റിസ്‌ക് എടുക്കാതെ കോടീശ്വരനാകണോ? 500 രൂപ മുടക്കി ഈ നിക്ഷേപം ആരംഭിക്കൂ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിസ്ഥാനപരമായി പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നത് ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. ഭാവിയിലേക്ക് നമ്മുടെ എന്തെങ്കിലും പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള കരുതല്‍ സമ്പാദ്യമെന്ന് പറയാം. ആ ലക്ഷ്യം എന്ന് പറയുന്നത് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമാകാം, അവരുടെ വിവാഹമാകാം, സ്വന്തമായി നല്ലൊരു വീട് വീട് വയ്ക്കുന്നതാവാം. ഇനി അതൊന്നുമല്ലെങ്കില്‍ റിട്ടയര്‍മെന്റ് ജീവിതത്തില്‍ മതിയായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സമ്പാദ്യം കരുതുന്നതിനാവാം.

 

നിക്ഷേപ സുരക്ഷിതത്വം

നിക്ഷേപ സുരക്ഷിതത്വം

പിപിഎഫിനെ ആകര്‍ഷകമാക്കുന്നത് അത് ഉറപ്പുനല്‍കുന്ന നിക്ഷേപ സുരക്ഷിതത്വമാണ്. സാധാരണക്കാര്‍ക്ക് ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ സമ്പാദ്യം വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ പദ്ധതിയായും പിപിഎഫ് ഉപയോഗപ്പെതുത്താം. പിപിഎഫില്‍ നിന്നുള്ള നേട്ടം താരതമ്യേന കുറവാണെങ്കിലും ഒട്ടും റിസ്‌ക് ഇല്ലാതെ മുതല്‍ തുകയ്ക്ക് പരിപൂര്‍ണ സുരക്ഷിത്വമുണ്ട് ഒപ്പം നിക്ഷേപകന് ഉറപ്പുള്ള വരുമാനവും ലഭിക്കുന്നു.

നേരത്തെ റിട്ടയര്‍മെന്റ് ആഗ്രഹിക്കുന്നവര്‍ക്ക്

നേരത്തെ റിട്ടയര്‍മെന്റ് ആഗ്രഹിക്കുന്നവര്‍ക്ക്

നേരത്തെ റിട്ടയര്‍മെന്റ് ആഗ്രഹിക്കുന്ന പുതുതലമുറയിലെ യുവാക്കള്‍ക്കും പിപിഎഫിനെ ആശ്രയിക്കാവുന്നതാണ്. അത്തരക്കാര്‍ക്ക് റിട്ടയര്‍മെന്റ് ജീവിതത്തിനായുള്ള തുക പിപിഎഫിലൂടെ കണ്ടെത്താം. എന്‍പിഎസ് പോലുള്ള മിക്ക പെന്‍ഷന്‍ പദ്ധതികളും 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴേ മെച്യൂരിറ്റിയാവുകയുള്ളൂ. എന്നാല്‍ പിപിഎഫില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക ബാങ്കിലിട്ട് പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കാന്‍ സാധിക്കും.

നികുതി ഇളവും മറ്റ് പ്രത്യേകതകളും

നികുതി ഇളവും മറ്റ് പ്രത്യേകതകളും

പിപിഎഫിന്റെ മറ്റൊരു പ്രത്യേകത നികുതി ഇളവാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്നത്. പലിശ ഉള്‍പ്പെടെയുള്ള വരുമാനം പൂര്‍ണമായും നികുതിമുക്തമാണ്. 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഏത് ഇന്ത്യന്‍ പൗരനും പിപിഎഫ് പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും. ഇനി പ്രായപൂര്‍ത്തിയാകാത്ത കൂട്ടികള്‍ക്ക് വേണ്ടി അവരുടെ രക്ഷിതാക്കള്‍ക്ക് പിപിഎഫ് അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യവുമുണ്ട്.

ഒരു വ്യക്തിയ്ക്ക് ഒരു അക്കൗണ്ട് മാത്രം

ഒരു വ്യക്തിയ്ക്ക് ഒരു അക്കൗണ്ട് മാത്രം

എന്നാല്‍ ഒരു വ്യക്തിയ്ക്ക് ഒറ്റ പിപിഎഫ് അക്കൗണ്ട് മാത്രം എന്ന നിബന്ധന കൂടിയുണ്ട്. എന്‍ആര്‍ഐ വ്യക്തികള്‍ക്ക് പിപിഎഫ് നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ അക്കൗണ്ട് ആരംഭിച്ചതിന് ശേഷം വിദേശത്ത് പോകുന്ന വ്യക്തികള്‍ക്ക് നിക്ഷേപ കാലാവധി തീരും വരെ അക്കൗണ്ടില്‍ നിക്ഷേപം തുടരുവാന്‍ സാധിക്കും. ബാങ്കുകളില്‍ വഴിയും പോസ്റ്റ് ഓഫീസുകള്‍ വഴിയുമാണ് പിപിഎഫ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. ഓണ്‍ലൈനായി അ്ക്കൗണ്ട് തുറക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.

നിക്ഷേപ കാലാവധി

നിക്ഷേപ കാലാവധി

15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി. അതിനിടയ്ക്ക് പിന്മാറുവാന്‍ നിക്ഷേപകന് സാധിക്കുകയില്ല. 5 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭാഗികമായി നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കും. വായ്പയായി എടുക്കുവാനും കഴിയും. നിക്ഷേപകന്റെയോ, പങ്കാളിയുടെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസം, മാരകരോഗ ചികിത്സ, വിദേശത്തേക്കു താമസം മാറ്റുക തുടങ്ങിയ സാഹചര്യങ്ങളില്‍ നിക്ഷേപം പിന്‍വലിക്കുവാന്‍ അനുവദിക്കും.

നിക്ഷേപം നീട്ടാം

നിക്ഷേപം നീട്ടാം

നിക്ഷേപ കാലാവധിയായ 15 വര്‍ഷം പൂര്‍ത്തിയായാല്‍ പിപിഎഫ് നിക്ഷേപകന് അഞ്ച് വര്‍ഷത്തേക്ക് വീതം നിക്ഷേപം ദീര്‍ഘിപ്പിക്കുവാനുള്ള സൗകര്യവുണ്ട്. ഇതിനായി പിപിഎഫ് അക്കൗണ്ട് ആരംഭിച്ച ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അപേക്ഷ നല്‍കിയാല്‍ മതിയാകും. പിന്നീട് പണം നിക്ഷേപിച്ചോ അല്ലാതെയോ അക്കൗണ്ട് ഉടമയുടെ താത്പര്യമനുസരിച്ച് പിപിഎഫ് അക്കൗണ്ട് തുടരാം.

പലിശ നിരക്ക്

പലിശ നിരക്ക്

നിലവില്‍ 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഓരോ പാദത്തിലും പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ വിശകലനം ചെയ്ത് പുതുക്കി നിശ്ചയിക്കാറുണ്ട്. ചുരുങ്ങിയത് 500 രൂപ നിക്ഷേപിച്ചു കൊണ്ട് ഒരു വ്യക്തിയ്ക്ക് പിപിഎഫ് നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്.

കുറഞ്ഞ നിക്ഷേപം 500 രൂപ

കുറഞ്ഞ നിക്ഷേപം 500 രൂപ

ഒരു വര്‍ഷം കുറഞ്ഞത് 500 രൂപയെങ്കിലും നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടതുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ അക്കൗണ്ട് നിര്‍ജ്ജീവമാകും. മുടങ്ങിയ കാലയളവിലെ ചുരുങ്ങിയ നിക്ഷേപവും ഓരോ വര്‍ഷത്തേക്ക് 50 രൂപ ഫൈനും ചേര്‍ത്ത് അടച്ചാല്‍ അക്കൗണ്ട് വീണ്ടും ഉപയോഗിക്കുവാന്‍ സാധിക്കും. നിങ്ങള്‍ വായ്പ എടുത്തോ, ജാമ്യം നിന്നോ ബാധ്യതകള്‍ ഉണ്ടായാലും ബാങ്കുകള്‍ക്കോ കോടതികള്‍ക്കോ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് മരവിപ്പിക്കാനോ കണ്ടുകെട്ടാനോ സാധിക്കുകയില്ല.

പലിശ കണക്കാക്കുന്നത്

പലിശ കണക്കാക്കുന്നത്

നിക്ഷേപകന്‍ മരണപ്പെടുന്ന സാഹചര്യങ്ങളില്‍ നോമിനിക്ക് തുക കൈപ്പറ്റുവാന്‍ സാധിക്കും. എന്നാല്‍ അതേ അക്കൗണ്ട് തുടരുവാന്‍ സാധിക്കുകയില്ല. ജോയിന്റ് അക്കൗണ്ട് സേവനവും പിപിഎഫില്‍ ലഭ്യമല്ല. ഓരോ മാസവും 5 മുതല്‍ 30 വരെയുള്ള തീയ്യതികള്‍ക്കുള്ളിലെ പിപിഎഫ് അക്കൗണ്ടിലെ കുറഞ്ഞ നിക്ഷേപത്തിനാണ് പലിശ കണക്കാക്കുക. 5-ാം തീയ്യതിയ്ക്ക് മുമ്പാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ ആ തുക ഉള്‍പ്പെടെ ചേര്‍ത്തുള്ള പലിശ നിങ്ങള്‍ക്ക് ലഭിക്കും.

ഓരോ മാസവും അഞ്ചാം തീയ്യതിയ്ക്ക് മുമ്പ് നിക്ഷേപം

ഓരോ മാസവും അഞ്ചാം തീയ്യതിയ്ക്ക് മുമ്പ് നിക്ഷേപം

അതിനാല്‍ ഓരോ മാസവും ഒറ്റത്തവണയായാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ അത് അഞ്ചാം തീയ്യതിയ്ക്ക് മുമ്പ് നടത്തുത ഉയര്‍ന്ന പലിശത്തുക നേടുവാന്‍ സഹായിക്കും. വാര്‍ഷികാടിസ്ഥാനത്തില്‍ കൂട്ടുപലിശ തോതിലാണ് പലിശ കണക്കാക്കുക. ഓരോ വര്‍ഷത്തേയും പലിശ മുതലിനോടു േചര്‍ത്താണ് അടുത്ത വര്‍ഷത്തെ പലിശ കണക്കാക്കുന്നത്.

മാസം 12,500 രൂപ വീതം നിക്ഷേപിച്ചാല്‍

മാസം 12,500 രൂപ വീതം നിക്ഷേപിച്ചാല്‍

ഒരോ മാസവും 12,500 രൂപ വീതം നിക്ഷേപിച്ചാല്‍ നിലവിലെ 7.1% പലിശ നിരക്കനുസരിച്ച് വിവിധ കാലാവധികളില്‍ ലഭിക്കുന്ന തുക അറിയാം.

15 വര്‍ഷത്തെ പലിശ ആകെയുള്ള നിക്ഷേപത്തുകയെക്കാളും കുറവാണ്. എന്നാല്‍ 20, 25 വര്‍ഷങ്ങളില്‍ കിട്ടുന്ന പലിശ നിക്ഷേപ സംഖ്യയെക്കാള്‍ കൂടുതലാണ്. മാത്രമല്ല, ലഭിക്കുന്നത് നിക്ഷേപത്തുകയുടെ ഇരട്ടിയിലും അധികമാണ്.

നിക്ഷേപ കാലാവധി നിക്ഷേപ സംഖ്യ പലിശ ആകെ
15 വര്‍ഷം 22,50,000 18,18,209 40,68,209
20 വര്‍ഷം 30,00,000 36,58,288 66,58,288
25 വര്‍ഷം 37,50,000 65,58,015 1,03,08,015

20-25 വര്‍ഷത്തെ കണക്കുകളില്‍ ഏഴര ലക്ഷം രൂപയാണ് അഞ്ചു വര്‍ഷം കൊണ്ട് അധികമായി അടയ്ക്കുന്നത്. എന്നാല്‍, ഈ രണ്ടു കാലയളവില്‍ തിരികെ ലഭിക്കുന്ന തുകയുടെ വ്യത്യാസം 36,49,727 രൂപയാണ് (10,303,015-66,58,288-36,49,727). അഞ്ചു വര്‍ഷത്തേക്ക് ഏഴര ലക്ഷം രൂപ കൂടി നിക്ഷേപിക്കുമ്പോള്‍ മെച്യൂരിറ്റി തുകയില്‍ 36,49,727 രൂപ അധികമായി ലഭിക്കുന്നു. കൂട്ടുപലിശയുടെ ശക്തിയാണിത്.

കോട്ടങ്ങള്‍

കോട്ടങ്ങള്‍

എന്നാല്‍ മ്യൂച്വല്‍ ഫണ്ട്, എന്‍പിഎസ് എന്നിവയെ അപേക്ഷിച്ച് പിപിഎഫില്‍ നേട്ടം കുറവാണ്. മൂന്നു മാസം കൂടുമ്പോള്‍ പലിശ മാറുമെന്നതിനാല്‍ നിലവിലെ പലിശ ഇനിയും കുറയാനും സാധ്യതയുണ്ട്. 15 വര്‍ഷമെന്ന ലോക്ക് ഇന്‍ പീരിയഡും വര്‍ഷം ഒന്നര ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനാകില്ലെന്നതും പിപിഎഫിന്റെ പരിമിതികളാണെന്ന് പറയാം.

Read more about: ppf smart investment
English summary

How To Become A Millionaire Without Risk By starting Investment at RS 500 a Month, Know In Detail | റിസ്‌ക് എടുക്കാതെ കോടീശ്വരനാകണോ? 500 രൂപ മുടക്കി ഈ നിക്ഷേപം ആരംഭിക്കൂ!

How To Become A Millionaire Without Risk By starting Investment at RS 500 a Month, Know In Detail
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X