ക്യുആര്‍ കോഡ് തട്ടിപ്പുകളില്‍ നിന്നും എങ്ങനെ സുരക്ഷിതരാകാം?

രാജ്യത്ത് ക്യുആര്‍ കോഡ് ( ക്യുക്ക് റെസ്‌പോണ്‍സ് കോഡ്) ഉപയോഗിച്ചുകൊണ്ടുള്ള പണ വിനിമയം ആരംഭിച്ചിട്ട് വളരെ കാലമൊന്നുമായിട്ടില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാലറ്റ് കമ്പനികളാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്.

രാജ്യത്ത് ക്യുആര്‍ കോഡ് ( ക്യുക്ക് റെസ്‌പോണ്‍സ് കോഡ്) ഉപയോഗിച്ചുകൊണ്ടുള്ള പണ വിനിമയം ആരംഭിച്ചിട്ട് വളരെ കാലമൊന്നുമായിട്ടില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാലറ്റ് കമ്പനികളാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. യുപിഐ (യൂനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) സംവിധാനം ഇന്ന് ഏറെ ജനകീയമാണ്. എന്നാല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിനൊപ്പം തട്ടിപ്പുകളുടെ എണ്ണവും ഉയരുന്നുണ്ട് എന്നതിനാല്‍ ഇത്തരം ഇടപാടുകള്‍ ചെയ്യുമ്പോള്‍ ഏറെ സൂക്ഷിക്കേണ്ടതുണ്ട്.

ക്യുആര്‍ കോഡ് തട്ടിപ്പുകളില്‍ നിന്നും എങ്ങനെ സുരക്ഷിതരാകാം?

ഓണ്‍ലൈന്‍ ക്ലാസിഫൈഡുകളിലൂടെയുള്ള തട്ടിപ്പുകള്‍ വ്യാപകമാണ്. ഉദാഹരണത്തിന് നിങ്ങള്‍ പഴയൊരു ഫര്‍ണിച്ചര്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി വച്ചു എന്ന് കരുതുക. തട്ടിപ്പുകാര്‍ ഉത്പ്പന്നത്തില്‍ താത്പര്യമുണ്ടെന്ന് കാണിച്ച് നിങ്ങളുമായി ബന്ധപ്പെടും. വില അന്തിമാമായി നിശ്ചയിച്ചതിന് ശേഷം ചെറിയ തുക നിങ്ങളുടെ അഡ്രസ് ശരിയാണോ എന്ന് പരിശോധിക്കാന്‍ എന്ന രീതിയില്‍ അവര്‍ നിങ്ങള്‍ക്ക് അയച്ചുതരികയും ചെയ്യും.

അങ്ങനെയാണ് അവര്‍ നിങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നത്. അതിന് ശേഷം അവര്‍ നിങ്ങള്‍ക്കായി ഒരു ക്യുആര്‍ കോഡ് അയച്ചു തരും. ബാക്കി പണം സ്വീകരിക്കുന്നതിനായി ആ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യണമെന്നും അവര്‍ നിങ്ങളോട് ആവശ്യപ്പെടും. അത് തട്ടിപ്പാണ്. നിങ്ങള്‍ ആ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സംഭവിക്കുന്നത് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം അയാള്‍ക്ക് അയച്ചു നല്‍കുകയാണ്. പണം അയക്കുവാനല്ലാതെ സ്വീകരിക്കുവാനായി ഒരിക്കലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതില്ല.

പല രീതിയിലാണ് ക്യുആര്‍ കോഡുകള്‍ ദുരുപയോഗം ചെയ്യുന്നത്. ഉദാഹരണത്തിന് വ്യാപാരികളുടെ ക്യുആര്‍ കോഡിന്റെ സ്ഥാനത്ത് തങ്ങളുടെ ക്യുആര്‍ കോഡ് പകരം വയ്ക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. ഉപയോക്താക്കള്‍ക്ക് പണം നല്‍കുവാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ അത് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണം പോകുന്നതിന് പകരം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാണ് പണം പോവുക.

പ്രയാസമെന്തെന്ന് വച്ചാല്‍ മനുഷ്യന് ക്യുആര്‍ കോഡ് ഡീകോഡ് ചെയ്യാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പായി പണം സ്വീകരിക്കേണ്ടുന്ന വ്യക്തിയുടേ പേര് നോക്കി ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഒപ്പം ഒരു സാഹചര്യത്തിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൊണ്ട് നിങ്ങള്‍ക്ക് പണം സ്വീകരിക്കുവാന്‍ സാധിക്കുകയില്ല. അങ്ങനെ ആരെങ്കിലും നിങ്ങളോട് പറഞ്ഞാല്‍ ഉറപ്പിച്ചോളൂ, അത് തട്ടിപ്പാണ്.

തട്ടിപ്പുകാര്‍ ആള്‍ക്കാരുടെ മനശാസ്ത്രം നന്നായി മനസ്സിലാക്കി വച്ചിട്ടുണ്ടാകും. നിങ്ങളുടെ വിശ്വാസം നേടിയെടുക്കാനും ധൃതിയില്‍ ഇടപാടുകള്‍ നടത്തുന്നതിനുമായി അവര്‍ പല വഴികളും സ്വീകരിച്ചേക്കാം. ഇക്കാര്യങ്ങളൊക്കെ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X