സ്ഥിരമായ നിക്ഷേപത്തിലൂടെ ഏതൊരാൾക്കും കോടീശ്വരനാകാൻ സാധിക്കുമൊ. അതെങ്ങനെ സാധിക്കുമെന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ താഴെ പറയുന്ന മുഴുവൻ കാര്യങ്ങളും വായിക്കണം. സാമ്പത്തിക അച്ചടക്കവും, പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും ചെയ്താൽ ഏത് മനുഷ്യനും കുറച്ച് കാലം കൊണ്ട് 1 കോടി രൂപയ്ക്ക് മുകളിൽ സമ്പാദ്യം കണ്ടെത്താൻ സാധിക്കും. എങ്ങനെയാണെന്ന് നമുക്ക് വിശദമായി നോക്കാം.
എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ
പുതിയ കാലത്ത് നിരവധി നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. അതിൽ എസ്ഐപി വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഏറ്റവും മികച്ചതാണ്. എസ്ഐപികൾ ഏതെങ്കിലും മ്യൂച്വൽ ഫണ്ടിൽ ഒരു നിശ്ചിത തുക സ്ഥിരമായ ഇടവേളയിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നു. ആ തുക ഒരു പക്ഷെ 1000,2000,3000 അല്ലെങ്കിൽ 500 രൂപ വരയാകാം.
ശരാശരി 12 മുതൽ 15 ശതമാനം വരെ വരുമാനമാണ് പ്രതിവർഷം എസ്ഐപി നിക്ഷേപത്തിലൂടെ ലഭിക്കുക. അതോടൊപ്പം കൂട്ടുപലിശയുടെ ഗുണം കൂടി ലഭിക്കും എന്നതും എസ്ഐപി നിക്ഷേപത്തിന്‍റെ നേട്ടമാണ്.

സ്റ്റെപ്പ്-അപ്പ് എസ്ഐപി
നിരവധി എസ്ഐപി നിക്ഷേപ മാർഗങ്ങളുണ്ട്. എന്നാൽ സ്റ്റെപ്പ്-അപ്പ് എസ്ഐപികൾ കുറഞ്ഞ കാലത്തിനുള്ളിൽ കൂടുതൽ തുക കണ്ടെത്താൻ നിങ്ങളെ സഹായിക്കും. നിക്ഷേപകർ അവരുടെ എസ്ഐപി തുക ഓരോ വർഷവും ഒരു നിശ്ചിത ശതമാനം വർധിപ്പിക്കുക എന്നതാണ് സ്റ്റെപ്പ് അപ്പ് എസ്‌ഐപി കൊണ്ട് ഉദ്ദേശിക്കുന്നത്.
1 കോടി രൂപ എങ്ങനെ കണ്ടെത്താം...?
നിങ്ങൾ എല്ലാ മാസവും 5,400 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരു വർഷം 64,800 രൂപ. ഈ നിക്ഷേപം നിങ്ങൾ 20 വർഷം തുടരുകയാണെങ്കിൽ സമ്പാദ്യമായി 49.67 ലക്ഷം രൂപ ലഭിക്കും. എന്നാൽ 25 വർഷമാണ് നിക്ഷേപ കാലാവധിയെങ്കിൽ 91.9 ലക്ഷം രൂപ നേടാം.
എന്നാൽ സ്റ്റെപ്പ്-അപ്പ് എസ്ഐപിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ കൂടുതൽ തുക കണ്ടെത്താൻ സാധിക്കും. എല്ലാ വർഷവും നിക്ഷേപ തുകയിൽ 5 ശതമാനം വർധനവ് വരുത്തുക. അതായത് ആദ്യ വർഷം എല്ലാ വർഷവും 5,400 രൂപ. രണ്ടാം വർഷത്തിൽ എല്ലാ മാസവും 5,670 രൂപ നിക്ഷേപിക്കണം. വീണ്ടും, മൂന്നാം വർഷത്തിൽ, നിങ്ങളുടെ പ്രതിമാസ നിക്ഷേപം 5% വർദ്ധിപ്പിക്കണം. അതായത് എല്ലാ മാസവും 5,953.5 രൂപ നിക്ഷേപിക്കും.
20 വർഷം ഈ രീതിയിൽ നിക്ഷേപം ക്രമീകരിച്ചാൽ നിങ്ങൾക്ക് 68.87 ലക്ഷം രൂപ നേടാം. എന്നാൽ 5 വർഷത്തേക്ക് കൂടി നിക്ഷേപം തുടർന്നാൽ അതായത് 25 വർഷം കൊണ്ട് ലഭിക്കുന്ന തുക 1.34 കോടി രൂപയായിരിക്കും.

3.65 കോടി രൂപ നേടാം
മുകളിൽ പറഞ്ഞ രീതിയിൽ നിങ്ങൾ 10 ശതമാനം വർധനവ് എല്ലാ വർഷവും വരുത്തിയാൽ 25 വർഷം കൊണ്ട് 2.12 കോടി രൂപ നേടാം. എന്നാൽ എല്ലാ വർഷവും നിക്ഷേപ തുകയിൽ 15 ശതമാനം വർധനവ് വരുത്താൻ നിങ്ങൾക്ക് സാധിച്ചാൽ 25 വർഷം കൊണ്ട് ലഭിക്കുന്ന തുക എന്നത് 3.65 കോടി രൂപയായിരിക്കും.
ദീർഘകാല ലക്ഷ്യങ്ങൾക്ക് ഏറ്റവും അനുയോജ്യം
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വസ്തു വാങ്ങൽ അല്ലെങ്കിൽ വിരമിക്കൽ തുടങ്ങിയ വിവിധ ദീർഘകാല ലക്ഷ്യങ്ങൾക്ക് എസ്ഐപി നിക്ഷേപം ഏറ്റവും അനുയോജ്യമാണ്. സ്റ്റെപ്പ്-അപ്പ് എസ്ഐപി പണപ്പെരുപ്പത്തിൻ്റെ പ്രതികൂല ആഘാതം നേരിടാൻ സഹായിക്കുക മാത്രമല്ല, ശമ്പള വർദ്ധനവ് പോലെയുള്ള വരുമാനത്തിലെ വർദ്ധനവിന് അനുസൃതമായി നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
