ക്കും ഫ്ളാറ്റ് ഉടമയ്ക്കും ഒന്നിച്ച് ജിഎസ്ടി നല്‍കുകയോ അല്ലെങ്കില്‍ രണ്ട് പേര്‍ക്കും നല്കാതിരിക്കുകയോ ചെയ്യാം. ആര്‍ഡബ്ല്യുഎയുടെ വാര്‍ഷിക ശേഖരണം 20 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കുകയും അതേസമയം ഫ്ളാറ്റ് ഉടമ നല്കുന്ന പ്രതിമാസ മെയിന്റനന്‍സ് ചാര്‍ജ് 7,500 രൂപയ്ക്ക് താഴെ ആകുകയും ചെയ്താല്‍ ഇരു കൂട്ടര്‍ക്കും ജിഎസ്ടി ബാധകമാവുകയില്ല. അതേപോലെ, ഫ്ളാറ്റ് ഉടമ പ്രതിമാസം 7,500 രൂപയില്‍ അധികം മെയിന്റനന്‍സ് ചാര്‍ജായി നല്‍കുകയും എന്നാല്‍ ആര്‍ഡബ്ല്യുഎയുടെ വാര്‍ഷിക ശേഖരണം 20 ലക്ഷം രൂപയില്‍ കുറവ് ആവുകയും ചെയ്താല്‍ അത്തരം സാഹചര്യങ്ങളിലും ഇരു കൂട്ടരും ജിഎസ്ടി നല്‍കേണ്ടതില്ല.
മെയിന്റനന്സിനായുള്ള ജിഎസ്ടി നയങ്ങള്‍ ആര്ഡബ്ല്യുഎയും ഫ്ളാറ്റ് ഉടമകളും പൂര്ത്തീകരിച്ചുവെങ്കില് മെയിന്റനന്‍സ് ചാര്ജിന്മേല് ഇരു കൂട്ടരും 18 ശതമാനമാണ് ജിഎസ്ടിയായി നല്‍കേണ്ടത്. എന്നാല്‍ ആസ്തി വസ്തുക്കളായ വാട്ടര്‍ പമ്പ്, ഫര്‍ണിച്ചറുകള്‍, ജെനറേറ്റര്‍ തുടങ്ങിയവയ്ക്ക് മേല്‍ നല്കുന്ന നികുതി തുകയ്ക്ക് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാന്‍ ആര്ഡബ്ല്യുഎയ്ക്ക് സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications