സ്ഥിരമായ ഒരു വരുമാനം എന്നത് ജീവിതത്തിൽ അത്യാവശ്യമാണ്. പ്രത്യേകിച്ചും വാർദ്ധക്യ കാലങ്ങളിൽ. എന്നാൽ നിരവധി മുതിർന്ന പൗരന്മാർ ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷം പരിമിതമായ വരുമാനമോ സ്ഥിര വരുമാനമോ ഇല്ലാതെ ജീവിക്കുന്നുണ്ട്. ശരിയായ ആസൂത്രണമില്ലാതെ അവരുടെ സമ്പാദ്യം ചിലവഴിഞ്ഞതിന്‍റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
അതുകൊണ്ടുതന്നെ ജോലിയിൽ നിന്നും വിരമിക്കുന്ന സമയത്ത് തന്നെ വാർദ്ധക്യ കാലത്തെ വരുമാനത്തെക്കുറിച്ച് ആലോചിക്കണം. മുതിർന്ന പൗരന്മാർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതികളിലൊന്നാണ് എസ്‌സിഎസ്‌എസ് അഥവാ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. വിരമിച്ചവർക്ക് അവരുടെ സമ്പാദ്യം നിക്ഷേപിക്കാനും പതിവായി പലിശ നേടാനും അനുവദിക്കുന്ന ഒരു സമ്പാദ്യ പദ്ധതിയാണ് ഇത്.
എന്താണ് എസ്‌സിഎസ്‌എസ്..?
മുതിർന്ന പൗരന്മാർക്ക് വിരമിക്കലിനുശേഷം സാമ്പത്തിക സ്ഥിരത പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ എസ്‌സിഎസ്‌എസ് വാഗ്ധാനം ചെയ്യുന്നത്. 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ള വ്യക്തികൾക്ക് സുരക്ഷിത നിക്ഷേപ ഓപ്ഷൻ ഇത് വാഗ്ദാനം ചെയ്യുന്നു. സൂപ്പർആനുവേഷൻ, വോളണ്ടറി റിട്ടയർമെന്റ് സ്കീമുകൾ (വിആർഎസ്) അല്ലെങ്കിൽ പ്രത്യേക വിആർഎസ് എന്നിവ തിരഞ്ഞെടുത്തിട്ടുള്ള 55 നും 60 നും ഇടയിൽ പ്രായമുള്ള വിരമിച്ച വ്യക്തികൾക്കും ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാൻ അർഹതയുണ്ട്. വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥർക്കും 50 വയസ്സ് തികഞ്ഞതിനുശേഷം ഒരു സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാൻ അർഹതയുണ്ട്.
കാലാവധിയും പലിശ നിരക്കും
അഞ്ച് വർഷമാണ് എസ്‌സിഎസ്‌എസ് പദ്ധതിയുടെ കാലാവധി. അതിനുശേഷം തുക പിൻവലിക്കാം. അല്ലെങ്കിൽ അക്കൗണ്ട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാം. എസ്‌സിഎസ്‌എസിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപ (1,000 രൂപയുടെ ഗുണിതങ്ങളിൽ) ആണ്, പരമാവധി 30 ലക്ഷം രൂപ. ഇത് വിരമിച്ചവർക്ക് അവരുടെ ആനുകൂല്യങ്ങൾ സുരക്ഷിതവും, സർക്കാർ പിന്തുണയുള്ളതുമായ ഒരു സ്ഥിര വരുമാന പദ്ധതിയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നു.
പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് വ്യക്തിഗതമായോ പങ്കാളിയുമായി സംയുക്തമായോ ഒരു അക്കൗണ്ട് തുറക്കാം. നിലവിൽ, എസ്‌സിഎസ്‌എസിന്റെ പലിശ നിരക്ക് 8.2 ശതമാനമാണ്.

നികുതി ആനുകൂല്യങ്ങൾ
എസ്‌സിഎസ്‌എസിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് സെക്ഷൻ 80 സി പ്രകാരം നികുതി കിഴിവുകൾക്ക് അർഹതയുണ്ട്. നിക്ഷേപങ്ങളിൽ 1.5 ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും. മുതലിന് മാത്രമേ നികുതി ആനുകൂല്യങ്ങൾക്ക് യോഗ്യതയുള്ളൂ. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതാണ്. വരുമാനം ഇളവ് പരിധിക്ക് താഴെയാണെങ്കിൽ, പലിശ നികുതി രഹിതമാണ്.
മാസം 20,000 രൂപ എങ്ങനെ സമ്പാദിക്കാം..?
എസ്‌സിഎസ്‌എസ് വഴി പ്രതിമാസം 20,000 രൂപയിൽ കൂടുതൽ സമ്പാദിക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ വിരമിച്ച ശേഷം 30 ലക്ഷം രൂപ പദ്ധതിയിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതുവഴി പ്രതിവർഷം 8.2 ശതമാനം (സംയുക്ത ത്രൈമാസികം) പലിശയിൽ 2.46 ലക്ഷം രൂപ അല്ലെങ്കിൽ പ്രതിമാസം 20,500 രൂപ ലഭിക്കും. എസ്‌സിഎസ്‌എസ് അക്കൗണ്ട് ഉടമയുടെ മരണമുണ്ടായാൽ മരണ തീയതിയുടെ അടുത്ത ദിവസം മുതൽ അക്കൗണ്ട് അവസാനിപ്പിക്കുന്ന തീയതി വരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്‍റെ നിരക്കിൽ അക്കൗണ്ടിന് പലിശ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications