ഭവന വായ്പ ഉപയോഗിച്ച് ഒരു വീട് പണിയുവാനോ വാങ്ങുവാനോ പദ്ധതിയുള്ള വ്യക്തായാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ പ്രതിമാസ ചിലവുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഈക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ്സ് അഥവാ ഇഎംഐ ആയിരിക്കും
ഭവന വായ്പ ഉപയോഗിച്ച് ഒരു വീട് പണിയുവാനോ വാങ്ങുവാനോ പദ്ധതിയുള്ള വ്യക്തായാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ പ്രതിമാസ ചിലവുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഈക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ്സ് അഥവാ ഇഎംഐ ആയിരിക്കും. അതുകൊണ്ടു തന്നെ വായ്പയ്ക്കായി ബാങ്കിനെ സമീപിക്കും മുമ്പ് ഇഎംഐ തുക ഏകദേശം എത്രയാകുമെന്ന് കണക്കാക്കുവാന്‍ ഏവരും ശ്രമിക്കാറുണ്ട്.

ഇഎംഐ തുകയില്‍ രണ്ട് ഭാഗങ്ങളാണുള്ളത്, മുതലും പലശയും. വായ്പ എടുത്തതിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ പലിശ തുകയായിരിക്കും ഇഎംഐയില്‍ കൂടുതല്‍ ഭാഗവും വഹിക്കുന്നത്. എന്നാല്‍ വായ്പ കാലാവധി അവസാനിക്കുമ്പോഴേക്കും ഇഎംഐയുടെ മുഖ്യഭാഗം മുതല്‍ തുകയായി മാറും.
പ്രതിമാ, ഇഎംഐ തുക കണക്കാാക്കുന്നത് മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. കുടിശ്ശികയുള്ള മുതല്‍ തുക, വായ്പാ കാലാവധി, വായ്പയുടെ പലിശ നിരക്ക് എന്നിവയാണവ. നിങ്ങളുടെ മുതല്‍ കുടിശ്ശിക ഏറെയുണ്ടെങ്കില്‍ നിങ്ങളുടെ ഇഎംഐ തുകയും ഉയര്‍ന്നതായിരിക്കും. എങ്കിലും നിങ്ങള്‍ കൂടുതല്‍ നീണ്ട കാലാവധിയിലേക്കാണ് വായ്പ എടുക്കുന്നത് എങ്കില്‍ പലിശ നിരക്കിനെ അടിസ്ഥാനമാക്കി ഇഎംഐയില്‍ കുറവുണ്ടാകും. ഇതേ രീതിയാണ് പലിശ നിരക്കിന്റെ കാര്യത്തിലും. പലിശ നിരക്ക് ഉയര്‍ന്നതാണെങ്കില്‍ ഇഎംഐ തുകയും ഉയര്‍ന്നതായിരിക്കും.
ഇനി ഇഎംഐ കണ്ടെത്താനുള്ള സൂത്രവാക്യം എന്തെന്ന് നമുക്ക് നോക്കാം
എക്സലിലെ പിഎംടി ഫോര്‍മുല ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇഎംഐ എളുപ്പത്തില്‍ കണക്കാക്കുവാന്‍ സാധിക്കും. ഇതിനായി മൂന്ന് കാര്യങ്ങളാണ് നിങ്ങള്‍ അറിയേണ്ടത്. വായ്പയുടെ പലിശ നിരക്ക്(റേറ്റ്), വായ്പാ കാലാവധി (എന്‍പിആര്‍), വായ്പാ തുക അഥവാ പ്രസന്റ് വാല്യു (പി.വി) എന്നീ ഘടകങ്ങള്‍ ഉപയോഗിച്ച് ഇഎംഐ കണക്കാക്കാം.
ഇഎംഐ പ്രതിമാസം നല്കുന്നതിനാല് പലിശ നിരക്കും പ്രതിമാസ നിരക്കിലാണ് എടുക്കേണ്ടത്. അതായത് ഉദാഹരണത്തിന് പലിശ നിരക്ക് 10 ശതമാനമാണെങ്കില്‍ അതിന്റെ 12 കൊണ്ട് ഹരിക്കേണം. വായ്്പാ കാലാവധിയും എത്ര മാസങ്ങള്‍ എന്ന കണക്കിലാണ് എടുക്കേണ്ടത്. ഉദാഹരണത്തിന് നിങ്ങളുടെ വായ്പാ കാലാവധി 20 വര്ഷമാണെങ്കില് ഇഎംഐ കണക്കാക്കുമ്പോള്‍ എടുക്കേണ്ടുന്ന കാലാവധി 20x12 = 240 മാസങ്ങള്‍ എന്നതാണ്.
അതായത് 50 ലക്ഷം രൂപ 10 ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷക്കാലയളവിലേക്ക് നിങ്ങള്‍ ഭവനവായ്പയായി എടുത്താല്‍ നിങ്ങള്‍ അടയ്ക്കേണ്ടി വരുന്ന പ്രതിമാസ ഇഎംഐ 48,251 രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
