ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം?

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുന്നത് ചിലര്‍ക്കെങ്കിലും ഒരു ക്രേസ് ഉള്ള കാര്യമാണ്. ഇപ്പോള്‍ വലിയ ആവശ്യം ഒന്നുമില്ലാത്ത സാധനങ്ങള്‍ ആണെങ്കില്‍ പോലും ഓണ്‍ലൈനില്‍ അവ കാണുമ്പോള്‍, പ്രത്യേകിച്ച് അല്‍പ്പം വിലക്കുറവില്‍ ഒക്കെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുന്നത് ചിലര്‍ക്കെങ്കിലും ഒരു ക്രേസ് ഉള്ള കാര്യമാണ്. ഇപ്പോള്‍ വലിയ ആവശ്യം ഒന്നുമില്ലാത്ത സാധനങ്ങള്‍ ആണെങ്കില്‍ പോലും ഓണ്‍ലൈനില്‍ അവ കാണുമ്പോള്‍, പ്രത്യേകിച്ച് അല്‍പ്പം വിലക്കുറവില്‍ ഒക്കെ കാണുമ്പോള്‍ അപ്പോ തന്നെ വാങ്ങിക്കും. സാധനം കൈയ്യില്‍ കിട്ടിയാല്‍ അത് എത്ര നാള്‍ ഉപയോഗിക്കുമെന്നതൊക്കെ പിന്നത്തെ കാര്യം. മിക്കതും ആദ്യത്തെ കൗതുകം അവസാനിക്കുമ്പോള്‍ പൊടിപിടിച്ച് വീടിന്റെ ഏതെങ്കിലും മൂലയില്‍ കിടക്കുന്നത് കാണാം.

ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 26,27 തീയ്യതികളില്‍

ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 26,27 തീയ്യതികളില്‍

കോവിഡ് രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്ന് തുടങ്ങിയതോടെ രാജ്യത്ത് മിക്ക ഭാഗങ്ങളിലും ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ വില്‍പ്പനയും വീണ്ടും സജീവമായിത്തുടങ്ങുകയുകാണ്. ഇതിനൊപ്പം ജൂലൈ 26,27 തീയ്യതികളില്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ കൂടി പ്രഖ്യാപിച്ചതോടെ വില്‍പ്പന മണ്‍സൂണ്‍ മഴ പോലെ ഒന്നുകൂടി തകര്‍ക്കുമെന്നുറപ്പാണ്.

ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉത്സവങ്ങള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉത്സവങ്ങള്‍

സാധാരണ സമയങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ചോദന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നടത്തുന്ന പ്രത്യേക വില്‍പ്പന ഉത്സവ സമയങ്ങളില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ നമുക്ക് തോന്നുക സ്വാഭാവികമാണ്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള പ്രിയപ്പെട്ട ഗാഡ്ജറ്റുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ കൊതിപ്പിക്കുന്ന വിലക്കുറവില്‍ മുന്നില്‍ നിരന്ന് നില്‍ക്കുമ്പോള്‍ ആരാണ് ആ പ്രലോഭനത്തില്‍ വീണ് പോകാത്തത് അല്ലേ? ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ പ്രൊഡക്ടുകള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി നിരവധി ഉത്പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഈ പ്രത്യേക വില്‍പ്പന സമയങ്ങളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ലഭിക്കും.

അനാവശ്യ പര്‍ച്ചേസുകള്‍

അനാവശ്യ പര്‍ച്ചേസുകള്‍

നിങ്ങള്‍ വാങ്ങിക്കുവാന്‍ ആഗ്രഹിച്ചിരിക്കുന്ന, കാത്തിരിക്കുന്ന ഒരു ഉത്പ്പന്നം വലിയ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യേക വില്‍പ്പന സമയത്ത് സാധിക്കും. എന്നാല്‍ അതേസമയം തന്നെ വലിയ ഓഫറുകളും വിലക്കുറവുകളുമൊക്കെ കണ്ട് നമുക്ക് ഒരാവശ്യവുമില്ലാത്ത ഉത്പ്പന്നങ്ങളും വെറുതേ വാങ്ങിക്കുവാനുള്ള അടക്കാനാകാത്ത ഒരു തോന്നലും ആ സമയത്ത് നമുക്കുണ്ടാകും. ഫലമോ കൈയ്യിലിരിക്കുന്ന കുറേ പണം ഒരാവശ്യവുമില്ലാതെ ആ വഴിക്കങ്ങ് പോകും.

അമിതമായുള്ള വാങ്ങിക്കല്‍ ഭ്രമം അവസാനിപ്പിക്കാം

അമിതമായുള്ള വാങ്ങിക്കല്‍ ഭ്രമം അവസാനിപ്പിക്കാം

കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍, നാളെ എന്താകുമെന്ന് ഇപ്പോഴും നമുക്ക് പ്രവചിക്കുവാന്‍ സാധ്യമാകാത്ത അവസ്ഥ നിലനിലനില്‍ക്കുന്ന ഈ സമയത്ത് അനാവശ്യ ചിലവുകള്‍ എല്ലാം പൂര്‍ണമായും ഒഴിവാക്കുന്നതാണ് അഭികാമ്യം. ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള അമിതമായുള്ള വാങ്ങിക്കല്‍ ഭ്രമം അവസാനിപ്പിക്കുവാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നമുക്കൊന്ന് നോക്കാം.

തെര്‍ട്ടി ഡേ റൂള്‍

തെര്‍ട്ടി ഡേ റൂള്‍

നിങ്ങള്‍ക്ക് എന്തെങ്കിലും ഒരു സാധനം വാങ്ങിക്കണം എന്ന് തോന്നുകയാണെങ്കില്‍ ഉടനടി പോയി അത് ബുക്ക് ചെയ്യാതെ ഒരു 30 ദിവസം കാത്തിരിക്കാം. 30 ദിവസത്തിന് ശേഷവും അത് വാങ്ങിക്കണം എന്ന് തന്നെയാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അപ്പോള്‍ നിങ്ങള്‍ക്കത് വാങ്ങിക്കാവുന്നതാണ്. ഇനി 30 ദിവസങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളതേപ്പറ്റി ഓര്‍ക്കുന്നേ ഇല്ലെങ്കില്‍ വെറുതേ അതിനായി മുടക്കി നഷ്ടപ്പെടുത്തുമായിരുന്ന തുക നിങ്ങള്‍ ലാഭിച്ചു എന്നാണര്‍ഥം. തെര്‍ട്ടി ഡേ റൂള്‍ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുന്ന പേര്. ഓണ്‍ലൈനില്‍ ഓരോ ഉത്പ്പന്നങ്ങള്‍ കാണുമ്പോഴും ചാടിക്കയറി വാങ്ങിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന രീതിയാണിത്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

ആവശ്യമുള്ള വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കുക

ആവശ്യമുള്ള വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കുക

ഇനി ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന് തയ്യാറെടുക്കുകയാണെങ്കില്‍ ആദ്യം നിങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കുക. ആ ലിസ്റ്റിന് അനുസരിച്ച് മാത്രമായിരിക്കണം പര്‍ച്ചേസ് നടത്തേണ്ടത്. അതിന് പുറമേയുള്ള ഉത്പ്പന്നങ്ങളൊന്നും അധികമായി വാങ്ങിക്കുകയും ചെയ്യരുത്. പെട്ടെന്നുള്ള തോന്നലിന് പുറത്ത് ഓരോന്ന് വാങ്ങിക്കുന്ന ശീലം ഇങ്ങനെ ഒഴിവാക്കാവുന്നതാണ്. നമുക്ക് ആവശ്യമുള്ള വസ്തുക്കള്‍ക്ക് വേണ്ടി മാത്രം നാം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന തുക ചില വഴിക്കാം.

ഓരോ മാസവും ഒരു ബഡ്ജറ്റ് നിശ്ചയിക്കാം

ഓരോ മാസവും ഒരു ബഡ്ജറ്റ് നിശ്ചയിക്കാം

ഇനി ഇതൊന്നും നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഫലപ്രദമായി നടപ്പാക്കുവാന്‍ സാധിക്കുന്നില്ല എങ്കില്‍ ഇത്തരം അണ്‍പ്ലാന്‍ഡ് പര്‍ച്ചേസുകള്‍ക്കായി ഓരോ മാസവും ഒരു ബഡ്ജറ്റ് നിശ്ചയിക്കാം. അതിന് മുകളിലേക്ക് ചിലവുകള്‍ പോകാതിരിക്കുവാന്‍ ഇതുവഴി സാധിക്കും. എപ്പോഴും ഓരോ മാസത്തേക്കും കൃത്യമായ ഒരു ബഡ്ജറ്റ് നിശ്ചയിച്ച് അതു പ്രകാരം ചിലവുകള്‍ നടത്തുന്നതാണ് നല്ല രീതി. എപ്പോഴും ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമുകളില്‍ കയറി സമയം ചിലവഴിക്കാതെ ആ സമയം മറ്റെന്തെങ്കിലും കാര്യത്തിനായി മാറ്റി വയ്ക്കാം.

ചിലവഴിക്കല്‍ ആലോചിച്ച് മാത്രം

ചിലവഴിക്കല്‍ ആലോചിച്ച് മാത്രം

കൂടാതെ ഓരോ ഉത്പ്പന്നം വാങ്ങിക്കുവാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളിയോടെ അടുത്ത സുഹൃത്തുക്കളോടോ അതേപ്പറ്റി അഭിപ്രായം ചോദിക്കാം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകള്‍ എപ്പോഴും നിങ്ങളുടെ ഫോണില്‍ ലഭ്യമാകുന്നത് അടിക്കടി അവയില്‍ കയറി ഉത്പ്പന്നങ്ങള്‍ പരിശോധിക്കുവാനും വാങ്ങിക്കുവാനുമുള്ള ത്വര ഉണ്ടാക്കും. ഇത്തരം അപ്ലിക്കേഷനുകള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാവുന്നതാണ്. ബ്രൗസര്‍ വഴി സ്്‌റ്റോറിന്റെ വെബ്‌സൈറ്റില്‍ കയറി പര്‍ച്ചേസ് നടത്തുന്നത് ഇന്‍സ്റ്റന്റ് ആയി സാധിക്കില്ല എന്നതിനാല്‍ അടിക്കടിയുള്ള സൈറ്റ് സന്ദര്‍ശനം ഇങ്ങനെ ഒഴിവാക്കുവാന്‍ സാധിക്കും.

ഓര്‍ക്കുക ചിലവഴിക്കാത്ത ഓരോ രൂപയും നിങ്ങളുടെ സമ്പാദ്യമാണ്.

Read more about: finance
English summary

how to avoid impulsive buying from online platforms; try these techniques to avoid unnecessary spending | ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം?

how to avoid impulsive buying from online platforms; try these techniques to avoid unnecessary spending
Story first published: Monday, July 12, 2021, 11:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X