ഇക്വിറ്റി, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ; ഡെറ്റ് ഫണ്ടുകളുടെ നികുതി കണക്കാക്കുന്നതെങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരവധി നിക്ഷേപ സാധ്യതകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ടെങ്കിലും ഏറ്റവും മികച്ച ദീർഘകാല നിക്ഷേപ മാർഗമെന്നതിനാൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവർ ധാരാളമാണ്. അതിൽ തന്നെ ഇക്വിറ്റി നിക്ഷേപങ്ങളുടെ അപകടസാധ്യത ഭയന്ന് മിക്ക നിക്ഷേപകരും പലപ്പോഴും ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടാറുണ്ട്. നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന പണം ഓഹരിക്കു പകരം കമ്പനി ബോണ്ടുകൾ, ഗവൺമെന്റ് കടപ്പത്രങ്ങൾ, മറ്റ് സ്ഥിരനിക്ഷേപ മാർഗങ്ങൾ തുടങ്ങിയവയിൽ നിക്ഷേപിക്കുകയും ഇവയിൽ നിന്ന് ലഭിക്കുന്ന പലിശപോലുള്ള ഉറപ്പായ ലാഭം നിക്ഷേപകർക്ക് നൽകുകയും ചെയ്യുന്ന ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകൾ.

 

ഡെറ്റ് ഫണ്ട്

നിങ്ങളുടെ നിക്ഷേപത്തെ ആശ്രയിച്ച് ഡെറ്റ് ഫണ്ട് തിരഞ്ഞെടുക്കുന്നത് വ്യത്യാസപ്പെടും. 3 മാസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപമാണ് നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾക്ക് ലിക്വിഡ് ഫണ്ടുകൾ തിരഞ്ഞെടുക്കാം. 1 മുതൽ 3 വർഷം വരെയുള്ള നിക്ഷേപമാണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഹ്രസ്വകാല ബോണ്ട് ഫണ്ടുകൾ പരിഗണിക്കാവുന്നതാണ്. 3 മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഡൈനാമിക് ബോണ്ട് ഫണ്ടുകൾ ഉചിതമായ ഓപ്ഷനാണ്. അതായത് കാലയളവ് കൂടുന്തോറും വരുമാനവും വർദ്ധിക്കും.

ഡെറ്റ് മ്യൂച്വൽ

അതേസമയം ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ നികുതിയിൽ വ്യത്യാസമുണ്ട്. ഡെറ്റ് മ്യൂച്വൽ ഫണ്ട് ടാക്സേഷനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇവയാണ്; നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, മ്യൂച്വൽ ഫണ്ടുകളെ ഡെറ്റ് ഫണ്ടുകളെന്നും ഇക്വിറ്റി ഫണ്ടുകളെന്നും രണ്ടായി തരംതിരിക്കാം. ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളിൽ കോർപ്‌സിന്റെ 65 ശതമാനത്തിലധികം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളെ നികുതി ഏർപ്പെടുത്തുന്നതിനുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളായി കണക്കാക്കുന്നു.

നിങ്ങൾ അറിഞ്ഞോ, 2019ലെ പുതിയ ചില പി‌പി‌എഫ് നിയമങ്ങൾ‌ ഇവയാണ്

ഡെറ്റ്

മറ്റുള്ളവ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളായും കണക്കാക്കുന്നു. നിങ്ങളുടെ കൈവശമുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ 36 മാസങ്ങൾക്ക് മുമ്പ് തന്നെ വിൽക്കുകയാണെങ്കിൽ, അവയുടെ‌ നേട്ടങ്ങൾ‌ അല്ലെങ്കിൽ നഷ്ടങ്ങൾ‌ ഹ്രസ്വകാല ഫണ്ട് നിക്ഷേപത്തിന്റേത് പോലെ കണക്കാക്കുകയും നികുതിദായകൻറെ വാർ‌ഷിക വരുമാനത്തിൽ‌ ചേർ‌ക്കുകയും നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും.

ചെറുപ്പക്കാർ പണം സമ്പാദിക്കുമ്പോൾ ഒഴിവാക്കേണ്ട 3 തെറ്റുകൾ ഇവയാണ്

ഡെറ്റ് മ്യൂച്വൽ

36 മാസമോ അതിൽ കൂടുതലോ കാലം കൈവശം വെയ്‌ക്കുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ നേട്ടം ദീർഘകാല മൂലധന നേട്ടമായി കണക്കാക്കുകയും സൂചികയുടെ ആനുകൂല്യങ്ങൾ പരിഗണിച്ചതിന് ശേഷം 20% നിരക്കിൽ നികുതി ചുമത്തുകയും ചെയ്യും. ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം നികുതി രഹിതമായുള്ളതാണ്, എന്നാൽ 29.12% സർചാർജും സെസ്സും ചേർത്ത് മ്യൂച്വൽ ഫണ്ടുകൾ 25% ലാഭവിഹിത നികുതി അടയ്ക്കുന്നു.

English summary

ഇക്വിറ്റി, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ; ഡെറ്റ് ഫണ്ടുകളുടെ നികുതി കണക്കാക്കുന്നതെങ്ങനെ? | How to calculate the tax on debt funds?

How to calculate the tax on debt funds?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X