ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ സറണ്ടര്‍ വാല്യൂ എങ്ങനെ കണ്ടെത്താം?

ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഒരു ദീര്‍ഘകാല ചുമതലയാണ്. എന്നാല്‍ ചില ദൗര്‍ഭാഗ്യകരമായ സന്ദര്‍ഭങ്ങളില്‍ നമുക്ക് പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നേക്കാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഒരു ദീര്‍ഘകാല ചുമതലയാണ്. എന്നാല്‍ ചില ദൗര്‍ഭാഗ്യകരമായ സന്ദര്‍ഭങ്ങളില്‍ നമുക്ക് പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നേക്കാം. എന്ന് വച്ചാല്‍ പോളിസിയുടെ മെച്വൂരിറ്റി കാലാവധി പൂര്‍ത്തിയാകും മുമ്പ് പോളിസി അവസാനിപ്പിക്കുക.

 
ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ സറണ്ടര്‍ വാല്യൂ എങ്ങനെ കണ്ടെത്താം?

മിഡ് ടേം കാലയളവില്‍ നിങ്ങള്‍ പോളിസി സറണ്ടര്‍ ചെയ്താല്‍ നിക്ഷേപത്തിന്മേലും ആദായത്തിന്മേലുമുള്ള മൂല്യം ചേര്‍ത്തുള്ള തുക നിങ്ങള്‍ക്ക് സറണ്ടര്‍ വാല്യൂവായി ലഭിക്കും. തുകയില്‍ നിന്നും സറണ്ടര്‍ ചാര്‍ജ് ഈടാക്കുകയും ചെയ്യും. സറണ്ടര്‍ ചാര്‍ജ് ഓരോ പോളിസിയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എങ്ങനെയാണ് ഇന്‍ഷുറന്‍സ് പോളിസിയുടെ സറണ്ടര്‍ വാല്യു കണക്കാക്കുന്നതെന്ന് നമുക്ക് നോക്കാം.

 

എന്താണ് സറണ്ടര്‍ വാല്യൂ?

മെച്യൂരിറ്റി കാലാവധി എത്തും മുമ്പ് നിങ്ങള്‍ നിങ്ങളുടെ പോളിസി അവസാനിപ്പിക്കാന്‍ തീരുമാനമെടുത്താല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന തുകയാണ് സറണ്ടര്‍ വാല്യൂ. പോളിസിയ്ക്ക് അനുവസരിച്ച് ഒരു നിശ്ചിത തുക സറണ്ടര്‍ ചാര്‍ജായി ഈടാക്കുകയും ചെയ്യും. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായ പോളിസിയന്മേല്‍ സറണ്ടര്‍ ചാര്‍ജ് ഈടാക്കുവാന്‍ സാധിക്കുകയില്ല. ഒപ്പം കവറേജ് ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പോളിസി സറണ്ടര്‍ ചെയ്യുന്നതോടെ റദ്ദാകും.

രണ്ട് തരത്തിലുള്ള സറണ്ടര്‍ വാല്യുവാണ് ഉള്ളത്. ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യുവും സ്‌പെഷല്‍ സറണ്ടര്‍ വാല്യുവും.

ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യൂ

പോളിസി 3 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം മാത്രം പോളിസി ഉടമയ്ക്ക് കൊടുക്കേണ്ടുന്ന തുകയാണ് ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യൂ. അടച്ച പ്രീമിയം തുകയുടെ 30 ശതമാനം മാത്രമായിരിക്കും ഈ തുക. ആദ്യ വര്‍ഷത്തില്‍ അടച്ച പ്രീമിയം തുക ഇതില്‍ ഉള്‍പ്പെടുത്തുകയില്ല. ഉദാഹരണത്തിന് നിങ്ങള്‍ 10,000 രൂപ വീതം ആദ്യ 3 വര്‍ഷത്തേക്ക് അടച്ചുവെന്ന് കരുതുക. ഇന്‍ഷുറന്‍സ് അഷ്യേര്‍ഡ് തുക 3 ലക്ഷം രൂപയാണ്. നിങ്ങള്‍ക്ക് ലഭിക്കാവുന്ന ചുരുങ്ങിയ സറണ്ടര്‍ വാല്യൂ 20,000 രൂപയുടെ 30 ശതമാനം മാത്രമാണ്. അതായത് 6,000 രൂപ

സ്‌പെഷ്യല്‍ സറണ്ടര്‍ വാല്യൂ

സ്‌പെഷ്യല്‍ സറണ്ടര്‍ വാല്യൂ എന്തെന്ന്് മനസ്സിലാക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം പെയ്ഡ് അപ്പ് വാല്യൂ എന്തെന്ന് മനസ്സിലാക്കണം. ചിലപ്പോള്‍ ഒരു നിശ്ചിത സമയത്തിന് ശേഷം പോളിസി ഉടമ പ്രീമിയം അടയ്ക്കുന്നത് നിര്‍ത്തിയാലും പോളിസി തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ അഷ്യേര്‍ഡ് ചെയ്തിരിക്കുന്ന തുകയില്‍ ഗണ്യമായ കുറവ് വരും. അതിനെയാണ് പെയ്ഡ് അപ്പ് വാല്യൂ എന്ന് പറയുന്നത്. പോളിസി അവസാനിപ്പിക്കുമ്പോള്‍ നിങ്ങളുടെ സ്‌പെഷല്‍ സറണ്ടര്‍ വാല്യൂ കണക്കാക്കുന്നത് പെയ്ഡ് അപ്പ് വാല്യുവിന്റെയും ആകെ ബോണസും ചേര്‍ത്ത തുകയെ സറണ്ടര്‍ വാല്യു ഫാക്ടര്‍ കൊണ്ട് ഗുണിച്ചാണ്.

Read more about: insurance
English summary

how to calculate the surrender value of your insurance policy? explained

how to calculate the surrender value of your insurance policy? explained
Story first published: Monday, April 26, 2021, 19:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X