ആരാണ് കോടീശ്വരനാകാൻ ആഗ്രഹിക്കാത്തത്? സമ്പത്ത് സൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ല, അതുപോലെ അത്രയും പ്രയാസകരവുമല്ല. ശരിയായ രീതിയിൽ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്താൽ നിങ്ങളുടെ ലക്ഷ്യവും സാക്ഷാത്കരിക്കും. ലോകത്ത് നിരവധി കോടീശ്വരൻമാരുണ്ട്, എല്ലാവരുടേയും വളർച്ച വ്യത്യസ്തമായിരിക്കും. പക്ഷേ ലക്ഷ്യം ഒന്നാണ് പണം.
പണമുണ്ടാക്കാൻ ആഗ്രഹിച്ചാൽ മാത്രം പോര, അതിനു വേണ്ടി നിരന്തരം പരിശ്രമിക്കണം എന്നതും യാഥാർത്ഥ്യം. ഇന്ന് എളുപ്പത്തിൽ പെട്ടെന്ന് പണം സമ്പാദിക്കാനുള്ള നിരവധി മാർഗങ്ങളുണ്ട്. പക്ഷേ ദീർഘകാലം കൊണ്ട് വളരുന്ന സമ്പത്താണ് ശക്തിയാർജ്ജിക്കുകയുള്ളൂ. മാത്രമല്ല, പണം സമ്പാദിക്കുന്നതിനൊപ്പം നിങ്ങളുടെ ജീവിത ചിലവുകളും മാറ്റിയെടുക്കേണ്ടി വരും. പണം അനാവശ്യമായി ചിലവഴിക്കുന്ന ഒരു വ്യക്തിക്ക് പണം സമ്പാദിക്കാൻ ഏറെ കടമ്പകൾ കടക്കേണ്ടി വരും.
എങ്ങനെ ഒരു കോടീശ്വരനാകാം? ഈ ആറ് വഴികൾ ശ്രദ്ധിച്ചാൽ വലിയ സമ്പത്ത് സൃഷ്ടിക്കാൻ നിങ്ങൾക്കും സാധിക്കും.
1. ഒരു ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കുക
ഇത്തരമൊരു പ്ലാൻ നിങ്ങളുടെ ലക്ഷ്യങ്ങളെ കൂടുതൽ വ്യക്തതയുള്ളതാക്കും.
വരുമാനവും ചെലവുകളും: നിങ്ങളുടെ വരുമാനവും ചെലവുകളും ട്രാക്ക് ചെയ്യുക.
- കടം: ക്രെഡിറ്റ് കാർഡ് ബാലൻസുകൾ, വായ്പകൾ എന്നിവയുൾപ്പെടെ നിങ്ങളുടെ എല്ലാ കടങ്ങളും എഴുതി വെക്കുക.
- സമ്പാദ്യവും നിക്ഷേപങ്ങളും: സമ്പാദ്യവും നിങ്ങളുടെ നിക്ഷേപങ്ങളും വിലയിരുത്തുക.
- ലക്ഷ്യങ്ങൾ: വീട് വാങ്ങുക, ഒരു ബിസിനസ്സ് ആരംഭിക്കുക തുടങ്ങിയ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തയ്യാറാക്കുക.
- ബജറ്റ്: നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതും നിങ്ങളുടെ ചെലവുകൾ ട്രാക്ക് ചെയ്യുന്നതുമായ ഒരു ബജറ്റ് തയ്യാറാക്കുക.

2. സമ്പാദ്യശീലം വളർത്തിയെടുക്കുക
സമ്പാദ്യ ശീലം ഒരു പ്രധാനപ്പെട്ട ഘടകമാണ്. ചെറിയ തുക ശേഖരിച്ച് അത് വലിയ തുകയായി സൂക്ഷിക്കുന്നത് നിങ്ങളുടെ വലിയ സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള മികച്ച ചവിട്ടു പടിയാണ്. അപ്രതീക്ഷിതമായ വലിയ ചിലവ് ഉണ്ടാകുമ്പോൾ കടം വാങ്ങുവാനോ, ക്രെഡിറ്റ് കാർഡ് ലോൺ എടുക്കാനോ ശ്രമിക്കാതെ സമ്പാദ്യത്തിൽ നിന്നും പിൻവലിക്കാം. ഇതിലൂടെ അമിതമായ ബാധ്യത ഒഴിവാക്കാം. ഓരോ വർഷവും ശമ്പളം വർദ്ധിക്കുമ്പോൾ അതിൽ നിന്നും നിശ്ചിത തുക വീണ്ടും സമ്പാദ്യത്തിലേക്ക് തന്നെ മാറ്റി വെക്കാൻ ശ്രമിക്കുക.
3. ചിലവുകൾ ക്രമീകരിക്കുക..
നിങ്ങൾ സമ്പാദിക്കുന്നതിനേക്കാൾ കുറവ് തുക മാത്രം ചെലവഴിക്കുക. സമ്പത്ത് വർദ്ധിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് ഇത്. അമിതമായി ചിലവഴിച്ചാൽ സമ്പാദ്യത്തിലേക്ക് പണം എത്തില്ല. നിങ്ങളുടെ ശമ്പളത്തിന്റെ എത്ര ശതമാനം സമ്പാദ്യത്തിലേക്ക് മാറ്റണമെന്ന് ആദ്യമേ തീരുമാനിക്കുക. ഒപ്പം ചിലവ് തുകയെ കുറിച്ചും വ്യക്തമായ ധാരണ പുലർത്തുക.
4. കടം എടുക്കാതിരിക്കുക..
വായ്പ എടുത്ത് ബാധ്യത വർദ്ധിപ്പിക്കുന്നതിനേക്കാൾ നല്ലത് സ്വയം സമ്പാദിക്കുന്നതാണ്. കടം വരുമ്പോൾ വരുമാനത്തിന്റെ ഒരു ഭാഗം കടം തീർക്കാൻ വേണ്ടി പ്രയാസപ്പെടണം. അഥവാ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അവ ബുദ്ധിപരമായി പ്രയോഗിക്കുക, ഒന്നിലധികം വായ്പകൾ എടുക്കാതിരിക്കുക. കടം എടുക്കുമ്പോൾ തിരിച്ചടവിനൊപ്പം വലിയ തുക പലിശയിനത്തിലും ഈടാക്കുമെന്ന് മറക്കരുത്.
5. നിക്ഷേപിക്കുക
നിക്ഷേപം ആരംഭിക്കാൻ നിങ്ങൾക്ക് ധാരാളം പണം ആവശ്യമില്ല. ചെറിയ തുകയിലൂടെ നിക്ഷേപിച്ച് തുടങ്ങാം. എന്നാൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് വലിയ സമ്പത്ത് സൃഷ്ടിക്കാൻ എപ്പോഴും നല്ലത്. നേരത്തെ നിക്ഷേപം ആരംഭിച്ചാൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ വലിയ തുക ക്രെഡിറ്റാവും. മ്യൂച്വൽ ഫണ്ട് നിക്ഷേപം, പി.പി.എഫ് തുടങ്ങിയ നിരവധി പദ്ധതികളുണ്ട്. ദീർഘകാലത്തേക്ക് കൂട്ടുപലിശയുടെ നേട്ടവും ഉറപ്പാക്കാൻ സാദിക്കുന്ന നിക്ഷേപങ്ങൾ അപ്രതീക്ഷിത ലാഭവും നൽകും.
6. സ്വന്തം ബിസിനസ്സ് ആരംഭിക്കുക
ബിസിനസ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് ഈ മാർഗത്തിലൂടെ കോടീശ്വരനാവാം. മാർക്കറ്റിനെ കുറിച്ചും ബിസിനസിനെ കുറിച്ചും വ്യക്തമായി മനസിലാക്കിയ ശേഷം ഇത്തരം തീരുമാനങ്ങളിലേക്ക് എത്തുക. ചെറുകിട സംരംഭം, ഓൺലൈൻ ബിസനസ് തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. ലോകോത്തര കോടീശ്വരൻമാർ പലരും ബിസിനസിലൂടെയാണ് വളർന്നത് എന്നതും സത്യമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications