റിട്ടയർമെന്റ് ജീവിതത്തിലേയ്ക്ക് എത്തുമ്പോൾ വലിയൊരു തുക ഒറ്റത്തവണയായി ലഭിക്കാൻ ശ്രമിക്കുന്നുണ്ടോ? ജോലിയിൽ നിന്നും വിരമിക്കുമ്പോൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വലിയൊരു സമ്പാദ്യം ഉണ്ടാവണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ നിങ്ങളുടെ സാലറി മാത്രം ഉണ്ടെങ്കിൽ ഈ ലക്ഷത്തിലേക്ക് എത്താൻ സാധിക്കില്ല. അതിനായി നേരത്തെ മികച്ച സ്കീമുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ലത്.
റിട്ടയർമെന്റ് പ്ലാനിംഗ് ഒരു വലിയ തയ്യാറെടുപ്പാണ്. കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കിൽ റിട്ടയർമെന്റ് സമയത്ത് വലിയ തുക എന്ന ലക്ഷ്യം കൈവരിക്കാനാവില്ല. അതിനായി മ്യൂച്വൽ ഫണ്ട് എസ്.ഐ.പികളിൽ നിക്ഷേപിക്കുന്നത് ഫലപ്രദമായ മാർഗമാണ്. ഇതിലൂടെ വമ്പൻ നേട്ടം സൃഷ്ടിക്കാനാവും. എസ്.ഐ.പി നിക്ഷേപങ്ങൾ ഒരിക്കലും 100 ഉറപ്പുള്ള റിട്ടേണുകളല്ല. പക്ഷേ നിങ്ങൾക്ക് പ്രതീക്ഷയ്ക്കും അപ്പുറം സമ്പാദിക്കാൻ സാധിക്കും. അതിനായി കൃത്യമായ ഇടവേളകളിൽ നിങ്ങൾ നിക്ഷേപിക്കണം.
എന്നാൽ ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി നിങ്ങളുടെ ദൈനംദിന ചിലവുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം. അതിൽ നിങ്ങൾക്ക് നിക്ഷേപത്തിൻ്റെ 50:30:20 എന്ന സ്ട്രാറ്റജി ഉപയോഗപ്പെടുത്താം. ഇതിലൂടെ അനാവശ്യ ചിലവുകൾ ഒഴിവാക്കി അതെല്ലാം നിങ്ങളുടെ നിക്ഷേപത്തിലേക്ക് മാറ്റാൻ സാധിക്കണം.
50:30:20 എന്നത് ഒരു ഇൻവെസ്റ്റ്മെന്റ് ഫോർമുലയാണ്. ഈ എസ്.ഐ.പി ഇൻവെസ്റ്റ്‌മെൻ്റ് ഫോർമുല അനുസരിച്ച്, നിങ്ങളുടെ ശമ്പളത്തിൻ്റെ 50 ശതമാനം വീട്ടു വാടക, ബില്ലുകൾ തുടങ്ങിയ അടിസ്ഥാന ദൈനംദിന ആവശ്യങ്ങൾക്കായി നീക്കിവയ്ക്കണം. 30 ശതമാനം വസ്ത്രങ്ങൾ, ഗാഡ്‌ജെറ്റുകൾ, ആഭരണങ്ങൾ, തുടങ്ങിയ പ്രാധാന്യമില്ലാത്ത കാര്യങ്ങൾക്കായി ഉപയോഗിക്കാം. എന്നാൽ ബാക്കിയുള്ള 20% പ്രതിമാസ എസ്.ഐ.പിയിൽ നിക്ഷേപിക്കാം.

ഈ ഫോർമുല എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
പ്രതിമാസ വരുമാനം 30,000 രൂപയുള്ള വ്യക്തിയ്ക്ക് ഈ ഫോർമുല എങ്ങനെ പ്രവർത്തിക്കും?;
- ജീവിതച്ചെലവുകൾക്ക് 50%: ദൈനംദിന അവശ്യ ചെലവുകൾക്കായി 15,000 രൂപ ഉപയോഗിക്കണം.
- വാങ്ങാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് 30%: ഇതിനായി ഓരോ മാസവും 9,000 രൂപ ഉപയോഗിക്കുക.
- എസ്.ഐ.പി നിക്ഷേപങ്ങൾക്ക് 20%: ബാക്കിയുള്ള 6,000 രൂപ ഓരോ മാസവും ഒരു എസ്.ഐ.പിയിൽ നിക്ഷേപിക്കണം.
6,000 രൂപ നിക്ഷേപിക്കാം..
മുകളിലെ കണക്ക് പ്രകാരം നിങ്ങൾ ഓരോ മാസവും എസ്.ഐ.പിയിൽ 6,000 രൂപ നിക്ഷേപിച്ചാൽ 35 വർഷത്തിനുള്ളിൽ 3.89 കോടി രൂപ റിട്ടയർമെൻ്റ് കോർപ്പസ് ഉണ്ടാക്കാൻ കഴിയും. 35 വർഷത്തേക്ക് എല്ലാ മാസവും 6,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ മൊത്തം 25,20,000 രൂപയാണ് നിക്ഷേപിക്കുന്നത്. എന്നാൽ ഏകദേശം 12 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ 35 വർഷത്തിനുള്ളിൽ ഏകദേശം 3,64,51,614 രൂപയാകും ലഭിക്കുന്ന മൊത്തം തുക.
എന്നാൽ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എസ്.ഐ.പി എന്നത് ഒരു മാർക്കറ്റ്-ലിങ്ക്ഡ് സ്കീമാണ്. അതിനാൽ നിങ്ങൾക്ക് എത്ര റിട്ടേണുകൾ ലഭിക്കുമെന്ന് ഉറപ്പില്ല. മാത്രമല്ല സ്ഥിരമായ റിട്ടേൺ ലഭിക്കില്ല. മുകളിൽ സൂചിപ്പിച്ച 12 ശതമാനം റിട്ടേൺ ഒരു എസ്റ്റിമേറ്റ് ആണ്. വിപണി സാഹചര്യങ്ങളെ ആശ്രയിച്ച് യഥാർത്ഥ വരുമാനം വ്യത്യാസപ്പെടാം.
ഇതിലും ഉയർന്ന പലിശ നിരക്കിൽ എത്ര റിട്ടേൺ കിട്ടും?
1) ഈ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് 13 ശതമാനം റിട്ടേൺ ലഭിച്ചാൽ 35 വർഷത്തിന് ശേഷം മൊത്തം 5,11,39,104 രൂപയായി വളരും.
2) ഇനി നിങ്ങൾക്ക് 14 ശതമാനം റിട്ടേൺ ലഭിച്ചാൽ 35 വർഷത്തിന് ശേഷം മൊത്തം 6,73,94,916 രൂപയായി ഉയരും.
3) എന്നാൽ 15 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് 35 വർഷത്തിന് ശേഷം മൊത്തം 8,91,63,869 രൂപയായി സമ്പാദിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
