നിലവിലത്തെ രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളിൽ ഇടത്തരം വരുമാനമുള്ള ഒരു സാധരണക്കാരന് റിട്ടയർമെന്റ് കാലമാകുമ്പോഴേക്കും 51 കോടി രൂപ സമ്പാദിക്കാമെന്ന് പറയുന്നതിൽ അത്യുക്തി തോന്നിയേക്കാം. എന്നാൽ 60,000 രൂപ ശമ്പളമുള്ള ഒരാൾക്ക് അയാളുടെ വരുമാനത്തിന്റെ 37 ശതമാനം, അതായത് 22,000 രൂപ നിക്ഷേപത്തിലേക്ക് മാറ്റിവെക്കാൻ സാധിച്ചാൽ അനായാസം ഈ വലിയ സാമ്പത്തിക ലക്ഷ്യത്തിലെത്താൻ സാധിക്കും. തുടക്കത്തിൽ അൽപ്പം ബുദ്ധിമുട്ട് തോന്നിയേക്കാമെങ്കിലും അച്ചടക്കത്തോടെയുള്ള നിക്ഷേപം ദീർഘകാല സമ്പത്തിന് അടിത്തറയിടുന്നു. അതിനായി കോമ്പൗണ്ടിംഗിന്റെ കരുത്ത് പ്രയോജനപ്പെടുത്തി എസ്ഐപി നിക്ഷേപം നടത്തുകയാണ് വേണ്ടത്.
മികച്ച റിട്ടേൺസ് തിരയുന്ന നിക്ഷേപകരുടെ ജനപ്രിയ ഓപ്ഷനായി മാറികഴിഞ്ഞു മൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപങ്ങൾ അഥവ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. അതിൽ തന്നെ സ്റ്റെപ്പ്-അപ്പ് രീതി നിങ്ങളുടെ സമ്പാദ്യം വേഗത്തിൽ വളരാൻ കാരണമാകുന്നു. പ്രതിമാസ അടവുകളിൽ ഓരോ വർഷവും കൃത്യമായ വർധനവ് വരുത്തുന്നതാണ് ഈ രീതി. അതായത്, ഈ വർഷം അടയ്ക്കുന്ന തുകയുടെ 10 ശതമാനം ഉയർന്ന നിരക്കിൽ വേണം അടുത്ത വർഷം നിക്ഷേപം നടത്താൻ. ശരാശരി 12 ശതമാനം വാർഷിക റിട്ടേൺസും കണക്കാക്കുകയാണെങ്കിൽ നേരത്തെ സൂചിപ്പിച്ച തുക നിങ്ങൾക്ക് നേടാൻ സാധിക്കും. വിശദമായ കണക്ക് ചുവടെ ചേർക്കുന്നു.

പ്രതിമാസം 22,000 രൂപ നിക്ഷേപിക്കുന്ന ഒരാൾ ആദ്യത്തെ വർഷം പൂർത്തിയാക്കുമ്പോൾ 2,64.000 എന്ന പ്രിൻസിപ്പൽ തുകയിൽ എത്തുകയും ആകെ റിട്ടേൺസ് ഏകദേശം 2,81,805 രൂപയായി മാറുകയും ചെയ്യും. ഇവിടെ തന്നെ കോമ്പൗണ്ടിംഗിന്റെ ഗുണം വ്യക്തമാണ്. പ്രതിമാസ തവണകളിൽ ഓരോ വർഷവും 10 ശതമാനം വർധനവുകൂടി വരുത്തി 10-ാം വർഷത്തിലേക്ക് എത്തുമ്പോൾ ആകെ നിക്ഷേപം 74,23,518 രൂപയാകും.
20-ാം വർഷത്തിൽ, പ്രതിമാസ തവണ 1,34,550 ആയി ഉയരുന്നു, സമ്പാദ്യമാകട്ടെ 4,37,55,174 ആയും മാറും. പുനർനിക്ഷേപിച്ച റിട്ടേണുകൾ പുതിയ സംഭാവനകളെ മറികടക്കുന്നതിനാൽ കോമ്പൗണ്ടിംഗ് ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുന്നു. 30-ാം വർഷമാകുമ്പോൾ, പ്രതിമാസ തവണകൾ 3,48,988 രൂപയിൽ എത്തുന്നതോടൊപ്പം ആകെ സമ്പാദ്യം 9,43,50,719 രൂപയാകും. 444-ാം മാസം അഥവ 37 വർഷംകൊണ്ട് പോർട്ട്‌ഫോളിയോ മൂല്യം 51,39,39,722 രൂപയിലും എത്തുന്നു.
ഇത്തരത്തിൽ 23-ാം വയസിൽ നിക്ഷേപം തുടങ്ങുന്ന ഒരാൾക്ക് വിരമിക്കൽ കാലമാകുമ്പോൾ വലിയൊരു സമ്പാദ്യം കെട്ടിപടുക്കാൻ സാധിക്കും. ഇനി റിട്ടേൺസ് പ്രയോജനപ്പെടുത്തി നേരത്തെ ജോലി വിടണമെങ്കിൽ അതും ചെയ്യാം. പ്രതിമാസ വരുമാനമായ 60,000 രൂപയിൽ നിന്ന് 22,000 രൂപ അടയ്‌ക്കുന്നത് 23 വയസുള്ള ഒരാൾക്ക് ബുദ്ധിമുട്ടുള്ളതായി തോന്നാം. എന്നിരുന്നാലും, ഈ നേരത്തെയുള്ള ത്യാഗം വലിയ പ്രതിഫലം നൽകുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications